Followers

മിത്തുകളുടെ തമ്പുരാന്‍ -- ഫാസിലുമായി ഇന്റര്‍വ്യൂ





മലയാളികള്‍ക്ക്ഒരു പുത്തന്‍ ദൃശ്യാനുഭവം പകര്‍ന്നു നല്‍കിയ ' മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ' അതിന്റെ സംവിധായകനായ ഫാസിലും ചലച്ചിത്ര രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ നടത്തിയ ഇന്റെര്‍വ്യൂ..
കേരള കൌമുദിവാരാന്ത്യ പ്പതിപ്പില്‍ നിന്നുള്ള പുന : പ്രസിദ്ധീകരണം 
 






യിരത്തി തൊള്ളായിരത്തി  എണ്‍പതിലെ ഒരു തണുത്ത പ്രഭാതം. കേരളത്തിലെ പ്രധാന തിയേറ്ററുകള്‍ എല്ലാം ക്രിസ് മസ് റിലീസിന്റെ തിരക്കിലാണ്. പ്രദര്‍ശനത്തിനു എത്തുന്ന വമ്പന്‍ സിനിമകളുടെ വലിയ പരസ്യ ചിത്രങ്ങള്‍ക്കിടയില്‍ കുറെ അപരിചിതരുടെ മുഖവുമായി മറ്റൊരു സിനിമാ പരസ്യം . ' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ '. ചിത്രം പുറത്തിറങ്ങി. ആരും ആ വഴിക്കേ ശ്രദ്ധിച്ചില്ല. ഒരു വാരം അങ്ങനെ കടന്നു പോയി. പതുക്കെ തിയേറ്റര്‍ നിറയാന്‍ തുടങ്ങി.അത് പിന്നീട് ഒരു ജന പ്രവാഹമായി മാറി. മലയാളിക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കിക്കൊണ്ട്  തിയേറ്ററുക ളില്‍ നിന്ന്  ഹൃദയങ്ങളിലേക്ക് ആ ചിത്രം ഒഴുകിയെത്തി. മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആ ചിത്രവും , അതിന്റെ സംവിധായകനും ഇരുപത്തഞ്ചു വര്ഷം പിന്നിട്ടപ്പോള്‍  അദ്ദേഹത്തിന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവക്കുന്നു.
                                                                                                                                                                  
സിനിമയില്‍ ഇരുപത്തഞ്ചു  വര്‍ഷം പിന്നിട്ടുവല്ലോ . ഇതുവരെയുള്ള വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിലയിരുത്താമോ .....................?   
 എണ്‍പത്കളിലാണ്  ഞാന്‍ സിനിമയില്‍ വരുന്നത്. നസീര്‍ - മധു  ടീം  ഫീല്‍ഡ് ഔട്ടായി.  സോമനും സുകുമാരനും ഒക്കെ സജീവമാകുന്ന കാലം. ഒപ്പം മമ്മൂട്ടിയും  മോഹന്‍ ലാലിന്റെയും കടന്നു വരവ്. ഇതെല്ലാം കൂടി എണ്‍പത്കള്‍  ഒരു മാറ്റത്തിന്റെ കാലംആയിരുന്നു.  മമ്മൂട്ടി- മോഹന്‍ ലാല്‍ - ബേബി ശാലിനി കൂട്ടുകെട്ടില്‍ കുറെ കുടുംബ ചിത്രങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് മലയാള സിനിമയില്‍ ഒരു  ആക്ഷന്‍ തരംഗമാണ്‌ കാണാന്‍ സാധിച്ചത്.  ജോഷിയും, ഡെന്നിസ്  ജോസഫും  ആക്ഷന്‍ ചിത്രങ്ങള്‍ എടുത്തപ്പോള്‍ പ്രിയദര്‍ശനും, സത്യന്‍ അന്തിക്കാടുമൊക്കെ  കുടുംബ ചിത്രങ്ങളുമായി രംഗത്ത് ഉറച്ചു നിന്ന്.  രണ്ടായിരം മുതലാണ്‌ മലയാള സിനിമ തകര്‍ച്ച നേരിടാന്‍ തുടങ്ങിയത്.

രണ്ടു + രണ്ടു = നാല് പോലെ  ലളിതമാണ് സിനിമാ വ്യാകരണം എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ.ഇപ്പോള്‍ ...............?                                                                                               
സിനിമാ വ്യാകരണത്തില്‍ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് പ്രധാനമായും ടെക്നോളജിയില്‍ വന്നതാണ്. ഇരുപത്തഞ്ചു വര്‍ഷം മുമ്പുള്ള സിനിമയല്ല ഇപ്പോഴുള്ളത്. സ്പെയ്സില്‍ തന്നെ വലിയ വ്യത്യാസം വന്നു.  ഇന്നത്തെ പ്രേക്ഷകര്‍ വളരെ ഫാസ്റ്റ് ആയി ചിന്തിക്കുന്നവരാണ്. പണ്ട്, രണ്ടര, 
 മൂന്നു മണിക്കൂറുള്ള സിനിമാ കാണാന്‍ പ്രേക്ഷകര്‍ക്ക്‌ യാതൊരു മടിയും ഇല്ലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇന്നാണ് ഞാന്‍ എടുത്തിരുന്നതെങ്കില്‍ മുപ്പതു ഷോട്ടുകളുള്ള ഒരു സീന്‍ പത്ത് ഷോട്ടുകള്‍ ആയി എഡിറ്റു ചെയ്യേണ്ടി വരുമായിരുന്നു.അന്ന്ആ ചിത്രം ഒരു മുഷിച്ചിലും ഇല്ലാതെയാണ് പ്രേക്ഷകര്‍ കണ്ടത്.  








        
മോഹന്‍ലാല്‍ -  ശങ്കര്‍ - ഫാസില്‍ , അങ്ങനെ കുറെ പുതുമുഖങ്ങള്‍ ഒന്നിച്ച സിനിമ ആയിരുന്നല്ലോ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതെങ്ങനെ സംഭവിച്ചു.............?

 എന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നെങ്കിലും അതിനു മുമ്പേ സിനിമയുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നു. നവോദയയുടെ ' തച്ചോളി അമ്പു വിന്റെ കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞാനും ഉണ്ടായിരുന്നു . ആ സമയത്ത് പുറത്തിറങ്ങിയ മദനോത്സവം ഒരു ഹിറ്റ്‌ ആയിരുന്നു. തച്ചോളി അമ്പു നന്നായി പോകുന്നുവെന്ന് കണ്ടപ്പോള്‍ ഞാന്‍ നവോദയ അപ്പച്ചന്‍ സാറിനോട് പറഞ്ഞു. നമുക്കൊരു ചെറിയ പടം നിര്‍മ്മിക്കാം.അപ്പച്ചന്‍ സാറിനു അതിനോട് താല്പര്യം ഇല്ലായിരുന്നു. അവര്‍ വേറൊരു വടക്കന്‍ പാട്ട് സിനിമയെ ക്കുറിച്ച് ചിന്തിച്ചു.അതായിരുന്നു 'മാമാങ്കം;. അത്   നന്നായി  പോയില്ല. അപ്പോള്‍ ജിജോ (നവോദയ) എന്നോട് പറഞ്ഞു നമുക്ക് പുതുമുഖങ്ങളെ വച്ച് ഒരു ചിത്രം നിര്‍മ്മിക്കാം.  തച്ചോളി     അമ്പു   നന്നായി   ഓടിയപ്പോള്‍ പുതു മുഖങ്ങളെ വച്ച് ഒരു സിനിമ ചെയ്തിരുന്നുവെങ്കില്‍ നന്നാക്കുമായിരുന്നു.ഇപ്പോള്‍ മാമാങ്കം  പൊളിഞ്ഞ സമയം ആയിരുന്നതുകൊണ്ട് എനിക്ക്    ജിജോ     പറഞ്ഞതിനോട് യോജിക്കാന്‍ താല്പര്യമില്ലായിരുന്നു. ഒരു ഈ സമയം   ഹിന്ദി സിനിമ   മള്‍ട്ടി സ്റ്റാര്‍ തരംഗത്തിന്റെ പിടിയില്‍ ആയിരുന്നു . അങ്ങനെ നവോടയായും മള്‍ട്ടി സ്റ്റാറിനെ വച്ച്  ഒരു പടം ചെയ്തു. അതാണ്‌ തീക്കടല്‍. അത്  വിജയിച്ചപ്പോള്‍ ഞാന്‍  ജിജോയോടു ഒരു കൊച്ചു ചിത്രത്തെ ക്കുറിച്ച്   സംസാരിച്ചു, അതാണ്‌  മഞ്ഞില്‍ വിരിഞ്ഞ   പൂക്കള്‍. 

സംവിധായകന്‍ എന്ന നിലയില്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ടോ  ..............?  
   
പരീക്ഷണങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല. എന്റെ സിനിമകളില്‍ നിന്ന് ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. മിത്തുകള്‍, കളേ ഴ്സ് , പ്രോപ്പര്‍ട്ടീസ് , അങ്ങനെ കുറെ.......... ഞാന്‍ സിനിമയില്‍വരുന്ന സമയത്ത് 'മിത്ത് ' ഒരു പുതുമയാണ്. സാഹിത്യത്തിലും അത്തരം പുതുമകള്‍ നില നിന്നിരുന്നു. സിനിമയില്‍ മഞ്ഞു കൂട്ടിപ്പക്ഷിയായും, മാമ്മാട്ടിക്കുട്ടിയമ്മയായും, കൊച്ചു കൊച്ചു ടച്ചുകളായി മിത്ത് ഞാന്‍ രൂപപ്പെടുത്തിയെടുത്തു . അത് പ്രേക്ഷകര്‍ സ്വീകരിച്ചു. എന്റെ സിനിമകളില്‍ properties  കഥാ പാത്രങ്ങള്‍ ആകുന്നുവെന്നു ഒരിക്കല്‍ ഒരാള്‍ കണ്ടെത്തി.മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ചോക്ലേറ്റു കടലാസും,മഫ്ളയറും, ശങ്കറും, പൂര്‍ണ്ണിമയും ഉപയോഗിക്കുന്ന ടെലഫോണും , മാമാട്ടി ക്കുട്ടിയമ്മയില്‍ അവളുടെ പെട്ടിയും ഉടുപ്പും, മണ്‍ ചട്ടിയും ഓരോ propperty കള്‍ ആയിരുന്നു. നോക്കെത്താ ദൂരത്തില്‍ ആപ്പിള്‍ കടിച്ചു നടക്കുന്ന ഫാദര്‍ . ആപ്പിള്‍  ഒരു property ആയിരുന്നു. ആ സിനിമയില്‍ തന്നെ മഞ്ഞ ബെഡ് ഷീറ്റ് വിരിച്ചു മഞ്ഞചുരീദാര്‍ ധരിച്ചു കിടക്കുന്ന ഗേളി എന്റെ ഒരു കളര്‍ experiment ആയിരുന്നു .

അനിയത്തി പ്രാവിന്റെ ക്ലൈമാക്സില്‍ എന്ത് മാജിക്കാണ് കാണിച്ചത്. ആ ചിത്രത്തിന്റെ വിജയം അതിന്റെ ക്ലൈമാക്സ് ആയിരുന്നെന്നു നിരൂപകര്‍ വാഴ്ത്തിയല്ലോ ..................?

 അനിയത്തി പ്രാവിന്റെ ക്ലൈമാക്സ് വത്യസ്തത പുലര്‍ത്തിയെന്നു അഭിപ്രായം വന്നു. അവിടെ ആ നായികാ നായകന്മാരെ ഒരുമിപ്പിക്കണം എന്ന് തീരുമാനിച്ചിരുന്നു. അത് എങ്ങനെ എന്നതിനെ ക്കുറിച്ച്  ഐഡിയ ഇല്ലായിരുന്നു. അവര്‍ തിരിച്ചു വരുമ്പോള്‍ അവരെ ചേര്‍ത്ത് വിട്ടേക്കാം എന്ന് അമ്മമാര്‍ തീരുമാനിക്കുന്നു. അതിനു ശേഷമുള്ളത് എഴുതിയില്ല.സീനിനെ ക്കുറിച്ച് ഒരു സങ്കല്പം മാത്രം
 ഉണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ചിത്രീകരണം നടക്കുന്ന വീടിന്റെ ഘടനയില്‍ നിന്നാണ്  അതുപോലൊരു സീന്‍ മനസ്സില്‍ കടന്നു വന്നത്.
 ഹരികൃഷ്ണന്റെ കാര്യത്തിലോ  ..............?
ഹരി കൃഷ്ണന്റെ കാര്യത്തില്‍ നായികയെ ആര്‍ക്കു നല്‍കും എന്ന കാര്യത്തില്‍ ഒരു ആശയ ക്കുഴപ്പം നിലനിന്നു.മോഹന്‍ ലാലും, മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ആണ്. അവരില്‍  നിന്ന് ഒരു കാമുകനെയും, ഒരു സുഹൃത്തിനെയും തെരഞ്ഞെടുക്കണം.നായിക നറുക്ക് ഇടുന്നു. ആരായാലും അത് പ്രേക്ഷകരെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചു. അത് പ്രേക്ഷകരെ  വഞ്ചിക്കുന്നത് പോലെ തോന്നി. അതുകൊണ്ടാണ് പകുതി പ്രിന്റില്‍ മമ്മൂട്ടിയ്ക്കും ,പകുതിയില്‍ മോഹന്‍  ലാലിനും, നായികയെകൊടുക്കാം എന്ന് തീരുമാനിച്ചത്. ഈ കാര്യം ഞാന്‍ പ്രൊഡക്ഷന്‍ വിഭാഗത്തെ ഏല്‍പ്പിച്ചതാണ്. അവരാണ് സെന്‍സര്‍ ചെയ്തു വിതരണത്തിനു തയ്യാറാക്കേണ്ടത്. ഇതിനിടയില്‍ ഉണ്ടായ ചില കളികളാണ് പിന്നീട് വിവാദത്തില്‍ എത്തിച്ചത്. മോഹന്‍ ലാല്‍ തിരുവനന്ത പുറത്തും, മമ്മൂട്ടി കോഴിക്കോട്ടും എന്നൊക്കെ മാറ്റിയത്. സംഭവം വിവാദവും ആയി.ഞാന്‍ ഒരു പുതുമ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. വിവാദം ,ചിത്രത്തിന്റെ വിജയത്തിനു കാരണമാവുകയും ചെയ്തു.


സിനിമയില്‍ നിന്നും ഇനി എന്താണ് പ്രതീക്ഷിക്കുന്നത്.....................?
  ഞാന്‍ പല ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്റെ തിരക്കഥകള്‍ പലരും ചെയ്തിട്ടുമുണ്ട്..എന്നാല്‍ എന്നിലെ സംവിധായകനെ ഒന്ന് മാറ്റുരയ്ക്കണം എന്നുണ്ട്. അതിനു മറ്റൊരാളുടെ തിരക്കഥ എനിക്ക് സിനിമയാക്കണം. എം.ടി.യുടെ ഒരു തിരക്കഥയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കയാണ്. അതുണ്ടാവുമ്പോള്‍ പുതിയ രീതിയില്‍ സിനിമ സംവിധാനം ചെയ്യണം ..........

Leave a Reply