Followers

ഓര്‍മയിലെ നോമ്പ് കാലം

സ്ലാം  ജീവിത  ചര്യയില്‍  നോമ്പിനു  സുപ്രധാന സ്ഥാനമാണു ള്ളത്.പഞ്ച സ്തൂപങ്ങളില്‍ തന്നെ അതിന്റെ സ്ഥാനം നിര്‍ണ്ണച്ചിരി ക്കുന്നു. പതിനൊന്നു മാസത്തെ അനിയന്ത്രിതമായ ജീവിത ശൈലി സമ്മാ നിച്ച ദുര്‍ മേദസ്സുകളില്‍ നിന്ന് മനസ്സിനെയും , ശരീരത്തെയും ശുദ്ധീക രിക്കുകയാണ്  ഒരു നോമ്പ് കാലം. അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു മനസ്സ് പൂര്‍ണമായി ഈശ്വരനില്‍ അര്‍പ്പിച്ചു ഈദുല്‍ ഫിത്വര്‍ ദിനത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യരില്‍ വിവേകികള്‍  ആനന്ദകരമായ ആ ജീവിതം തുടരുന്നു.സംയമനവും, മിതത്ത്വവും അവര്‍ക്ക് വിജയത്തിലേക്കുള്ള  പരിചകള്‍ ആവുന്നു. ഇന്ന് ഇതര മതസ്ഥര്‍ ഇസ്ലാം അനുശാ സിക്കുന്ന രീതിയില്‍ നോമ്പിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. നോമ്പ് എന്നും ആരോഗ്യ പൂര്‍ണമായ ജീവിതം നല്‍കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്നു.
കുട്ടിക്കാലത്ത് ഉമ്മയോടൊപ്പം ഞാനും എല്ലാ നോമ്പും എടുത്തിരുന്നു. അന്നൊക്കെ ഇടയത്താഴ ത്തിനു എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം കറിക്കൂട്ടുകള്‍ ഉണ്ടാക്കിയിരുന്നു. എങ്കിലും രസവും , മീന്‍ വറുത്തതും ഇടയത്താഴതിന്റെ രുചി വര്‍ധിപ്പിച്ചിരുന്നു. ഞാന്‍ ഒരു ക്രിസ്ത്യന്‍ മാനേജു മെന്റു സ്കൂളിലാണ് പഠിച്ചിരുന്നത്. നോമ്പ് കാലത്ത് ക്ലാസ്സിലെ മുസ്ലിം കുട്ടികള്‍ക്ക്  പുറത്ത് പോയി തുപ്പാന്‍ അനുവാദം തന്നിരുന്നു. ഉമിനീര് പോലും തുപ്പിക്കളഞ്ഞു വൈകുന്നേരം ആകുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ ആകെ തളര്‍ന്നിരുന്നു.


ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, അത് ഞങ്ങളുടെ  അനാഥ പര്‍വ്വം ആയിരുന്നു. അമ്മ യുടെ ഒരു അമ്മാവന്റെ വീട്ടിലാണ് ഞങ്ങളുടെ താമസം. സമൃദ്ധിയില്‍ നിന്ന് തെരുവിലറങ്ങിയ കാലം. നാല് കിലോ മീറ്റര്‍ നടന്നു വേണം സ്കൂളില്‍ പോകാന്‍.  അമ്മാവന്‍ വലിയ ബിസ്സിനസ്സ് കാരന്‍ ആയിരുന്നു. പൂര്‍ണ്ണമായും മതത്തില്‍ അടിയുറച്ച കുടുംബാന്തരീക്ഷം. നോമ്പ് തുറന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിക്കും. ഞാനും , അമ്മാമന്റെ കുട്ടികളും അടക്കം ആറേഴു പേര്‍. പിന്നെ വിചാരണയാണ്. അന്നേ ദിവസം ചെയ്ത എല്ലാ കൃത്യങ്ങളും അവിടെ 
വിളമ്പണം. വിട്ടുപോണ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍  തൊട്ടടുത്ത്‌  അമ്മായി  ഉണ്ടാവും.   അതൊരു സാഡിസം ആയിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും പരിഹാസം കൊണ്ട് ഞങ്ങളെ  വേദനിപ്പിച്ചി  രുന്നു. പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. എന്തിനാണ് വിധി എന്നോട്  ഇത്ര ക്രൂരത കാട്ടുന്നതു.
അവധി ദിവസങ്ങളിലെ നോമ്പ്  പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അമ്മാമന്റെ മൂത്ത ആണ്‍ കുട്ടികള്‍ എന്തെങ്കിലും കാരണം ഉണ്ടാക്കി ഞങ്ങള്‍ കുട്ടികളെ കൊണ്ട് പകല്‍ ഭക്ഷണം കഴി  പ്പിക്കും. അതുകൊണ്ട് സ്കൂളില്‍ പോകാത്ത ദിവസങ്ങളില്‍ നോമ്പ് കിട്ടാറില്ല. ഒരു ദിവസം ഇടയ ത്താ ഴം കഴിക്കാന്‍ ആരും എന്നെ വിളിച്ചില്ല. അന്ന് ഞാന്‍ വഴക്കിട്ടു, സ്കൂളില്‍ പോകാതെ പ്രതി ഷേധിച്ചു.
അന്ന് വൈകുന്നേരം കടുത്ത വിചാരണ നേരിടേണ്ടി വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഞങ്ങളുടെ വീടിനടുത്ത് ഒരു കൃസ്ത്യന്‍ പള്ളി  ഉണ്ടായിരുന്നു. അവിടെ വൈകുന്നേരം
പ്രാര്‍ത്ഥന യ്ക്കുള്ള മണി അടിക്കുന്നത് നോമ്പ് തുറ സമയത്താണ്. അതുകൊണ്ട് സ്കൂള്‍ വിട്ടു വന്നാല്‍ ഞാന്‍ പള്ളി യുടെ   മുമ്പില്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങി.  അതിലെ കടന്നു  വരുന്ന വഴി യാത്ര ക്കാരോട്  ഞാന്‍  സമയം ചോദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പ്രാര്‍ത്ഥന യ്ക്കുള്ള മണി മുഴങ്ങുന്നതോടെ വീട്ടിലേക്കു ഒറ്റ ഓട്ടമാണ്. ഇന്ന് പലരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു .എങ്കിലും പഴയ കുറെ ഓര്‍മ്മകള്‍ എന്റെ ലോകത്ത്  നിത്യ ഹരിതമായി നില നില്‍ക്കുന്നു. ആ ഓര്‍മ്മകള്‍ ആണ് എന്നെ നയിക്കുന്നത്.






This entry was posted by Kattil Abdul Nissar. Bookmark the permalink.

Leave a Reply