ഈ കേരള പ്പിറവി ദിനം കരിദിനമായി ആചരിക്കണം എന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം . ഇതില്‍ രാഷ്ട്രീയം ഒന്നുമില്ല. വായനക്കാര്‍ ആരോപിക്കയുമരുത്. ഇന്ത്യന്‍ ഭരണ ഘടനയെയും, ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും, അംഗീകരിക്കുകയും ,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പൌരന് എന്ന നിലയില്‍ പറഞ്ഞു പോകുന്നതാണ്. സുപ്രീം കോടതി കുറ്റക്കാരനാ ക്കി ജയിലിലടച്ച ഒരു വ്യക്തിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു സ്വതന്ത്രനാക്കാന്‍ ഭരണ കൂടം കാണിക്കുന്ന ശുഷ്ക്കാന്തി ക്കെതിരെയാണ് കരി ദിനം ആചരിക്കേണ്ടത്. 2011 ഫെബ്രുവരി 18 ജയിലിലായ ബാല കൃഷ്ണ പിള്ള ഓരോ കാരണം പറഞ്ഞു ശിക്ഷയില്‍ നിന്ന് വഴുതി മാറുന്നതാണ് നാം കണ്ടത്. ശാരീരിക അസ്വാസ്ഥ്യം മുതല്‍ നൂറു കൂട്ടം കാരണങ്ങള്‍ നിരത്തി ശിക്ഷാ കാലയളവ് ആഡംബര ഹോട്ടലുകളിലും ആശുപത്രികളിലുമായി കഴിച്ചു കൂട്ടുകയാണ് അദ്ദേഹം ചെയ്തത്. പൊതുമുതല്‍ കൊള്ളയടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് കടുത്ത കുറ്റം തന്നെയാണ്. ഇത് സുപ്രീം കോടതിയുടെ കണ്ടെത്തലാണ്. അതിനിടയില്‍ ശിക്ഷാ കാലത്ത് നിയമ ലംഘനം നടത്തി നാല് ദിവസം കൂടി ശിക്ഷാ കാലാവധി വര്‍ധിപ്പിച്ചു.
ഭരണ കക്ഷിയുടെ 'വാല്' ആയതു കൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ ചാണ്ടി പിള്ളയെ സഹായിക്കുന്നുണ്ട്. അതിവിടുത്തെ ഏതു പോലീസിനും അറിവുള്ള കാര്യമാണ്. പക്ഷെ, വളരെ ദുര്‍ബലമായ ഒരു ഭൂരി പക്ഷത്തില്‍ ഭരണം നടത്തുന്ന ഈ മന്ത്രിസഭയെ 'പിള്ള ദോഷം' എന്ന ബാലാരിഷ്ടത കുറച്ചൊന്നു മല്ല കഷ്ട പ്പെടുത്തുന്നത്. ബാല കൃഷ്ണ പിള്ളയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് വടക്കൊരു 'പിള്ള ' പിള്ളേരുടെ നേരെ തോക്ക് ചൂണ്ടിയത്. അങ്ങനെ വീണ്ടും വല്ലാത്തൊരു പുലിവാലില്‍ പിടിക്കേണ്ടി വന്നു മുഖ്യ മന്ത്രിക്ക്. ഒന്നോര്‍ത്താല്‍ അദ്ദേഹത്തെ സമ്മതിച്ചു കൊടുക്കണം. ഒരു ഈര്‍ക്കിലി കനത്തിന്റെ ബലത്തില്‍ ഇത്രയും പേരെ മെരുക്കി കൊണ്ട് പോകുന്നതു ചെറിയ കാര്യമല്ല. ഈ മന്ത്രി സഭ ദീര്‍ഘായുസ്സോടെ ഇരുന്നാല്‍ പിരിഞ്ഞു പോകുമ്പോള്‍ മുഖ്യ മന്ത്രിക്ക് ധീരതയ്ക്കോ, സമാധാനത്തിനോ ഉള്ള ഏതെങ്കിലും വിലപ്പെട്ട ബഹുമതി നല്കി ആദരിക്കണം.
ബാല കൃഷ്ണ പിള്ള അകത്തു കിടന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ , മകന് പുറത്ത്, പുതിയ തല വേദനകള്‍ വേറെ ഉണ്ടാക്കുന്നു. ഇതൊന്നും അവരുടെ കുറ്റമല്ല . മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ എന്ന് പഴമക്കാര്‍ ചോദിക്കുന്നത് പോലെ ' പിള്ള ദോഷം ' ഒഴിയാതെ ഈ മന്ത്രി സഭ നേരെ ആവില്ല എന്നതായിരിക്കും വിഷു ഫലം . ഇനി ചില ആഭ്യന്തരം. ഞങ്ങള്‍ അഞ്ചു വര്‍ഷവും തീര്‍ത്തു ഭരിക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ,അവര്‍ക്ക് പോലും ഉറപ്പില്ല ഈ വണ്ടി ,എത്ര കാലം ,എത്ര ദൂരം ഓടുമെന്ന കാര്യത്തില്‍. അഥവാ ഓടിയാല്‍ തന്നെ ഡ്രൈവറെ മാറ്റണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ..........? തേടി എങ്ങും പോകേണ്ട കാര്യവും ഇല്ലല്ലോ. ഇരിപ്പിടം ഒന്ന് മാറണം എന്ന് മാത്രമല്ലേ ഉള്ളൂ. ഒരിക്കല്‍ രമേശ് ചെന്നിത്തലയോടെ ഏഷ്യാ നെറ്റ് ചോദിച്ചു , ഒരു അഭിമുഖത്തില്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന്. അദ്ദേഹം അര്‍ദ്ധ ഗര്‍ഭമായി ഒന്ന് ചിരിച്ചു. അദ്ദേഹം മുഖ്യ മന്ത്രി സ്ഥാനം അലങ്കരിച്ചാല്‍ എന്താ കുഴപ്പം എന്ന് ഞാന്‍ ആലോചിച്ചു പോയി അന്നേരം .അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഒരു കരുണാകര യുഗം കേരളത്തില്‍ വന്നു കൂടായ്കയില്ല.
ചിത്രങ്ങള്‍ക്ക് ഗൂഗിളിനോടും, ദേശാഭിമാനിയോടും കടപ്പാട്.
കേരളപ്പിറവി അങ്ങിനെ തന്നെ അവട്ടെ
രാഷ്ട്രീയത്തിന് കരിംങ്കൊടിക്കാണിച്ചാല് പോരേ
കേരളം സ്വയം പുച്ഛിക്കുന്നുണ്ടാവും.... :)
ചാണ്ടി സര്‍ക്കാരിന്റെ നിലനില്‍പ്പിനു ഈ വിദ്വാനെ തുറന്നു വിട്ടേ പറ്റൂ.. പിറവം ഉപ തെരഞ്ഞെടുപ്പില്‍ ആര് വരും എന്ന് നിശ്ചയമില്ല . കാര്യങ്ങള്‍ കലക്ക വെള്ളം പോലെയായപ്പോള്‍ ഗണേശന് മീന്‍ പിടിക്കാന്‍ പറ്റിയ സമയം .. ഇല്ലെങ്കില്‍ മന്ത്രി സഭ ഗോപി ..... ഇങ്ങനെ നാണം കേട്ട് ഭരിക്കുന്നതിലും ഭേദം രാജി വെച്ച് പുറത്തു പോകുന്നത് ആണ് . ഏതായാലും ഈ തുറന്നു വിടലിലൂടെ ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിഞ്ഞു .... നന്നായി എഴുതി അബ്ദുല്‍ നിസ്സാര്‍ജി... ആശംസകളോടെ .......(തുഞ്ചാണി
പിള്ള ദോഷം നന്നായി പറഞ്ഞു. അല്ലെങ്കിലും പിള്ള അത്ര നല്ല പുള്ളിയല്ലാണ് ഈ മന്ത്രി മുഖ്യനും അറിയാം. എന്താ ചെയ്യാ. കസേരയുടെ കാല് മറ്റുള്ളവരുടെ ആസനത്തിലല്ലേ. അവരുടെ പ്രിഷ്ടം ഇളകിയാല്‍ കസേര വീണെന്കിലോ..
വളരെ നല്ലത് മനസ്സില്‍ ഉള്ളത് തുറന്നു പറഞ്ഞു ....