Followers

ചാലക്കുടി പട്ടണത്തില്‍ ...........














 ചാലക്കുടി പട്ടണത്തില്‍____________
 കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍




"ചാലക്കുടി പട്ടണത്തില്‍ അതിമധുരം വിളമ്പി യോരെ" എന്നു പാടിയത് അന്നാട്ടിലെ ഏതോ    സഹൃദയനായ  കുടിയനാണ്‌.മുന്‍വര്‍ഷങ്ങളില്‍ ഓണ നാളുകളില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ സര്‍  ക്കാരിന്റെ കണക്കില്‍ ചാലക്കുടിക്കാരായിരുന്നു. ഇത്തവണയെങ്കിലും ആ ശീര്‍ഷകം കരുനാഗ പ്പള്ളി ക്കാര്‍ക്ക് നല്‍കണം എന്ന നല്ല ഉദ്ദേശ്യത്തോടെ ഒരു പറ്റം മദ്യ വിരുദ്ധര്‍ ബിവറേജിനു മുമ്പില്‍ പായസ വിതരണം നടത്തി . മദ്യം വാങ്ങാന്‍ വരുന്നവരെ പായസം കുടിപ്പിച്ചു മദ്യാസക്തി യില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പരിപാടി. സംഭവം ഏറ്റോ,ഇല്ലയോ എന്നറിയണമെങ്കില്‍ ഓണം കഴിഞ്ഞുള്ള പത്രം കാണണം. പായസ വിതരണം കണ്ടപ്പോള്‍ ബിവറേജസ്സിന്റെ ക്യൂവില്‍ നിന്ന ചില പഹയന്മാര്‍ക്ക് മനസ്സിലൊരു ലഡ്ഡു പൊട്ടി. അവര്‍ മദ്യവും,കൂടെ പായസവും വാങ്ങി പോയി .  രണ്ടെണ്ണം വിട്ടു,  പായസം തൊട്ടു നാക്കേല്‍ വച്ചിട്ട് പാടിയ പാട്ടാണ് മുമ്പ് കണ്ടത്.വെള്ളമടിച്ചിട്ട്‌ മധുരം കഴിച്ചാല്‍ ഒന്ന് , രണ്ടെണ്ണത്തിന്റെ ഫലം ചെയ്യും എന്നൊരു കമന്റു കൂടി തട്ടിവിട്ടു ചില മഹത്തുക്കള്‍ .




ചാലക്കുടി ക്കാര്‍ക്ക്  ഇപ്പോഴെങ്കിലും നന്നാവാന്‍ തോന്നിയല്ലോ .....!  എന്തോന്ന് കുടിയാ യിരുന്നു അവര് കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ ഓണക്കാലത്ത്  ഒറ്റ ആഴ്ചകൊണ്ട് ,അതായത് അത്തം മുതലിങ്ങോട്ട്‌  53 .09 ലക്ഷം രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു. തിരുവോണത്തിന്റെയന്നു മാത്രം 13 .89 ലക്ഷം രൂപയുടെ മദ്യം അകത്താക്കി. ഓണക്കാലത്തെ മൊത്തം കച്ചവടം നോക്കി യാല്‍ ചാലക്കുടിക്കാര്‍ മുമ്പിലാണ്. എന്നാല്‍   ഓണത്തിനു  ഇവര്  കുടിച്ചതിനേക്കാള്‍  ഇത്തിരി  കൂടുതല്‍ കരു നാഗ   പ്പള്ളി ക്കാര്‍ കുടിച്ചു. 
    2011 ലെ ഓണ ക്കുടിയന്മാരുടെ കണക്കു ഈ ലിങ്കില്‍ ഉണ്ട്.

4 thoughts on “ചാലക്കുടി പട്ടണത്തില്‍ ...........”

  1. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉപഭോഗം കൂടി എന്നത് ശരിയാണോ?കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മദ്യത്തിനു വില 25 ശതമാനത്തോളം വില കൂടിയിരുന്നു.

Leave a Reply