Followers

വിഷം തീണ്ടുന്നവര്‍

The Soul  of  India lives in it 's villege 
                                                    Gandhiji 









തലയണ മന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനും, ഉര്‍വശിയുംആധുനിക മലയാളിയുടെ പ്രതിനിധികളാണ്. ഉപഭോഗസംസ്ക്കാരം ഒരു ഭ്രാന്ത് ആകുമ്പോഴാണ് അവര്‍ ഫ്രിഡ്ജും ,വാഷിംഗ് മെഷീനും ഒക്കെ കടം വാങ്ങി ക്കൂട്ടുന്നത്. അനാവശ്യമായ ബാധ്യത വലിച്ചു വച്ചിട്ടു , ഒടുവില്‍ അഭിമാനം വരെ ചോദ്യം ചെയ്യപ്പെടുന്നു  സിനിമയില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങളെ  ആത്മഹത്യ കൊണ്ടാണ് പരിഹരിക്കപ്പെടുന്നത്.

ഒറ്റ മുറിയുള്ള ഒരു ഓലപ്പുരയിലാണ് ഞാന്‍ ഏറെക്കാലം ജീവിച്ചത്.ഒരു വീടുണ്ടാക്കാന്‍ അന്ന്  തുച്ഛമായ പണമേ ചിലവാക്കേണ്ടി വന്നുള്ളൂ. എന്റെ ഇത്തിരി മണ്ണില്‍ നിന്ന് തന്നെ കട്ടകള്‍ ഉണ്ടാക്കി .ചുട്ടു വട്ടങ്ങളില്‍ നിന്ന് കാട്ടു കല്ലുകള്‍ ശേഖരിച്ചു. പനയോല അയല്‍ക്കാര്‍ തന്നു. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഞാന്‍ ഒരു കൊച്ചു വീട് നിര്‍മ്മിച്ചു. സ്വച്ഛന്തമായ ഒരു ജീവിതം ആയിരുന്നു അത്. പതിനായിരങ്ങളുടെ കണക്കുകളെ ക്കുറിച്ച് ഞാന്‍ ഒരിക്കലും   ബേജാര്‍ ആയില്ല.

ഒരു റേഡിയോ ഉണ്ടായിരുന്നു എന്റെ വിരസ വേളകളില്‍ കൂട്ടായി.. ആ ലളിതമായ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. എന്റെ മേശയ്ക്കരികില്‍ ഞാന്‍ ഒരു കിളി വാതില്‍ ഉണ്ടാക്കിയിരുന്നു. ചിലപ്പോള്‍ അസൌകര്യം എന്ന് തോന്നുമ്പോള്‍  അതിന്റെ രൂപവും ഭംഗിയും മാറി മാറി പരീക്ഷിച്ചിരുന്നു. അതിനുവേണ്ടി എനിക്ക് മാര്‍ക്കറ്റില്‍ നിന്ന് ഒന്നും പണം കൊടുത്തു വാങ്ങേണ്ട ആവശ്യം വന്നില്ല. എനിക്കെന്നല്ല  അതുപോലുള്ളയുള്ള കാര്യങ്ങള്‍ ആര് ചെയ്താലും ,ഇന്നും പണം, മുടക്ക്  വേണ്ടി വരികയില്ല. സുഹൃത്തുക്കളും വിരുന്നുകാരും വരുന്ന സന്ദര്‍ഭത്തില്‍ ആട്ടിന്‍പാല്‍ കറന്നെടുത്തു ഞാന്‍ അവര്‍ക്ക് ചായ കൊടുത്തു സല്ക്കരിക്കുമായിരുന്നു. അതിനു എനിക്ക് വരുന്ന ശ്രമം , ഒരു ആടിനെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു. കാലം കുറെ കഴിഞ്ഞു , ഇത്തിരി കൂടി സൌകര്യങ്ങളോടെ ഒരു വീട്  ആവശ്യമായി വന്നു. ബാങ്കില്‍ നിന്ന് കടമെടുത്ത് വീട് വച്ചു.  വര്‍ഷങ്ങള്‍ എടുത്തു ആ ബാധ്യതയില്‍ നിന്ന്  മോചനം കിട്ടാന്‍. ഒരു ചെറിയ തുകക്ക് പകരമായി ഞാന്‍ ഭീമമായ ഒരു തുക ബാങ്കില്‍ കൊടുത്തു. ഒപ്പം അത്രയും കാലം ഞാന്‍ അനുഭവിച്ച മാനസിക വ്യഥ  എവിടെയും രേഖപ്പെടുത്തിയതുമില്ല.

 
നമ്മള്‍ ഉപഭോഗ സംസ്ക്കാരത്തില്‍ വീണു പോയി. മീഡിയകള്‍ അതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. പക്ഷെ ,കുറ്റക്കാര്‍ നമ്മളാണ്. സച്ചിന്‍  പല്ലുതേക്കുന്ന ടൂത്ത് പേസ്റ്റ് തന്നെ എനിക്കും വേണം എന്ന് പറയിച്ചത് മീഡിയ ആണ്.  സച്ചിന്‍ ചിലപ്പോള്‍ ഉമിക്കരിയാണ് ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കാനുള്ള ബുദ്ധി അതിനു മുമ്പേ നമ്മള്‍ പരസ്യ കമ്പനിയ്ക്ക് പണയം വച്ചു കഴിഞ്ഞു. പാലിന്റെ കൊഴുപ്പ്  കാണിക്കാന്‍ വേണ്ടി പരസ്യക്കമ്പനിക്കാര്‍ പെയിന്റു ഒഴിച്ച് കാണിച്ചു. കാണികള്‍ അമ്പരന്നു പോയി. അന്ന് മുതല്‍  ആ കമ്പനിയുടെ പാല്‍ നമ്മളും ഉപയോഗിച്ച് തുടങ്ങി. എന്ത് കൊണ്ട് ആ നേരത്ത് നമുക്കൊരു ആടിനെ വളര്ത്തിക്കൂടാ എന്ന് തോന്നിയില്ല. കാലാ കാലമായി നമ്മുടെ മോഹങ്ങള്‍ നാം പുതുക്കി എടുക്കാറുണ്ട്. നമ്മുടെ ആഡം ഭര ഭ്രമത്തിന് വഴി തുറന്നു കൊണ്ട് വിപണികള്‍ ,നമ്മെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. വീട് എല്ലാവരുടെയും സ്വപ്നമാണ്. അതിനു വേണ്ടി കോടികള്‍ മുടക്കാതെ , ഒന്ന് ശ്രമിച്ചു കൂടെ. വിപണിയില്‍ നിരത്തി വച്ചിരിക്കുന്ന ഗൃഹോപകരണങ്ങള്‍ ഒന്നും തന്നെ നമുക്ക് ആവശ്യമുള്ളതല്ല.

ഫ്രിഡ്ജും , വാഷിംഗ് മെഷീനും അതുപോലെയുള്ള ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇല്ലെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കും.ഒരിക്കല്‍ നമ്മെ കൊള്ളയടിച്ച വിദേശ ശക്തികള്‍ ഇന്ന് വിപണിയുടെ കുപ്പായം ധരിച്ചു കൊണ്ട് നമ്മെ സമീപിച്ചിരിക്കയാണ്. അന്ന്, ഗാന്ധിജി നമ്മെ രക്ഷിച്ചത്‌  വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിലൂടെയാണ്. അദ്ദേഹം ഒരു കാര്യം കൂടി പഠിപ്പിച്ചു . ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ്. ലളിതമായ ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ഉപഭോഗ സംസ്ക്കാരം മണ്ണിനോടുള്ള നമ്മുടെ ബന്ധം ഇല്ലാതാക്കും.ഗാന്ധി ദര്‍ശങ്ങളില്‍ അടിയുറച്ച ഒരു ജീവിത ശൈലി കൊണ്ടേ  ജീവിതത്തെ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിക്കൂ.



                                                                                                                                                                       




ശ്രീനിയാണ്‌ താരം




2002ല്‍ അമേരിക്കയില്‍ റിലീസ്‌ ചെയ്ത ' Big Fat Liar' എന്ന സിനിമയോട് ഏറെ കടപ്പാടുണ്ട്, 2005 ല്‍  മലയാളത്തില്‍ ഇറങ്ങിയ ഉദയനാണ് താരത്തിന്. ഇംഗ്ലീഷ്‌ സിനിമയില്‍ Paul  Giamithi  എന്ന നടന്‍ അവതരിപ്പിച്ച  Matri Wolf എന്ന കഥാപാത്രമാണ് നമ്മുടെ തെങ്ങുംമൂട്ടില്‍ രാജപ്പന്‍. . Big Fat Liar - ല്‍  ജയ്സണ്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥി , സിനിമാ നിര്‍മ്മാതാവായ Matri Wolfന്‍റെ  കാറില്‍ കഥ മറന്നു വച്ച് പോകുന്നു. അടുത്ത ദിവസം ടി. വിയില്‍ പരസ്യം കണ്ട ജയ്സണ്‍ ഞെട്ടി പോയി. കാറില്‍ നഷ്ടപ്പെട്ട തന്റെ കഥ യുടെ  ഒരു ചലച്ചിത്ര പരസ്യമായിരുന്നു അത്. തുടര്‍ന്ന്  ജയ്സണ്‍   Matri Wolf നെ സമീപിച്ചു , ' Big Fat Liar' തന്റെ കഥയാണെന്ന്   തന്റെ പിതാവിനോട് പറയാന്‍ ആവശ്യപ്പെടുന്നു. അയാള്‍ അതിനു വിസമ്മ തിക്കുന്നതോടെ  സത്യം തെളിയിക്കാന്‍ ജയ്സണ്‍  നടത്തുന്ന രസകരമായ ശ്രമങ്ങളാണ് കഥയുടെ പൊരുള്‍. ഒടുവില്‍, ഉദയനാണ് താരത്തില്‍ ശ്രീനിവാസനെ കൊണ്ട്  സൂത്രത്തില്‍ പണി പറ്റിക്കുന്നത് പോലെ ,ഒളി ക്യാമറ വച്ച്, Matri Wolf നെ കൊണ്ട് സത്യം സമ്മ തിപ്പിക്കുന്നു .

മലയാളത്തിലേക്ക് ഈ കഥ മാറിയ പ്പോള്‍ കൂടുതല്‍ പ്രസക്തമായത്, ശ്രീനിവാസന്‍  മലയാള സിനിമയുടെ പൊള്ള ത്തരങ്ങള്‍ എടുത്തു കാണിക്കാന്‍ ഈ കഥയെ ഉപയോഗപ്പെടുത്തി എന്നതാണ്. എന്നും സ്വയം നാറുന്ന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍  'മിടുക്ക് ' കാണിക്കാറുള്ള ഈ മഹാ നടന്‍  താര രാജാക്കന്മാരുടെ പൊങ്ങച്ചങ്ങള്‍  മധുരം നുണയുന്ന ലാഘവത്തോടെ അവതരിപ്പിച്ചു. ഇതിന്റെ രണ്ടാം ഭാഗമെന്നു പറയാവുന്ന 'സരോജ് കുമാര്‍ ' എന്ന സിനിമയില്‍ ശ്രീനിവാസന്റെ തൂലിക കുറച്ചു കൂടി 'ഷാര്‍പ്പ്‌ ' ആകുകയാണ് ചെയ്തത്. പേരെടുത്തു പറയുന്നില്ല എന്നേയുള്ളൂ. മോഹന്‍ ലാല്‍ എന്ന പരിവേഷത്തിന് നേരെ ആക്ഷേപ ഹാസ്യ ശരങ്ങള്‍ നിര്‍ദാക്ഷിണ്യം തൊടുത്തു വിടുന്നു. ഒരു  അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. ഇത് മോഹന്‍ ലാല്‍ എന്ന അവസ്ഥയെ ആണ് പരിഹസിക്കുന്നത് . കാവാലം ജട്ടി യുടെ പരസ്യം ഒന്ന് മാത്രം മതി  പണത്തിനു വേണ്ടി സൂപ്പര്‍ താരങ്ങള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഉദാഹരണമായി.






വിഖ്യാത താരം ചാര്‍ളി ചാപ്ലിന്‍  'Gold rush ' എന്ന സിനിമയിലൂടെ യൂറോപ്പിലെ അരാജകത്വം എടുത്തു കാട്ടിയപ്പോള്‍ ,  ആ ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തി. പക്ഷെ, ഹിട്ലര്‍ അതിന്റെ കോപ്പി രഹസ്യമായി കണ്ടു, ചിരിച്ചു എന്ന് പറയുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിനു എന്നും മൂര്‍ച്ച കൂടും. ശ്രീനി സ്വീകരിച്ചിരിക്കുന്നതും ഈ ആയുധം തന്നെ. സന്ദേശം  എന്ന സിനിമ കണ്ട കൊണ്ഗ്രസ്സുകാരും, കമ്മ്യൂണിസ്റ്റുകളും ഏറെ ലജ്ജിച്ചിട്ടുണ്ടാവും എന്ന് വേണം കരുതാന്‍.

നൈമിഷികമായ ചിരി സമ്മാനിക്കുക എന്നതിലുപരി  മനസ്സിനെ മഥിക്കുന്ന സത്യാസത്യങ്ങളുടെ അന്ത: സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്  ഇദ്ദേഹം . അഭിനേതാക്കള്‍ കേവലം പ്രചാരകര്‍ മാത്രമാവുമ്പോള്‍  വ്യത്യസ്ത സ്വഭാവ സവിശേഷതകളോടെ അതിന്റെ സൃഷ്ടി നടത്തുക എന്നത് ചില്ലറ കാര്യമല്ല. ശ്രീനി വാസനോളം ജീനിയസ്  ആയ ഒരാള്‍ക്കേ അദ്ദേഹത്തോടൊപ്പം നിന്നാല്‍  ശോഭിക്കാന്‍ പറ്റൂ.'കഥ പറയുമ്പോള്‍ എന്ന സിനിമ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ , അതിന്റെ സംവിധായകന്‍ ആരാണെന്ന്  ഒരു വലിയ വിഭാഗം ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല. അതിനു കാരണം ശ്രീനിവാസന്‍ എന്ന നടന്റെ  പ്രഭയില്‍ എല്ലാം മുങ്ങി പ്പോയി.സരോജ് കുമാറിലും അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. അത് കൊണ്ട് ശ്രീനിവാസന്റെ നമുക്ക് ചിരിപ്പിക്കുന്ന  അപകടകാരി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം

മന്ത്രി സഭയ്ക്കും 'പിള്ള ദോഷം '







കേരള പ്പിറവി ദിനം കരിദിനമായി ആചരിക്കണം എന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം . ഇതില്‍ രാഷ്ട്രീയം ഒന്നുമില്ല. വായനക്കാര്‍ ആരോപിക്കയുമരുത്. ഇന്ത്യന്‍ ഭരണ ഘടനയെയും, ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും, അംഗീകരിക്കുകയും ,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പൌരന്‍ എന്ന നിലയില്‍ പറഞ്ഞു പോകുന്നതാണ്. സുപ്രീം കോടതി കുറ്റക്കാരനാ ക്കി ജയിലിലടച്ച ഒരു വ്യക്തിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു സ്വതന്ത്രനാക്കാന്‍ ഭരണ കൂടം കാണിക്കുന്ന ശുഷ്ക്കാന്തി ക്കെതിരെയാണ് കരി ദിനം ആചരിക്കേണ്ടത്.  2011 ഫെബ്രുവരി 18 ജയിലിലായ ബാല കൃഷ്ണ പിള്ള ഓരോ കാരണം പറഞ്ഞു ശിക്ഷയില്‍ നിന്ന് വഴുതി മാറുന്നതാണ് നാം കണ്ടത്. ശാരീരിക അസ്വാസ്ഥ്യം മുതല്‍ നൂറു കൂട്ടം കാരണങ്ങള്‍ നിരത്തി ശിക്ഷാ കാലയളവ്‌ ആഡംബര ഹോട്ടലുകളിലും ആശുപത്രികളിലുമായി കഴിച്ചു കൂട്ടുകയാണ്  അദ്ദേഹം ചെയ്തത്. പൊതുമുതല്‍ കൊള്ളയടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് കടുത്ത കുറ്റം തന്നെയാണ്. ഇത് സുപ്രീം കോടതിയുടെ കണ്ടെത്തലാണ്. അതിനിടയില്‍ ശിക്ഷാ കാലത്ത് നിയമ ലംഘനം നടത്തി നാല് ദിവസം കൂടി ശിക്ഷാ കാലാവധി വര്‍ധിപ്പിച്ചു.

ഭരണ കക്ഷിയുടെ 'വാല്‍' ആയതു കൊണ്ട്  ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ ചാണ്ടി പിള്ളയെ സഹായിക്കുന്നുണ്ട്.  അതിവിടുത്തെ ഏതു പോലീസിനും അറിവുള്ള കാര്യമാണ്. പക്ഷെ, വളരെ ദുര്‍ബലമായ ഒരു ഭൂരി പക്ഷത്തില്‍ ഭരണം നടത്തുന്ന ഈ മന്ത്രിസഭയെ 'പിള്ള ദോഷം' എന്ന ബാലാരിഷ്ടത  കുറച്ചൊന്നു മല്ല കഷ്ട പ്പെടുത്തുന്നത്.  ബാല കൃഷ്ണ പിള്ളയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ വടക്കൊരു 'പിള്ള ' പിള്ളേരുടെ നേരെ തോക്ക് ചൂണ്ടിയത്.  അങ്ങനെ വീണ്ടും വല്ലാത്തൊരു പുലിവാലില്‍ പിടിക്കേണ്ടി വന്നു മുഖ്യ മന്ത്രിക്ക്. ഒന്നോര്‍ത്താല്‍ അദ്ദേഹത്തെ സമ്മതിച്ചു കൊടുക്കണം.  ഒരു ഈര്‍ക്കിലി കനത്തിന്റെ ബലത്തില്‍ ഇത്രയും പേരെ മെരുക്കി കൊണ്ട് പോകുന്നതു ചെറിയ കാര്യമല്ല. ഈ മന്ത്രി സഭ ദീര്‍ഘായുസ്സോടെ ഇരുന്നാല്‍ പിരിഞ്ഞു പോകുമ്പോള്‍ മുഖ്യ മന്ത്രിക്ക്  ധീരതയ്ക്കോ, സമാധാനത്തിനോ ഉള്ള ഏതെങ്കിലും വിലപ്പെട്ട ബഹുമതി നല്‍കി ആദരിക്കണം.



ബാല കൃഷ്ണ പിള്ള അകത്തു കിടന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ , മകന്‍ പുറത്ത്, പുതിയ തല വേദനകള്‍ വേറെ ഉണ്ടാക്കുന്നു. ഇതൊന്നും അവരുടെ കുറ്റമല്ല . മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ എന്ന് പഴമക്കാര്‍ ചോദിക്കുന്നത് പോലെ ' പിള്ള ദോഷം ' ഒഴിയാതെ  ഈ മന്ത്രി സഭ നേരെ ആവില്ല എന്നതായിരിക്കും വിഷു ഫലം . ഇനി ചില ആഭ്യന്തരം.  ഞങ്ങള്‍ അഞ്ചു വര്‍ഷവും തീര്‍ത്തു ഭരിക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ,അവര്‍ക്ക് പോലും ഉറപ്പില്ല ഈ വണ്ടി ,എത്ര കാലം ,എത്ര ദൂരം ഓടുമെന്ന കാര്യത്തില്‍. അഥവാ ഓടിയാല്‍ തന്നെ ഡ്രൈവറെ മാറ്റണം എന്ന്  ആര്‍ക്കെങ്കിലും തോന്നിയാലോ..........? തേടി എങ്ങും പോകേണ്ട കാര്യവും ഇല്ലല്ലോ. ഇരിപ്പിടം ഒന്ന് മാറണം എന്ന് മാത്രമല്ലേ ഉള്ളൂ. ഒരിക്കല്‍ രമേശ്‌ ചെന്നിത്തലയോടെ ഏഷ്യാ നെറ്റ് ചോദിച്ചു , ഒരു അഭിമുഖത്തില്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന്. അദ്ദേഹം അര്‍ദ്ധ ഗര്‍ഭമായി ഒന്ന് ചിരിച്ചു. അദ്ദേഹം മുഖ്യ മന്ത്രി സ്ഥാനം അലങ്കരിച്ചാല്‍ എന്താ കുഴപ്പം എന്ന് ഞാന്‍ ആലോചിച്ചു പോയി അന്നേരം .അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഒരു കരുണാകര യുഗം കേരളത്തില്‍ വന്നു കൂടായ്കയില്ല.



ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോടും, ദേശാഭിമാനിയോടും കടപ്പാട്.

നിങ്ങളെന്തിനാണ് അയാളെ പ്രസിദ്ധനാക്കിയത് .....?



രാധയും കൃഷ്ണനും എന്ന ശരാശരി നിലവാരം പോലുമില്ലാത്ത ഒരു സിനിമയുമായി  വന്ന സന്തോഷ്‌പണ്ഡിറ്റിനെ മലയാളി യുവാക്കള്‍ പരിഹസിച്ചു പ്രസിദ്ധനാക്കി. യൂറ്റൂബില്‍ ആരും ലജ്ജിക്കുന്ന തരത്തിലുള്ള കമന്റ്റുകള്‍ ഇട്ടു. ഫെയ്സ് ബുക്കില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കി , എന്തിനു അയാള്‍ക്ക്‌ വേണ്ടി ഒരു ബ്ലോഗ്‌ വരെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് അതിലൂടെ അയാളെ തെറി വിളിച്ചു. ചാനലുകാര്‍ ക്യാമറയ്ക്ക്  മുമ്പില്‍ നിര്‍ത്തി വ്യംഗ്യ ഭാഷയില്‍ തൊലിയുരിച്ചു. ആരാധകരെന്നു തെറ്റി ധരിപ്പിച്ചു ഫോണില്‍ വിളിച്ചു അധിക്ഷേപിച്ചു. അയാളുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി. ഒരുപിടി വിട്ട വണ്ടി ആണെന്ന് അറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍  ഇന്റര്‍വ്യൂ ചെയ്തു. സര്‍, സര്‍, എന്ന് പിറകെ നടന്നു വിളിച്ചു.  എന്തിനായിരുന്നു ഇതൊക്കെ. ഒടുവില്‍ അയാള്‍ അനര്‍ഹമായ പ്രസിദ്ധി കൈവരിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നില്ലേ ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന്.

  ഇന്ന് സന്തോഷ്‌ പണ്ഡിറ്റ് എന്ന് പറഞ്ഞാല്‍ കേരളക്കര അറിയും. വികൃതം  ആണെങ്കിലും രാത്രി ശുഭരാത്രി എന്ന ഗാനം മലയാളികളുടെ നാവിന്‍തുമ്പില്‍ അറിയാതെ വന്നു പോകുന്നു.ഭീമമായ പണം മുടക്കി , തീവ്രമായ കഠിനാധ്വാനം ചെയ്തു നിര്‍മ്മിക്കുന്ന ഒരു സിനിമയേക്കാള്‍ പോപ്പുലാരിട്ടി കൃഷ്ണനും രാധയും നേടിയെടുത്തു. യൂ ട്യൂബുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഇരുപത്തി യഞ്ചു ലക്ഷം കമന്റു നേടിയ വ്യക്ത്തിയെ ക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഓരോ അഞ്ചു മിനിട്ടിലും അറുപതോളം മിസ്സ്ഡ് കോള്‍ അയാളുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും നില നില്‍ക്കുന്നതല്ലെങ്കിലും ഇത്തരം ഒരു പ്രളയം ഉണ്ടാക്കി എടുത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നമ്മുടെ " യൂത്ത് " നു തന്നെ.

 ഇനി സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് ശ്രദ്ധിക്കാം. "പലരും,വിഡ്ഢിവേഷം കെട്ടിക്കുന്നതും, അസഭ്യം പറയുന്നതും,നിറ ചിരിയോടെയാണ്‌ ഞാന്‍ കേട്ട് നിന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പബ്ലിസിറ്റി" . ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ പരസ്പ്പര വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍  ആവര്‍ത്തിച്ചു കേള്‍പ്പിക്കുക ,മഹത് വചനങ്ങള്‍ക്ക് " എക്കോ " കൊടുക്കുക,എന്ന് വേണ്ട നല്‍കാവുന്ന പബ്ലിസിറ്റി മുഴുവനും മീഡിയ നല്‍കി.അങ്ങനെ ഒരു മോശം സിനിമയെ വിജയിപ്പിക്കുന്ന ദൌത്യം ചെറുപ്പക്കാരും ,മീഡിയയും കൂടി ഏറ്റെടുത്തു.


യുവാക്കളെ ഹരം കൊള്ളിച്ച ഘടകങ്ങള്‍  
സന്തോഷ്‌ പണ്ഡിറ്റിന്റെ ബോഡി ലാന്ഗുവേജ് ഒരിക്കലും നായക വേഷം ചെയ്യാന്‍ പറ്റുന്നതല്ല. ഗ്ലാമറോ , ആകാര സൌഷ്ഠതയോ ഇല്ല. അങ്ങനെയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ നായകന്‍ ചമഞ്ഞു കുറെ പെണ്‍കുട്ടികളുമായി , ഒരു ഓടക്കുഴലും പിടിച്ചു വന്നാല്‍ ചെറുപ്പക്കാര്‍ പിള്ളേര്‍ എങ്ങനെ സഹിക്കും.ഇവിടെ ഗ്ലാമറുള്ള പൃഥിരാജ്  ആള് കളിക്കാന്‍ നോക്കീട്ടു സമ്മതിച്ചു കൊടുത്തിട്ടില്ല . പിന്നല്ലേ ഒന്നുമില്ലാത്ത ഈ പുതുമുഖം. വന്ന പാടെ 'ധീരോധാത്തന്‍' എല്ലാ മേഖലകളും അങ്ങ് ഏറ്റെടുത്തു. 'പണ്ടേ ദുര്‍ബല , ഇപ്പൊ ഗര്‍ഭിണീം' എന്നു പറഞ്ഞ പോലെ തൊട്ട തെല്ലാം വികൃതമാക്കുകയും ചെയ്തു. യൌവ്വന യുക്തകളായ പെണ്‍കുട്ടികളെ പൊക്കിയെടുത്ത് കാണിക്കുന്ന കസര്‍ത്ത് നമ്മുടെ യുവ ജനതയ്ക്ക് സഹിക്കുമോ. അതും  പെണ്‍കുട്ടികളുടെ മുഖത്ത് നോക്കിയാല്‍ കണ്ണില്‍ കുത്തുന്ന ഈ കാലത്ത്. യുവാക്കള്‍ ഇളകി. ഇത് ശുദ്ധ ആഭാസം ആണെന്നങ്ങു വച്ച് കാച്ചി. ( കിന്നാരത്തുമ്പികള്‍ കണ്ടിട്ട് സദാചാര ബോധം നഷ്ടപ്പെടാത്തവര്‍ ആണെന്നോര്‍ക്കണം ). തന്റെ പോരായ്മകളെ ക്കുറിച്ച് ചിന്തിക്കാതെ പണ്ഡിറ്റ്‌ കാണിച്ചു കൂട്ടിയ കോപ്രായ ത്തരങ്ങളാണ് ചെറുപ്പക്കാരെ   വെറളി  പിടിപ്പിച്ചത്.



അരോചകങ്ങളായ ഗാനാലാപനം ജനങ്ങള്‍ ഏറ്റെടുത്തു. ഗായകരല്ലാത്തവര്‍ ഇതിനു മുമ്പും സിനിമയില്‍ പാടിയിട്ടുണ്ട്. ഒരു പൈങ്കിളിക്കഥ യില്‍ ബാലചന്ദ്ര മേനോന്‍ പാടിയിട്ടുണ്ട്. മോഹന്‍ ലാല്‍ പാടിയിട്ടുണ്ട്. അതിനെല്ലാം ഒരു പരിഗണന ഉണ്ടായിരുന്നു. എവിടെ നിന്നോ വന്ന ഒരാള്‍ കാണിക്കുന്ന വണ്മാന്‍ ഷോ ചെറുപ്പക്കാരുടെ സഹന ശക്തിയെ തകര്‍ത്തു. അവര്‍ പ്രതികരിച്ചു.


സന്തോഷ്‌ പണ്ഡിറ്റ്‌  നല്‍കിയ ഇന്റര്‍വ്യൂ പോലും മീഡിയകള്‍ ആഘോഷിച്ചു. എന്തു പറയണം, എന്തു പറയരുത് എന്നൊന്നും ചിന്തിക്കാതെ വിളമ്പിയ ഡയലോഗുകള്‍  പലര്‍ക്കും കാണാപാഠം . ടിയാന് ആയിരത്തി അഞ്ഞൂറ് ഡിഗ്രി, അതില്‍ ടൈപ്പ് ലോവറും ഹയറും വരെ. അത് കേള്‍ക്കുമ്പോഴേ അറിയാം ഇത് ഒരു നടയ്ക്കു തീരില്ലെന്ന്. പ്രീ ഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ്, ഡിഗ്രി ഇംഗ്ലീഷ് , എം.എ. ഹിന്ദി, പോരാഞ്ഞിട്ട് റിസേര്‍ച് ഫെല്ലോ.
 എം എസ് സി സൈക്കോളജി , എല്‍.എല്‍.ബി ,കമ്പ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍ ആന്റ് സോഫ്റ്റ്‌ വെയര്‍, ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ , അസ്ട്രോളജിയില്‍ ഡിപ്ലോമ (കുറച്ചു കാലം മുമ്പ്  ജി - മെയില്‍ എങ്ങനെ അയക്കാം എന്ന് ഒരാളോട് ചോദിക്കുന്നതിന്റെ ഫോണ്‍ വോയ്സും  യൂ ട്യൂബില്‍ ലഭ്യമാണ് ). ഇതൊക്കെ കേട്ടാല്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ നിലത്തു നില്‍ക്കുമോ ........? ഒരുപാട് ഡിഗ്രി എടുക്കുന്നത് തന്നെ മലയാളികള്‍ക്ക് ഇഷ്ടമല്ല . ഇതൊക്കെ പോരെ വലിയ മോഹവും, മോഹ ഭംഗങ്ങളും  ഇല്ലാത്ത മലയാളിയുടെ സ്വസ്ഥത കെടുത്താന്‍.


ഇനി കാര്യത്തിലേക്ക് വരാം

 ഏറ്റവും ഒടുവില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്, ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ അപ്രോച്  ആയിരുന്നു എന്നാണു. സൌന്ദര്യവും , പേരുമില്ലാത്ത ഒരു നവാഗതന് ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നുവത്രേ ഈ വിഡ്ഢി വേഷം. പറഞ്ഞത് സത്യമാണെങ്കില്‍ ആരാണ് മണ്ടന്മാര്‍ ആയതു. നിസ്സംശയം പറയാം. മലയാളി യുവാക്കള്‍ . ഫെയ്സ് ബുക്കിലും ,യൂ ട്യൂബിലും മണ്ടത്തരങ്ങള്‍ ആഘോഷിച്ചവര്‍. പണ്ഡിറ്റ്‌- നെ തെറി വിളിക്കാന്‍ പോയ നേരത്ത് ആ രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ ഒതുക്കിയിരുന്നെങ്കില്‍  മലയാളമെങ്കിലും പച്ച പിടിക്കുമായിരുന്നു .


ഈ കുരുന്നുകള്‍ എന്ത് പിഴച്ചു............?



                                 "   Child  is  father  of  the  man  "
                                                                                                  William Wordsworth 










ഴിഞ്ഞ ആഗസ്റ്റ്‌ 12 നു തൊടുപുഴ ഉടുമ്പന്‍ ചോലയില്‍ ആരോമല്‍ എന്ന മൂന്നര വയസ്സ് കാരനെ മാതാപിതാക്കളുടെ മുമ്പില്‍ നിന്ന് പോലിസ് സ്വതന്ത്രമാക്കുമ്പോള്‍ അവന്റെ കാലില്‍ ചങ്ങല ഉണ്ടാ യിരുന്നു.  ആറു മാസത്തോളം ഈ പിഞ്ചു കുഞ്ഞിനെ അവര്‍ വീട്ടിലെ നായോടൊപ്പം പൂട്ടി ഇട്ടിരുന്നു.ചൂരല്‍ കൊണ്ട് ശരീരം അടിച്ചു പൊട്ടിച്ചു. സിഗരറ്റ് കുറ്റികൊണ്ട് ശരീരം പൊള്ളിച്ചു. ആരും കടന്നു ചെല്ലാതിരിക്കാന്‍ വീട്ടിലെ മറ്റൊരു നായെ മാതാപിതാക്കള്‍ അഴിച്ചു വിട്ടു. പോലിസ് എത്തുമ്പോള്‍ അവന്റെ കൈ പ്പത്തികള്‍ പൊള്ളി അടര്‍ന്നിരുന്നു. ഒടുവില്‍ മാതാപിതാക്കളെയും , മുത്തശ്ശനെയും കോടതി രണ്ടര വര്‍ഷത്തേക്ക് ജയിലിലടച്ചു .

2011  ജൂണില്‍ കൊല്ലം ജില്ലയില്‍ , മൂന്നര വയസ്സുകാരന്‍  അന്‍ഷാദിനെ പിതാവ്  ഷാജി വീട്ടില്‍ പൂട്ടിയിട്ടു ബെല്‍റ്റിനു അടിച്ചു പുറം പൊട്ടിച്ചു.അതിനു കാരണം കുട്ടി ' ആ 'എഴുതാന്‍ പഠിച്ചില്ലത്രേ....!ഷാജിയുടെ മദ്യ പാനവും, പരസ്ത്രീ ഗമനവും ചോദ്യം ചെയ്തതിനു അന്‍ ഷാദിന്റെ മാതാവും പീഡന ത്തിനു ഇരയായിരുന്നു. കൊല്ലം ,കൊട്ടിയം പുതുച്ചിറയിലാണ് ഈ സംഭവം അരങ്ങേറിയത്. ഒടുവില്‍ നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബെല്‍റ്റിന്റെ  ബക്കിള്‍ കൊണ്ട് ആ കുരുന്നിന്റെ മാംസം അടര്‍ന്നിരുന്നു.

ആരോമല്‍ 




റാഫി എന്ന പതിമൂന്നു കാരനെ കമ്പിയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവവും കൊല്ലം ജില്ലയിലാണ്. ഇവിടെ  മര്‍ദ്ദനങ്ങള്‍ അഴിച്ചു വിട്ടത്  രണ്ടാന മ്മയാണ്‌.   ബാഗില്‍ ഒരു പേന  കണ്ടെ ത്തിയ  തിനെതുടര്‍ന്ന്  റാഫിയെ രണ്ടാനമ്മ മുഖം പൊള്ളിക്കുകയും ,കമ്പി കൊണ്ടടിച്ചു പരിക്കേല്‍പ്പിക്കയും ചെയ്തു.കുട്ടി ഇക്കാര്യംരഹസ്യമായി വച്ചു. മദ്രസയില്‍ വച്ചു ഉസ്താദന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ റാഫി പുറത്ത് വിട്ടത്.

നാലര വയസ്സുകാരി ശ്രീജയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ചത് കുമളിയില്‍. തോട്ടം തൊഴിലാളികളായ ശശി കുമാര്‍,മാലതി ദമ്പതി മാരുടെ മകളായിരുന്നു ശ്രീജ. അഞ്ചു വയസ്സു കാരി  വാണി യെ കൊണ്ട് സ്വന്തം പിതാവ് ഭിക്ഷ യെടുപ്പിച്ച സംഭവം ഇടുക്കി ജില്ലയില്‍ കാഞ്ഞാറില്‍ ആണ് നടന്നത് .പിതാവ് സഹദേവന്‍  ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ്. ഇനിയുമുണ്ട് കഥകള്‍ . ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മ ഹത്യ ചെയ്തു. മറ്റൊരു വീട്ടമ്മ ചെയ്തത് തന്റെ രണ്ടു പെണ്‍ മക്കളെ കെട്ടി ത്തൂക്കി.ആയുസ്സിന്റെ വലിപ്പം കൊണ്ട് ഇളയ കുട്ടി സുമയ്യ കയറില്‍ നിന്ന് രക്ഷപ്പെട്ടു.

ഇനി മാന ഭംഗത്തിന്റെ കഥ പറയാം. പത്താം ക്ലാസ്സുകാരി മകളെ നാടുനീളെ കൊണ്ട് നടന്നു വിറ്റത് സ്വന്തം പിതാവ്, കോതമംഗലം സ്വദേശി മുഹമ്മദലി. സുധീര്‍ എന്ന മറ്റൊരു പിതാവ് മകളെ രണ്ടായിരം രൂപമുതല്‍ പതിനായിരം വരെ വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു. ഇതില്‍ നാല്പതോളം പ്രതികള്‍ ഇപ്പോള്‍ പോലിസ് കസ്റ്റ ഡിയില്‍ ഉണ്ട്. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ .പണത്തിനു വേണ്ടി സ്വന്തം കുഞ്ഞിന്റെ  തുണി  അഴിച്ചു കൊടുക്കാന്‍ മാത്രം കേരളം അധപതിച്ചു പോയി.

പോലിസ് റിപ്പോര്‍ട്ട്  


2011 ജൂണ്‍ വരെ കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ 377  വധ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിത്. 2010 ല്‍ ഇരുന്നൂറ്റി പതിനൊന്നും,2009  ല്‍ ഇരുന്നൂറ്റി ആറും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ 11  കുട്ടികള്‍ പല രീതിയില്‍ കൊല ചെയ്യപ്പെട്ടു. തൊട്ടു മുന്‍ വര്‍ഷം ആകെ കൊല ചെയ്യപ്പെട്ടതു പത്ത് കുട്ടികളാണ്. അതായത് ഈ വര്‍ഷം കണക്കുകള്‍ നേരെ ഇരട്ടിച്ചു. തട്ടിക്കൊണ്ടു പോകല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതലാണ്.ജൂണിലെ കണക്കുകള്‍ വച്ചു 96  കുട്ടികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പെണ്‍ മക്കളെ കൂട്ടി ക്കൊടുത്തത്തിനു പിടിയിലായവരുടെ എണ്ണവും ഈ വര്‍ഷം വര്‍ദ്ധിച്ചു. 2010 വര്‍ഷത്തില്‍ ആറും , ഈ വര്‍ഷം ജൂണ്‍ വരെ 5 ഉം  ആണ് കണക്കുകള്‍. ഇതൊക്കെ കേസ് രജിസ്ടര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ആണ്. അറിയപ്പെടാത്തതു വേറെയും.

 ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. ജന സംഖ്യയുടെ 40 % വരും കുട്ടികള്‍. ഇതില്‍69%കുട്ടികള്‍ഓരോതരത്തില്‍ ഹീന പ്രവൃത്തി കള്‍ക്ക്  ഇരയാവുന്നുണ്ട്.അനാശാസ്യ പ്രവര്‍ത്തങ്ങള്‍ക്ക്  ഇരയാകുന്നതില്‍  75 % സ്വന്തം കുടുംബങ്ങളില്‍ വച്ചാണ്. കര്‍ണ്ണാടകത്തിലെ ചില മുന്‍ കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്  15 - 20  പ്രായത്തിനിട യില്‍ പെണ്‍കുട്ടികള്‍ മാന ഭംഗ ത്തിനു ഇരയാവുന്നുണ്ട് എന്നാണു.



ശ്രീജ യുടെ മാതാപിതാക്കള്‍
അന്ധ വിശ്വാസം , ദാരിദ്ര്യം 


ദൈവ പ്രീതിയ്ക്കു വേണ്ടിയും , സാമ്പത്തിക ഉയര്‍ച്ചയ്ക്ക് വേണ്ടിയുമാണ് കുട്ടികള്‍ ബലി നല്‍കപ്പെടുന്നത്. ശിഥിലമായ കുടുംബാന്തരീക്ഷവും, മദ്യപാനവും മാതാപിതാക്കളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആത്മീയ ജീവിതം ദുര്‍ബല പ്പെടുകയും ,അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ആളുകള്‍ ഇത്തരം നീച്ച വൃത്തിയില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുന്നത്.കുട്ടികള്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരാണെന്ന് വാഴ്ത്ത പ്പെട്ട മണ്ണില്‍ ഇന്ന് കുട്ടികളുടെ ജീവനും, മാംസത്തിനും വില പറയുകയാണ്‌. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ വന്‍ ശക്തിയാകും എന്ന് ദേശിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്   ജനസംഖ്യയിലെ കുട്ടികളുടെ അനുപാതം കണക്കിലെടുത്താണ്. കുട്ടികളോടുള്ള ക്രൂരത അവസാനിയ്ക്കാതെ ഒരു തരത്തിലുമുള്ള വളര്‍ച്ചയെ സ്വപ്നം കാണേണ്ടതില്ല.

ബ്ലോഗെഴുതുമ്പോള്‍ .......








ക്രിയേറ്റിവിറ്റി അഥവാ സര്‍ഗാത്മകത 

ര്‍ഗാത്മകത രണ്ടു തരത്തിലുള്ള ആനന്ദമാണ് നല്‍കുന്നത്. ഒന്ന്  അവാച്യമായ നോവില്‍ നിന്ന്  പിറവിയെടുക്കുന്ന ആശയ പ്രകടനത്തില്‍, മറ്റൊന്ന്  അത് വായനക്കാര്‍ക്ക് വേണ്ടിയോ, ലോക ത്തിനു  തന്നെയോ സമര്‍പ്പിക്കപ്പെടുമ്പോള്‍.  ഒരു  കൃതി അത് വായന ക്കാര്‍ക്ക് എത്ര തന്നെ അരോചക മായിരുന്നാലും എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.  യാതൊരു ആലസ്യവും കൂടാതെ അയാളത് നിരവധി തവണ വായിച്ചെന്നു വരും. ഇത്  ഒരു എഴുത്തു കാരനും അവന്റെ ആത്മ സത്തയും തമ്മിലുള്ള വ്യവഹാരങ്ങള്‍ . ഇതു കൂടാതെ എഴുത്തുകാരന്  സമൂഹത്തോടും ചില പ്രതിബദ്ധതകള്‍ ഉണ്ട്. എഴുത്തിലൂടെ ഒരാള്‍ സ്വന്തം ആത്മ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. പാറക്കെട്ടില്‍ നിന്നുള്ള ശുദ്ധ ജലപ്രവാഹം പോലെ , ചതുപ്പു നിലത്തെ ചെളി വെള്ളം പോലെ , അതിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്നത്  എഴുത്തുകാരന്റെ സര്‍ഗ്ഗ ശേഷിയുടെ  അളവുകോല്‍ വച്ചായിരിക്കും. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം സാഹിത്യ രചനാ മത്സരങ്ങളാണ്. ഒരേ ആശയം തന്നെ മത്സരാര്‍ഥികള്‍ വ്യത്യസ്ത രീതിയിലായിരിക്കും ആവിഷ്ക്കരിക്കുക. ഇനി മറ്റൊരു കാര്യം . ഒരു സര്‍ഗാത്മക കൃതിയെ വിലയിരുത്തപ്പെടുന്ന രീതിയെ ക്കുറിച്ചാണ്.


പത്രാധിപന്മാര്‍ 

ഒരു സാഹിത്യ രചനയെ ക്കുറിച്ച്  എഴുത്തുകാരനുണ്ടാവേണ്ട അവബോധത്തെക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കണം പത്രാധിപന്മാര്‍ നില്‍ക്കേണ്ടത്. പക്ഷെ അയാള്‍ക്ക്‌ എഴുതാന്‍ കഴിയണം എന്നില്ല. എഴുത്തുകാരന്  അയാളുടെ രചനയോട് സംവാദിച്ചാല്‍ മതി. എന്നാല്‍ പത്രാധിപര്‍ക്ക് അത് പോരാ, ഒരു രചന പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിലെ സാഹിതീയാംശം കണ്ടെത്തണം, എഴുത്തുകാരന്റെ സര്‍ഗ ശേഷിയുടെ തൂക്കം അറിയാന്‍ കഴിയണം,  അതിനെ വര്‍ഗ്ഗീകരിച്ചു അതാതിന്റെ കാറ്റഗറിയില്‍ പ്പെടുത്താനുള്ള ശേഷി ഉണ്ടാവണം. ഉദാഹരണത്തിന് , ഒരു കഥ കയ്യിലെടുക്കുമ്പോള്‍ ഇന്നോളം എഴുതപ്പെട്ട രചനകളുടെ അനുഭവങ്ങളില്‍ നിന്ന്  വ്യത്യസ്തമായ അനുഭൂതിയാണ് ലഭിക്കുന്നതെങ്കില്‍, അത് വിലയിരുത്തപ്പെടാന്‍  മാത്രമുള്ള പ്രാഗത്ഭ്യം  പത്രാധിന്മാര്‍ക്കുണ്ടാവണം.  ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം.' ഖസാക്കിന്റെ ഇതിഹാസം ' ആദ്യം വായിച്ച പത്രാധിപര്‍ ഈ സുഖം അറിഞ്ഞിരിക്കണം എന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്നു. ചുരുക്കി പ്പറഞ്ഞാല്‍ ഒരു പത്രാധിപന്‍  സര്‍ഗാത്മക  സാഹിത്യകാരനും, പണ്ഡിതനും ആയിരിക്കണം.


ബ്ലോഗും , പത്ര മാസികകളും   

നമ്മുടെ മിക്ക സാഹിത്യ കൃതികളും ഏതെങ്കിലുമൊരു പ്രസിദ്ധീകരങ്ങളിലൂടെ കടന്നു വന്നവയാണ്. ഒട്ടേറെ പ്രഗത്ഭരായ പത്രാധിപന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടെ ധിഷണയില്‍ ശുദ്ധി ചെയ്യപ്പെട്ട തിനു ശേഷമാണ്  അതൊക്കെ വായനക്കാരില്‍ എത്തിയത്.  എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പത്രാധിപന്മാര്‍ക്കുള്ള പങ്കു വലുതാണ്‌.  തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് പത്രാധിപര്‍. ഇക്കാര്യം എം. ടി. വാസുദേവന്‍ നായര്‍ പലേടത്തും കുറിച്ചിട്ടുണ്ട്. ആദ്യ കാല രചനകള്‍ മടങ്ങുമ്പോള്‍ , വീണ്ടും വീണ്ടും എഴുതാനൊരു വാശി യുണ്ടാവുക സ്വാഭാവികം . കൂടുതല്‍ ശ്രദ്ധയോടെ , കരുതലോടെ പുതിയ കഥകളിലേക്കും, കവിതകളിലേക്കും എഴുത്തുകാരന്‍ പ്രവേശിക്കുന്നു. അത് സര്‍ഗ പ്രക്രിയയിലേക്കുള്ള യാത്ര കൂടി യാണ്.  എഴുതി തെളിഞ്ഞവരാകട്ടെ , വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിശ്വാസത്തെ തകര്‍ക്കാ തിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുകയും ചെയ്യുന്നു. ബ്ലോഗുകളുടെ ആവിര്‍ഭാവത്തോടെ പത്രാധിപര്‍  എന്ന തസ്തിക ഒഴിവാക്കപ്പെട്ടു. എഴുത്തുകാരന്‍ തന്നെ പത്രാധിപരായി. അതുകൊണ്ട് എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചു ,എന്നല്ലാതെ സാഹിത്യ ലോകത്തിനു വലിയ ഗുണമൊന്നും ഉണ്ടായില്ല. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ജനക്കൂട്ടത്തെ പ്പോലെയായി ബ്ലോഗ്‌ എഴുത്തുകാര്‍. സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത ചവറുകള്‍ എഴുതിക്കൂട്ടി.  അതിനെയെല്ലാം എവിടെയൊക്കെയോ നിന്ന് ആളുകള്‍ 'കൊള്ളാം ,കൊള്ളാം ' എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ബ്ലോഗര്‍ മാര്‍ക്കാണ് ഈ സൌജന്യം കൂടുതല്‍ ലഭിക്കുന്നത്. പലപ്പോഴും പ്രൊഫൈല്‍ ഫോട്ടോയും,പേരും നോക്കിയാണ് സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നത്.




 ബ്ലോഗിന്റെ പ്രസക്തി 


ബ്ലോഗ്‌ കൂടുതല്‍ പ്രസക്തമാകുന്നത് വാര്‍ത്താ മാധ്യമ രംഗത്താണ്. രാഷ്ട്രീയ , സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ , അഭിപ്രായ സമന്വയങ്ങളില്‍ ഒക്കെ ബ്ലോഗ്‌ മികവു കാണിക്കാറുണ്ട്. പ്ര ത്യേകിച്ചു രാഷ്ട്രീയ വിമര്‍ശനങ്ങളില്‍.  ബഷീര്‍ വള്ളിക്കുന്ന് ഇക്കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം എന്ത് പറഞ്ഞു എന്ന് ചിലരെങ്കിലും ആരായാറുണ്ട്. ഇത്തരത്തിലുള്ള നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്.  ദിനം പ്രതി കണ്ടു പോകുന്നതോ വളരെ തുച്ഛവും.സുസ്മേഷ് ചന്ത്രോത്ത് , ബാലചന്ദ്രന്‍ ചുള്ളിക്കാട് , കെ. പി. രാമനുണ്ണി തുടങ്ങി പ്രശസ്ത രായ എഴുത്തുകാര്‍ ബ്ലോഗ്‌ ലോകത്തുണ്ട്. അവര്‍ പേനയും ,കീ ബോര്‍ഡും  സാഹിത്യത്തിനു സമര്‍പ്പിച്ചവരാണ്.എങ്കിലും സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞത് പോലെ സാഹിത്യത്തിന്റെ വിശുദ്ധി തൂലിക ത്തുമ്പില്‍ നിന്ന് ഇപ്പോഴും കീബോര്‍ഡില്‍ എത്തിയിട്ടില്ല.

കുട്ടികള്‍ രണ്ടോ മൂന്നോ മതി









ജനപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തില്‍ നിയമപരമായ കൃത്യത ഉണ്ടാക്കി യെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കുട്ടികള്‍ രണ്ടു മതി എന്ന കര്‍ശന നിയമം വന്നാല്‍ ജനസംഖ്യാ വര്‍ധനവ്‌ നിയന്ത്രണ വിധേയമാകും. പക്ഷെ, അത്തരമൊരു നിയമത്തെ സമൂഹം , പ്രത്യേകിച്ച് സന്താന നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കാത്ത ഇസ്ലാം സമൂഹം എങ്ങനെ കാണും എന്നതിനെ ക്കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ടാവണം. ജനപ്പെരുപ്പംതടയേണ്ടത് രാജ്യത്തിന്റെയും, ജനങ്ങളുടെയും ആവശ്യമാണ്‌. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 1952 ല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതി കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 1949 കാലത്ത് രാജ്യത്ത് വെറും 350 മില്ല്യന്‍  ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 1 . 21  ബില്ല്യന്‍ - ലേക്ക് ഉയര്‍ന്നു. ഇത് കുടുംബാസൂത്രണ പദ്ധതിയുടെ പരാജയമാണെന്ന് വിലയിരുത്താം.





സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2035  ആകുമ്പോഴേക്കും ഇന്ത്യ  യു . എസ്. നോടും, ചൈനയോടും കിട പിടിക്കാന്‍ മാത്രം സമ്പന്ന മാകുമെന്ന് ' ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ മെന്റ് സര്‍വേയില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജന പ്പെരുപ്പം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം ഇതൊക്കെ നിയന്ത്രണ വിധേയമാകണമെങ്കില്‍ ജനപ്പെരുപ്പം തടഞ്ഞേ പറ്റൂ.

 2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ  1 ,210 , 193422 (1 .21 ബില്ല്യന്‍ )ആണ്. അതില്‍ പുരുഷന്മാര്‍ 623 ,700 000 (623 .7 മില്ല്യന്‍ ), സ്ത്രീകള്‍ 586 ,500 ,000 (586 .5 മില്ല്യന്‍ ) . രാജ്യത്തെ മൊത്തം ജനസംഖ്യ പരിഗണിക്കുമ്പോള്‍ സ്ത്രീ - പുരുഷാനുപാതം 940 / 1000 ആണ്.എന്നാല്‍ ഈ അനുപാതം കേരളത്തില്‍ വരുമ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 1054 സ്ത്രീകള്‍ എന്നുവരും. ഒരു മിനിറ്റില്‍ ഇന്ത്യയില്‍ 51  കുട്ടികള്‍ ജനിക്കുന്നുണ്ട്.  ലോക ജന സംഖ്യയുടെ 17 .31 % ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2030  ആകുമ്പോഴേക്കും ജന സംഖ്യ 1 .53 ബില്ല്യന്‍ കവിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പ്രധാന കാരണം  ഇപ്പോഴത്തെ ജന സംഖ്യയുടെ 50 % ആളുകള്‍ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരും,  65 % ആളുകള്‍ 35  വയസ്സില്‍ താഴെയുള്ളവരും ആണെന്നതാണ്‌.   ജനന നിരക്ക് 22 .22 ആയി വര്‍ദ്ധിച്ചപ്പോള്‍ മരണ നിരക്ക് വെറും 6 .4 % ആയി താഴ്ന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു ജനസംഖ്യാ വിസ്ഫോടനത്തെ യാണ്. ഉയര്‍ന്ന വിദ്യാഭാസവും ,ജീവിത സാഹചര്യങ്ങളുമായി നഗരങ്ങളില്‍ പാര്‍ക്കുന്നത് ആകെ ജനസംഖ്യയുടെ 27 .8 % മാത്രം. ബാക്കിയുള്ള 72 .2 % ആളുകള്‍ ഗ്രാമ വാസികള്‍ ആണ്. താഴ്ന്ന നിരക്ഷരതയും , ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ ഇതില്‍ നല്ലൊരു ശതമാനം ഉണ്ട്. ഇവിടെയാണ്‌ ജന സംഖ്യാ ഗ്രാഫുകള്‍ ഉയരുന്നത്. ലോകത്തെ ഏറ്റവും നിരക്ഷര രാജ്യം ഇന്ത്യയാണ്.2001 ലെ കണക്കു പ്രകാരം 65 .38 % ആയിരുന്നു ഇത്. കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 . 86 % സാക്ഷരത യോടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. തൊട്ടടുത്ത സംസ്ഥാനം മിസ്സോറാം ആണ്.



കേരളത്തിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 3 , 33 ,87 ,677 ആണ്. ( 16 ,021 ,290 പുരുഷന്മാര്‍) -(17 ,366 387 സ്ത്രീകള്‍). ഉയര്‍ന്ന ജന സാന്ദ്രതയാണ് കേരളത്തിന്റെതു. 859 / ച . കീ . മി..ഉയര്‍ന്ന ജനസംഖ്യ ജില്ല അടിസ്ഥാനത്തില്‍ മലപ്പുറത്താണ്. രണ്ടാം സ്ഥാനം തിരുവനന്ത പുരത്തിനും. ജന സാന്ദ്രതയില്‍ തലസ്ഥാന ജില്ല മുമ്പില്‍ . ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഇടുക്കിയും.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജന സംഖ്യാ നിരക്കുകള്‍ നോക്കുക. ഉത്തര്‍ പ്രദേശ്‌ സംസ്ഥാനത്തെ ജന സംഖ്യ  ,ബ്രസീലിലെ ജനസംഖ്യയ്ക്ക്  തുല്യമാണ്. മഹാ രാഷ്ട്രയും ,മെക്സിക്കോയും ഒരേ അനുപാതത്തില്‍ പോകുന്നു. ജര്‍മ്മനിയില്‍ ഉള്ളത്ര ജനങ്ങള്‍ ബീഹാര്‍ സംസ്ഥാനത്തുണ്ട്. രണ്ടായിര ത്തി ഒന്നിലെ സെന്‍സസ് റിപ്പോര്‍ട്ടാണിത്.

ജന സംഖ്യാ നിയന്ത്രണ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയണം.ചിലപ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായെന്നു വരും. യാഥാസ്ഥിതികര്‍ ഇതൊന്നും അംഗീകരി ച്ചില്ലെന്നു വരും. സമൂഹത്തിലെ ചെറിയൊരു ശതമാനം അണുകുടുംബ ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത് വിദ്യാ സമ്പന്നരും, നഗര വാസികളും ആണ്. ജനപ്പെരുപ്പം ഉണ്ടാകുന്നത് ന്യൂന പക്ഷ സമൂഹങ്ങളിലും,നിരക്ഷര ദാരിദ്ര്യ മേഖലകളിലുമാണ്. മത വിശ്വാസങ്ങളെ ആരോഗ്യ കരമായി സമീപിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെ നാം സ്വീകരിക്കയാണ് ചെയ്യേണ്ടത്.




ചാലക്കുടി പട്ടണത്തില്‍ ...........














 ചാലക്കുടി പട്ടണത്തില്‍____________
 കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍




"ചാലക്കുടി പട്ടണത്തില്‍ അതിമധുരം വിളമ്പി യോരെ" എന്നു പാടിയത് അന്നാട്ടിലെ ഏതോ    സഹൃദയനായ  കുടിയനാണ്‌.മുന്‍വര്‍ഷങ്ങളില്‍ ഓണ നാളുകളില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ സര്‍  ക്കാരിന്റെ കണക്കില്‍ ചാലക്കുടിക്കാരായിരുന്നു. ഇത്തവണയെങ്കിലും ആ ശീര്‍ഷകം കരുനാഗ പ്പള്ളി ക്കാര്‍ക്ക് നല്‍കണം എന്ന നല്ല ഉദ്ദേശ്യത്തോടെ ഒരു പറ്റം മദ്യ വിരുദ്ധര്‍ ബിവറേജിനു മുമ്പില്‍ പായസ വിതരണം നടത്തി . മദ്യം വാങ്ങാന്‍ വരുന്നവരെ പായസം കുടിപ്പിച്ചു മദ്യാസക്തി യില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പരിപാടി. സംഭവം ഏറ്റോ,ഇല്ലയോ എന്നറിയണമെങ്കില്‍ ഓണം കഴിഞ്ഞുള്ള പത്രം കാണണം. പായസ വിതരണം കണ്ടപ്പോള്‍ ബിവറേജസ്സിന്റെ ക്യൂവില്‍ നിന്ന ചില പഹയന്മാര്‍ക്ക് മനസ്സിലൊരു ലഡ്ഡു പൊട്ടി. അവര്‍ മദ്യവും,കൂടെ പായസവും വാങ്ങി പോയി .  രണ്ടെണ്ണം വിട്ടു,  പായസം തൊട്ടു നാക്കേല്‍ വച്ചിട്ട് പാടിയ പാട്ടാണ് മുമ്പ് കണ്ടത്.വെള്ളമടിച്ചിട്ട്‌ മധുരം കഴിച്ചാല്‍ ഒന്ന് , രണ്ടെണ്ണത്തിന്റെ ഫലം ചെയ്യും എന്നൊരു കമന്റു കൂടി തട്ടിവിട്ടു ചില മഹത്തുക്കള്‍ .




ചാലക്കുടി ക്കാര്‍ക്ക്  ഇപ്പോഴെങ്കിലും നന്നാവാന്‍ തോന്നിയല്ലോ .....!  എന്തോന്ന് കുടിയാ യിരുന്നു അവര് കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ ഓണക്കാലത്ത്  ഒറ്റ ആഴ്ചകൊണ്ട് ,അതായത് അത്തം മുതലിങ്ങോട്ട്‌  53 .09 ലക്ഷം രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു. തിരുവോണത്തിന്റെയന്നു മാത്രം 13 .89 ലക്ഷം രൂപയുടെ മദ്യം അകത്താക്കി. ഓണക്കാലത്തെ മൊത്തം കച്ചവടം നോക്കി യാല്‍ ചാലക്കുടിക്കാര്‍ മുമ്പിലാണ്. എന്നാല്‍   ഓണത്തിനു  ഇവര്  കുടിച്ചതിനേക്കാള്‍  ഇത്തിരി  കൂടുതല്‍ കരു നാഗ   പ്പള്ളി ക്കാര്‍ കുടിച്ചു. 
    2011 ലെ ഓണ ക്കുടിയന്മാരുടെ കണക്കു ഈ ലിങ്കില്‍ ഉണ്ട്.

രക്തം കുടിക്കുന്ന ബ്യൂറോക്രാറ്റുകള്‍



രക്തം കുടിക്കുന്ന ബ്യൂറോ ക്രാറ്റുകള്‍
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍


പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു ,  ശിഷ്ടമുള്ള  കായികവും,
ബൌദ്ധികവുമായ കഴിവുകള്‍   രാജ്യത്തിന്റെ പുരോ ഗതിയ്ക്ക്   വേണ്ടി 
ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ 
ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത്
ഭരണ കര്‍ത്താക്കള്‍.






കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അന്‍പത്തിയഞ്ചില്‍ നിന്ന് അറുപ തായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അറുപത്തി നാലോളം സര്‍വീസ് സംഘടനകളാണ് രംഗ  ത്ത് വന്നിരിക്കുന്നത്. അതിനെന്താ കൂട്ടിയേക്കാം എന്ന് ഭരണ കര്‍ത്താക്കളും ഓശാന പാടുന്നു. അതി  ലൂടെ സര്‍ക്കാരിന് 3200  കോടി  രൂപ ലാഭാമുണ്ടാകുമെന്നു മുഖ്യമന്ത്രി യങ്ങു കൂട്ടി ക്കിഴിക്കലും നടത്തി.

കാര്യങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് തീരുമാനം ഉണ്ടാകുന്നത്. അതില്‍ കാര്യമുണ്ട്. ഈ അറുപത്തി നാലോളം വരുന്ന സംഘടനകളെ തൃപ്തിപ്പെടുത്തി നിര്‍ത്തിയില്ലെങ്കില്‍ ഇലക്ഷന്‍ വരുമ്പോള്‍ വോട്ട്  അതിന്റെ പാട്ടിനു പോകും .നമ്മുടെ രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് അതറിയാം. ഡി .വൈ എഫ് ഐ   അതിന്റെ തനതു ശൈലിയുമായി  രംഗത്ത് വന്നത് ഏതായാലും  ആശ്വാസ്സമായി.  ഒറ്റയടിക്ക് വിഴുങ്ങാം എന്ന പലരുടെയും ധാരണയ്ക്ക്  അത് വിഘ്നം ഉണ്ടാക്കും എന്ന് വേണം    പ്രത്യാശിക്കാന്‍.
 പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുകൊണ്ട് രാജ്യത്തിനോ, പൊതു ജനങ്ങള്‍ക്കോ യാതൊരു പ്രയോജ നവുമില്ല. എല്ലാ ആനുകൂല്യങ്ങളും  അനുഭവിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തിനു സൌകര്യങ്ങള്‍ അഞ്ചു വര്‍ഷം കൂടി നീട്ടി ക്കിട്ടും. ഉയര്‍ന്ന ശമ്പള സ്കെയില്‍, മറ്റാനുകൂല്യങ്ങള്‍ ,തോന്നുന്ന പോലെ പണി യെടുക്കാം. രജിസ്റ്ററില്‍ ഒപ്പ് വച്ചിട്ട് സ്വന്തം കാര്യത്തിനു പോണ(സ്വന്തംബിസ്സിനസ്സ് വരെ ചെയ്യുന്ന ) മഹാന്മാരുള്ള നാടാണ് കേരളം.  ഇതിനിടയ്ക്ക് മരണപ്പെട്ടു പോയാല്‍ ആശ്രിതര്‍ക്ക് ജോലി.  സര്‍വീസില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ മരണം വരെ പെന്‍ഷന്‍. രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇക്കൂട്ടര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്നു.പുറത്ത് പണിയെടുക്കുന്ന അസംഘടിത  തൊഴിലാളികളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.

സമയ ബന്ധിതമല്ലാത്ത ജോലി, ജീവനോ, ആരോഗ്യത്തിനോ സംരക്ഷണമില്ല,അര്‍ഹമായ വേതന നിര്‍ലഭ്യത,ജോലിയിലെ അസ്ഥിരത,പെന്‍ഷനോ, മറ്റു യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.എന്നിട്ട് പോലും ബ്യൂറോ ക്രാറ്റുകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സേവനമാണ് ഈ തൊഴിലാളിയില്‍ നിന്ന് രാജ്യത്തിനു ലഭിക്കുന്നത്. ഉറങ്ങിയും ,സൊറ പറഞ്ഞും സമയം കളയുന്ന ഉദ്യോഗസ്ഥ വൃന്ദം ജനശത്രുക്കളാണ്  കൈക്കൂലിയുടെയും, കൃത്യ വിലോപത്തിന്റെയും കൂത്തരങ്ങാണ് ഇന്ന്  ബ്യൂറോക്രസി. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുണ്ടും ചൊരിച്ചു കയറ്റി റോഡില്‍ ഇറങ്ങിയവരാണ്  . എന്തിനാണ് ഇവരെ കനക സിംഹാസനങ്ങളില്‍ ഇരുത്തുന്നത്‌. ഒരു നാല്‍പ്പതു കഴിയുന്നതോടെ മനുഷ്യന്റെ ക്രിയാ ശേഷി കുറഞ്ഞു തുടങ്ങുന്നു. അന്‍പ ത്തഞ്ചില്‍ അത് പാരമ്യതയില്‍ എത്തും.


ഫയല്‍  ഫോട്ടോ
പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു , ശിഷ്ടമുള്ള കായികവും,ബൌദ്ധികവുമായ കഴിവുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത് ഭരണ കര്‍ത്താക്കള്‍. 2009 ല്‍ കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 4 .3 മില്ല്യന്‍ ആയിരുന്നു. അത് 2010 ആയ പ്പോഴേക്ക് 4 .32 ലേക്ക് ഉയര്‍ന്നു. 161641 പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ നമ്മുടെ നാട്ടിലുണ്ട്. 2010  ലെ കണക്കുകള്‍ ശ്രദ്ധിക്കൂ. 1885 മെഡിക്കല്‍ ഗ്രാജുവേഴ്സ്, 6965 എന്ജിനിയെഴ്സ് , 34653  ഡിപ്ലോമ ക്കാര്‍ , 361 അഗ്രിക്കള്‍ച്ചറല്‍ ഗ്രാജുവേഴ്സ്,  345 വെറ്റിനറി  ഗ്രാജുവേഴ്സ്, 44976 പോസ്റ്റ്‌ ഗ്രാജുവേറ്റ്സ്. ഈ   തൊഴിലന്വേഷകര്‍ പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് കണ്ണും നട്ടിരിപ്പാണ്. കുറഞ്ഞ മരണ നിരക്കും, ഉയര്‍ന്ന ജനസാന്ദ്രതയും ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ  decadal  population growth ( പത്ത് വര്‍ഷത്തിനിടയിലെ ജനസംഖ്യാ വര്‍ധനവിന്റെ  അനുപാതം  ) 4 . 86 %  ( 1546303 ) ആണ്. ഇത് സൂചിപ്പിക്കുന്നത് വിസ്ഫോടനകരമായ ജനസംഖ്യാ വര്‍ധനവും, തൊഴിലന്വേഷകരും കേരളത്തില്‍ ഉണ്ടാവും എന്നാണ്.


 


 39 വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,122 ഓളം പൊതു മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി ഓഫീസുകള്‍ , ആകെ കൂടി    ആറു ലക്ഷത്തോളം ഉദ്യോഗ സ്തര്‍  കേരളത്തില്‍ ഉണ്ട്.  ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം ആളുകള്‍ വിരമിച്ചെങ്കില്‍ മാത്രമേ നില നില്‍ക്കുന്ന തൊഴില്‍ പ്രതിസന്ധിക്ക്  ഒരു പരിഹാരം ഉണ്ടാകൂ.2009 ല്‍ 20000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു. 2010 ല്‍  ഏകദേശം 22400 റി ട്ടയര്‍മെന്റ്റ് നടന്നു. പെന്‍ഷന്‍ പ്രായ പരിധി  അന്‍പത്തിയഞ്ചു ആയിട്ട് പോലും റിട്ടയര്‍മെന്റിന്റെ കണക്കില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല. അപ്പോള്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്ന  തുപോലെ   പ്രായ പരിധി അറുപതു എന്ന കണക്കിനെ ക്കുറിച്ച് ചിന്തിക്കാനേ പറ്റു ന്നതല്ല. ഈ സാഹചര്യത്തില്‍  മുഖ്യമന്ത്രി 32 കോടി ലാഭം പ്രതീക്ഷിക്കുന്നത്  ഏതു അര്‍ത്ഥത്തിലാണെന്നു മനസ്സിലാവുന്നില്ല.


 ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദം ഇവിടെ വായിക്കുക  
http://www.neyyasserykaran.blogspot.com/

ഒരു നാട്ടു ഭാഷ






ആലപ്പുഴ ജില്ലയില്‍ , മാന്നാര്‍ പ്രദേശത്ത് കുറച്ചാളുകള്‍  ക്കിടയില്‍ വായ്മൊഴി യായി
മാത്രം വ്യവഹരി   ക്കുന്ന ഒരു  ഭാഷയുണ്ട്. പാരമ്പര്യ ഓട്ടു  പാത്ര  നിര്‍മ്മാണ വിദഗ്ധ 
രായ മൂശാരി വര്‍ഗത്തിന്റെ യും, അവരുമായി വ്യാപാര ബന്ധത്തില്‍  ഏര്‍പ്പെട്ടിരിക്കു
ന്ന കച്ചവടക്കാരുടെയും , ട്രേഡ് സീക്രട്ടായ ഒരു ഭാഷ . 





      

മനുഷ്യ രാശി കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും മഹത്തര മാര്‍ജിച്ചതു  ഭാഷ യുടെ ആവിര്‍ ഭാവവും, വികാസവും ആണ്. ഇന്ന് ലോകം നേടിയെടുത്തിരിക്കുന്ന സര്‍വ്വ  പുരോഗതിയുടെയും അടിത്തറ ഭാഷയാണ്‌. ശാസ്ത്രവും, സാഹിത്യവും വേരൂന്നിയിരിക്കുന്നത് ഭാഷയുടെ മടിത്തട്ടിലാണ്.  ശബ്ദ ങ്ങള്‍ കൊണ്ട് ആശയ വിനിമയം നടത്തിയിരുന്ന ആദിമ വര്‍ഗത്തിന് , പിന്നീട് ശബ്ദങ്ങള്‍ക്ക്‌ സൂചക മായി ചിത്രങ്ങള്‍ ലഭിച്ചു. കലാനുസരണം  ചിത്രങ്ങളെ സൂചിപ്പിക്കുന്ന വരകളും, വര്‍ണ്ണങ്ങളും രൂപ  പ്പെടുകയും സമൂഹത്തില്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.


പ്രാദേശികവും , ഭൂമിശാസ്ത്ര പരവുമായ മാറ്റങ്ങള്‍ ഭാഷയിലും സംഭവിച്ചു. ഒരു ദേശത്ത് പ്രചാരത്തി ലിരിക്കുന്ന ഭാഷ മറ്റൊരു ദേശ ക്കാരന് അജ്ഞാതമായെന്നു വരാം. ലോക ഭാഷയായി അംഗീകരി ക്ക പ്പെട്ടതൊഴികെ മറ്റു ഭാഷകള്‍ ഒരു പ്രത്യേക പ്രദേശങ്ങളില്‍ മാത്രമേ നില നില്‍ക്കുന്നുള്ളൂ . ആഫ്രിക്കന്‍ ഭൂഖണ്ട ത്തിലെ ഏതെങ്കിലുമൊരു  ഗ്രാമ്യ ഭാഷ നമുക്ക് അജ്ഞാത മായിരിക്കുന്നത് പോലെ  നമ്മുടെ ഭാഷയും അവര്‍ തിരിച്ചറിയപ്പെടുന്നില്ല. ഇത് ഭൂ ഖണ്ഡങ്ങള്‍ തമ്മിലുള്ള കാര്യമാണ് എന്നാല്‍ ഒരു രാജ്യത്തെ, ഒരു പ്രത്യേക പ്രദേശത്തെ, കുറച്ചാളുകള്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷ,  ആ സമൂഹത്തിലെ തന്നെ പലര്‍ക്കും അറിയില്ല എന്ന് വന്നാലോ  ...............?

 ആലപ്പുഴ ജില്ലയില്‍,  മാന്നാര്‍ പ്രദേശത്ത്, കുറച്ചാളുകള്‍ക്കിടയില്‍  വായ്മോഴിയായ് മാത്രം വ്യവഹരി ക്കുന്ന ഒരു ഭാഷയുണ്ട്. പാരമ്പര്യ ഓട്ടുപാത്ര നിര്‍മ്മാണ വിദഗ്ദ്ധരായ മൂശാരി വര്‍ഗത്തിന്റെയും, അവരുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കച്ചവടക്കാരുടെയും ട്രേഡ് സീക്രട്ടായ ഒരു ഭാഷ. നിയമപരമായിമലയാളത്തിനോട് കടപ്പാടൊന്നു മില്ലെങ്കിലും ഇത് തികച്ചും മലയാളിത്തം ഉള്ളവ തന്നെ. അറബി മലയാള ഭാഷാ ലിപി പോലെ ഇതും വേണമെങ്കില്‍ മലയാളത്തില്‍ എഴുതാം. പക്ഷെ അതിന്റെ ആവശ്യം വരുന്നില്ല. ദൈനംദിന ജീവിതത്തിലെ എന്തിനെയും പരാമര്‍ശിക്കാന്‍ പര്യാപ്തമായ ഈ ഭാഷകൊണ്ടുള്ള പ്രയോജനം പാത്ര വ്യാപാരികള്‍ ക്കാണ്.  പ്രത്യേകിച്ചും സ്ഥാപനവല്‍ ക്കരിക്കപ്പെടാത്ത വ്യാപാരികള്‍ക്ക്. ഇക്കൂട്ടര്‍ വീടുവീടാന്തരം കച്ചവടം നടത്തുന്നവരാണ്.  ക്രയ വിക്രയ ത്തിനിടയില്‍   പാത്രങ്ങളുടെ  ഗുണ നിലവാരത്തെ  ക്കുറിച്ചോ,  വില നിര്‍ണ്ണയിക്കുന്നതിനോ,  കച്ചവടക്കാര്‍ പരസ്പ്പരം ഉപയോഗിക്കുന്ന ഈ ഭാഷ കേട്ടാല്‍ ചിലപ്പോള്‍ വീട്ടുകാര്‍ വാ പൊളിച്ചു പോകും. ' വയ്യം ' എന്നാല്‍  കൊള്ളരു താത്തത്‌ എന്നും, 'കരുവടി എന്നാല്‍നല്ലത് എന്നും കച്ചവടക്കാര്‍ മാത്രമറിയുന്ന കാര്യമാണ്.

 വീട് വീടാന്തരം കച്ചവടവുമായി നടക്കുന്നവര്‍, ഉപഭോക്താക്കളെ വിചിത്ര ഭാഷ ഉപയോഗിച്ച് വളച്ചൊടിക്കുന്നു.   ഉല്പന്ന ങ്ങളുടെ ഗുണ നിലവാരത്തെ ക്കുറിച്ച് എവിടെ വച്ച് വേണമെങ്കിലും സംസാരി ക്കാം . ആര്‍ക്കും ഒരു പ്രശ്നവുമില്ല. കേള്‍ക്കുന്നവര്‍ക്ക് ഭാഷ അറി യരു തെന്നു മാത്രം. ഒരാളെ ' വയ്യ ത്താളന്‍ ' എന്ന് വിളിച്ചാല്‍,  അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍, ചിലപ്പോള്‍ അയാള്‍ അഭിനന്ദി ച്ചെന്നു വരും. അര്‍ത്ഥം അറിഞ്ഞാലോ ,മാനഹാനി, ധന നഷ്ടം,ശത്രു ദോഷം ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന്റെ അര്‍ത്ഥം കൊള്ളരുതാത്തവന്‍  എന്നാണു. നാലാള് കൂടുന്നിടത്ത്‌ വച്ച് 'നീളം വെട്ടണം' എന്ന്  പറയാം , പക്ഷെ മൂത്രം ഒഴിക്കണം എന്ന് പറയാന്‍കുറച്ചുലജ്ജിക്കേണ്ടി വരും.  ' മെളുകു ചോര്‍ത്തണം ' എന്ന്   കേട്ടാല്‍ മനസ്സിലാക്കിക്കോണം അപ്പി ഇടണം എന്ന്.പ്രചാ രത്തിലുള്ള കുറെ വാക്കുകളും, അതിന്റെ അര്‍ത്ഥവും ഒന്ന് ശ്രദ്ധിക്കുക.

കരുവടി                              =    നല്ലത്
വയ്യം                                   =    മോശം , ഗുണ നിലവാരം ഇല്ലാത്തത് 
താളന്‍                                 =    അവന്‍ , അയാള്‍
താട്ടി                                    =    അവള്‍ 
വയ്യത്താളന്‍                       =    നിര്‍ഗുണന്‍ 
വയ്യത്താട്ടി                          =    നിര്‍ഗുണ  
 നീളം വെട്ടുക                      =     മൂത്രം ഒഴിക്കുക 
 മെളുക്  ചോര്‍ത്തുക           =     അപ്പി ഇടുക
 കരയ്ക്കല്‍                             =     ഭക്ഷിക്കുക 
 തണ്ണി                                  =     വെള്ളം
കരമാനം                             =     ആഹാരം 
ചുത്തുക                               =    മോഷ്ടിക്കുക 
വെടയ്ക്കുക                             =     പറയുക
നെടുകുക                             =     നല്‍കുക, പറയുക
മച്ചം                                     =     മത്സ്യം 
ചെമ്പന്‍  കുഞ്ഞു                  =     പോത്തിറച്ചി.
വയ്യം വെടയ്ക്കരുത് എന്ന് പറഞ്ഞാല്‍ മാന്നാര്‍ കാര്‍ക്ക് മനസ്സിലാകും മണ്ടത്തരം ഒന്നും പറയരുത് എന്ന്.  ഇത് കൂടാതെ സംഖ്യകള്‍ക്കും അറേബ്യന്‍ എണ്ണല്‍ സംഖ്യകളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിക്കുന്നു. വാഹിദു വട്ടം ( പത്ത് രൂപ ),  ഹംസ വട്ടം( അമ്പതു രൂപ) ,അഷറ വട്ടം( നൂറു രൂപ),തമാശ രൂപത്തില്‍ ഇതിനു നത്ത് കണ്ണന്‍ എന്നും പറയുന്നവരുണ്ട്. കടന്നു പോയ ഒരു തലമുറയാണ് ഈ അലിഖിത ഭാഷ ഉപയോഗിച്ചിരുന്നത്. ഇപ്പോഴേ പലരുടെയും മനസ്സില്‍ നിന്ന് കൌതുകം നിറഞ്ഞ ഈ ഭാഷ മാഞ്ഞു കഴിഞ്ഞു. 


 രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ചത് 

സിനിമ ......ഇന്നലെ, ഇന്ന്, നാളെ

If  I  want deliver messege ,
I would rather be a postman ............
                                      [Abbas Kiarostami , Iran film maker ]
                                                                                                                                                                    


        ലയാള സിനിമ, നിര്‍മ്മാണ മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യത്യസ്ത അഭിരുചി കള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരത്തിന്റെ ദിശാബോധമില്ലാത്തവ്യതിചലനം,വിതരണ രംഗത്ത് വ്യാജ സി .ഡി  കളെയും,വെബ് സൈറ്റ് കളെയുംദുരീകരിക്കാന്‍ ആവാത്ത നിസ്സഹായത , ഇത് രണ്ടും കൂടി കടുത്തസാമ്പത്തിക നഷ്ടത്തിലേക്ക്‌ സിനിമയെ കൊണ്ടെത്തിക്കുന്നു . റിലീസ് ചിത്രങ്ങള്‍ വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നിയമം കൊണ്ട് പഴുതുകള്‍ അടയ്ക്കുംതോറും ,പൈറേറ്റുകള്‍ മുന്നേറ്റം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.സെല്ലിലോയിഡില്‍ നിന്ന് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റം ഉണ്ടായിട്ടും ഫിലിം തിയേറ്റര്‍ കളിലേക്ക് നേരിട്ട് ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടും ,വാട്ടര്‍ മാര്‍ക്ക് കൊടുത്തിട്ടും ,സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും വ്യാജമാരെ ഒതുക്കാന്‍ നിയമത്തിനു ആകുന്നില്ല . കാരണം ഇവരുടെ ഒളി ത്താവളങ്ങള്‍ വിദേശങ്ങളാണ്.

ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു  ' കൊട്ടക '
 ഒരു നിര്‍ണ്ണായകമായ വഴിത്തിരിവിലേക്കാണ്  ഈ പ്രതിസന്ധി കടന്നു പോകുന്നത്. തീയേറ്റര്‍ സംസ്ക്കാരം ഏറെക്കുറെ അവസാനിച്ചു. 30000 തിയേറ്റര്‍കളില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 600  നു താഴെയാണ് . റിലീസ് ചിത്രങ്ങള്‍ ആദ്യ ഷോ തുടങ്ങി  മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റില്‍ ലഭിക്കുമെങ്കില്‍ തിയേറ്ററില്‍ പോകാന്‍ ആരാണ് തയ്യാറാവുക......? ചലച്ചിത്രത്തിന്റെ പ്രകൃതവും തിയേറ്ററും തമ്മില്‍ ചില ധാരണകള്‍ വന്നു കഴിഞ്ഞു. നമ്മുടെ ചലചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ഒരു പ്രധാന ഘടകം അല്ല. ടെലിവിഷനില്‍ ആയാലും പൂര്‍ണ്ണമായ ആസ്വാദനം ലഭിക്കും. എന്നാല്‍ ഹൈ ടെക്നോളജിയില്‍ നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് ഒരു തിയേറ്റര്‍ കൂടിയേ തീരു. ചലച്ചിത്ര ആസ്വാദനത്തിനു പുതിയ കല്‍പ്പനകള്‍ നമ്മള്‍ സ്വീകരിക്കുന്നതോടെ പട്ടണങ്ങളില്‍ വിദേശ സിനിമകള്‍ക്ക് വേണ്ടി മാത്രം തിയേറ്ററുകള്‍ നിലനില്‍ക്കും.
      മലയാള സിനിമ ആവിഷ്ക്കാരം പുതിയ പരീക്ഷണങ്ങളെ നേരിടുന്നു. ഉപരിപ്ലവമായ ഇത്തരം പരീക്ഷണങ്ങള്‍ കൊണ്ട് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി എന്ന പ്രശ്നത്തിനു യാതൊരു പരിഹാരവും   ഉണ്ടാകുന്നില്ല . 1938 മുതലുള്ള ചരിത്രം അതാണ്‌ വ്യക്തമാക്കുന്നത് .  ആദ്യത്തെ ശബ്ദ ചിത്രമായ ബാലന്‍ 38 ലാണ് നിര്‍മ്മിച്ചത്.അന്നു തൊട്ടിങ്ങോട്ടു ഒരേ താളത്തില്‍ സഞ്ചരിച്ച സിനിമയ്ക്ക് ഒരു ഭാവമാറ്റം ഉണ്ടാവുന്നത് 60 - 70 കാലഘട്ടത്തിലാണ്. ഒരു   കല എന്നതിലുപരി ചില സാമൂഹ്യ പ്രതിബദ്ധത കൂടി നിറവേറ്റപ്പെടണം എന്ന ബോധത്തിലാണ് 1965 ല്‍ അടൂര്‍ ഗോപാലകൃഷ്ണനും , കുളത്തൂര്‍ ഭാസ്കരന്‍ നായരും ചേര്‍ന്ന് ' ചിത്രലേഖ ' ഫിലിം സൊസൈറ്റി തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് കേരളത്തിലുടനീളം നിരവധി ഫിലിം    സൊസൈറ്റികള്‍ രൂപം കൊള്ളുകയും സമാന്തര സിനിമകളില്‍ നിന്ന് വേറിട്ട്‌, പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭൂതി നല്‍കുന്ന  new waves ,    അഥവാ ആര്‍ട്ട് ഫിലിമുകള്‍ ജന്മം എടുക്കാന്‍ ഈ കാലഘട്ടം കാരണമാവുകയും ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള ക്ലാസ്സിക്കുകള്‍ മലയാളത്തിനു പരിചയപ്പെടുത്തിയത് ഇത്തരം ശ്രമങ്ങളാണ്. തികഞ്ഞ ആസ്വാദക ബോധമുള്ള മലയാളികളെ ഉമ്മാക്കി കാണിച്ചു പറ്റിക്കുന്ന പുതിയ ആവിഷ്ക്കാര രീതി ലക്‌ഷ്യം നേടില്ല. ചടുലത (സ്പീഡ് ) മലയാളികളുടെ ആസ്വാദന ബോധത്തില്‍ ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു.
മലയാള സിനിമയ്ക്ക്  അഭിമുഖീകരിക്കേണ്ടി യിരിക്കുന്നത് രണ്ടു തരം പ്രതിസന്ധികളെയാണ്. സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന നൂതനവും ,ആസ്വാദനത്തിന്റെ ഒരു പുത്തന്‍ വാതായനം തുറക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്നതുമായ ഒന്ന്, വിതരണ ശ്രുംഖലയില്‍ ഉണ്ടാകുന്ന  തകര്‍ച്ചയാണ്.ടെക്നോളജിയുടെ വളര്‍ച്ച ഇന്റര്‍നെറ്റ് മേഖലയില്‍ ഇനിയും വ്യാജന്മാര്‍ നിര്‍ബാധം കടന്നുവരും. അങ്ങനെ ചിത്രങ്ങള്‍ തിയേറ്റര്‍ കളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന കാലം വിദൂരമല്ല.
                                 

   1985 ലാണ് ടെലിവിഷന്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നത്. ജനവരി ഒന്നിന് കേരളത്തില്‍ ദൂര ദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ മറ്റു വന്‍കിട ചാനലുകളും എത്തി.തിയേറ്റര്‍ കളുടെ തകര്‍ച്ച ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ക്രമേണ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ 'അമ്മ 'ഉള്‍പ്പെടെ ഒന്‍പതോളം സംഘടനകള്‍ ഉണ്ടാക്കി. നിര്‍മ്മാണ ചിലവും, പ്രതിഫലവും കുറച്ചു.അതുകൊണ്ടൊന്നും പ്രതിസന്ധി അവസാനിച്ചില്ല. അതിപ്പോഴും തുടരുന്നു.
      



 മലയാള സിനിമയുടെ ഭാവി

 തിയേറ്ററുകള്‍ സിനിമാ റിലീസ് കേന്ദ്രങ്ങള്‍ എന്ന അവസ്ഥ മാറി , ചാനലുകള്‍ അത് ഏറ്റെടുക്കും . ഓരോ ഭവനവും  റിലീസ് ചിത്രങ്ങള്‍ ആഘോഷിക്കും.സിനിമാ നിര്‍മ്മാണ ശൈലി തന്നെ പുതിയമുഖച്ഛായ കൈവരിക്കും.ചിലപ്പോള്‍ നക്ഷത്രങ്ങള്‍ അടര്‍ന്നു വീഴും. താരാപഥങ്ങളില്‍ നിന്ന് പലരും ഭൂമിയില്‍ കാല്‍ കുത്തും. കാരണം, പരിവേഷങ്ങളുടെ ചമയങ്ങള്‍ സ്വയം ചുമക്കെണ്ടുന്ന ഒരു അവസ്ഥയാവും അത്. കുടുംബ സദസ്സുകളെ കയ്യിലെടുക്കാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ മറ്റെല്ലാം മറക്കും. അത് മലയാള സിനിമയുടെ ഒരു ശുഭകാലം ആയിരിക്കും.