Followers

മണ്‍സൂണ്‍ കാലത്തെ വസന്തം




Paks put on its best face  in India   ............
                                   ( The Times of India )

Paks bomb lands in India  ...........
                                  ( Mumbai Mirror )


പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ലാഹോറില്‍ മടങ്ങി എത്തി ആദ്യം ചെയ്തത് ഇന്ത്യന്‍ മാധ്യമങ്ങളെ തരം താഴ്ത്തുക ആയി  രുന്നു. "ഒരു ഫാഷന്‍ പ്രതിനിധി എന്നത്രേ ഇന്ത്യന്‍ പത്രങ്ങള്‍ തന്നെ വിശേഷിപ്പിച്ചത്‌." സ്വദേശി പത്രങ്ങളോട് ധാര്‍മികത മുറുകെ പിടിക്കാന്‍ ഒരു ഉപദേശവും നല്‍കി . ഇതാണ് പറയുന്നത് പെണ്ണ്  എന്ന് പറഞ്ഞാല്‍ നിര്‍വചിക്കാന്‍ ആവില്ലെന്ന്. വടക്കന്‍ വീര ഗാഥയില്‍ ചന്തു കസറുന്നുണ്ടല്ലോ...... നീയടക്കമുള്ള പെണ്‍വര്‍ഗം  മറ്റുള്ളവര്‍ കാണാത്തത് കാണും........ശപിച്ചു കൊണ്ട് കൊഞ്ചും ,ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും.....
ആ പറഞ്ഞതൊക്കെ സത്യമാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ. പാകിസ്ഥാനില്‍നി ന്നൊരു മന്ത്രി വരുന്നെന്നു കേട്ടപ്പോള്‍ മീഡിയകള്‍ വിചാരിച്ചു കാണും , മുംബൈയിലോക്കെ നുഴഞ്ഞു കയ റുന്ന തരത്തിലുള്ള വല്ല ഫിഗറും ആയിരിക്കുമെന്ന്. ഹിന രബ്ബാനിയെ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ മന സ്സില്‍ കരുതി വച്ച എല്ലാ ചോദ്യങ്ങളും മറന്നു. ചോദിച്ചത് മുഴുവനും അവരുടെ വസ്ത്രത്തെ ക്കുറി ച്ചും, അവര്‍ ഉപയോഗിക്കുന്ന കണ്ണടയെക്കുറിച്ചും ചെരുപ്പിനെ ക്കുറിച്ച് ഒക്കെ ആയി പോയി.

എങ്ങനെ ചോദിക്കാതിരിക്കും. ഐശ്വര്യാ റോയ് -യെ കടത്തി വെട്ടുന്ന സ്റ്റൈലില്‍ അല്ലെ അവര്‍ വിമാനം ഇറങ്ങിയത്‌ . നല്ല പളപളാ മിന്നുന്ന കുപ്പായം . അതും രാജ്യത്തെ മുന്തിയ ഫാഷനില്‍ .കയ്യിലൊരു ബാഗ്. എന്ന് പറയുമ്പോള്‍ വെറും ബാഗല്ല.  ലോകോത്തര കമ്പനിയായ ഹെര്‍മിസ് ബിര്ക്കിന്‍ ബാഗ്. അതിന്റെ വില കേട്ടാല്‍ ചിലപ്പോള്‍ താഴെ പോകും. പതിനായിരം മുതല്‍ പതിനയ്യായിരം വരെ യു. എസ് ഡോളര്‍. മുഖം നിറഞ്ഞു നില്‍ക്കുന്ന  റോബര്‍ട്ടോ കാവല്ലി കണ്ണട. വില അഞ്ഞൂറ് ഡോളറിനു മീതെ.വിലയൊക്കെ അപ്പോള്‍ തന്നെ മാധ്യമ പ്പട കണ്ടെത്തി. പ്രത്യേകം ഡിസൈന്‍ ചെയ്ത മുട്ടി ചെരുപ്പ്.വില തൊള്ളായിരം ഡോളര്‍.എല്ലാം കൂടി ഒരു ആന ചന്തം.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ. എഴുപത്തൊമ്പത് കാരന്‍. തികഞ്ഞ പക്വതയുള്ള, ധാരാളം അനുഭവ സമ്പത്തുള്ള വ്യക്തി. അതിഥിയോ ഒരു കോളജു കുമാരിയുടെ ഭാവത്തില്‍ മുപ്പത്തി നാല് കാരി. പാകിസ്ഥാനുമായി ഇടയ്ക്കിടയ്ക്ക് നടത്തുന്ന ഔദ്യോഗിക ചര്‍ച്ച കൊണ്ട് കാര്യമായ പ്രയോ  ജനം ഒന്നും ഇല്ലെന്നു പറയാന്‍ പറ്റില്ല. കഴിഞ്ഞ തവണ ഇസ്ലാമാബാദില്‍ എസ്. എം . കൃഷ്ണയും 
 ഷാ മുഹമ്മദ്‌ ഖുറൈഷിയും(അന്നത്തെ  പാകിസ്താന്‍ വിദേശകാര്യ മന്ത്രി) കൂടി ആഭ്യാന്തരം പറഞ്ഞു നടക്കുന്നതിനിടയില്‍  കൃഷ്ണയുടെ ദേഹത്ത് ഷാ ചെളി വെള്ളം തെറുപ്പിച്ചു . സംസാരത്തിനിടയില്‍ കൃഷ്ണ ഇടയ്ക്ക് ദല്‍ഹി യിലേ ക്ക് നോക്കുന്നു എന്നും പറഞ്ഞു.. ഇത്തവണ എന്താവുമോ ഉണ്ടാവുക എന്ന് ശങ്കിച്ച് നില്‍ക്കുമ്പോഴാണ് ഫാഷന്‍ പരേഡ്  വന്നിറങ്ങുന്നത്. പത്ര ക്കാര്‍ അടങ്ങിയിരിക്കുമോ.....? അവരുടെ ജിജ്ഞാസ മുഴുവനും ഹിന യുടെ നടപ്പി ലും എടുപ്പിലും തന്നെ. പക്ഷെ ആളൊരു മൊഞ്ചത്തി മാത്രമല്ല കേട്ടോ.തല യിലും ഏതാണ്ടൊക്കെ ഉണ്ടെന്നു ചര്‍ച്ചയില്‍ നിന്ന്  എല്ലാര്‍ക്കും പുരിഞ്ഞു . വന്ന പാടെ പാകിസ്ഥാന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനത്ത് നിന്ന് കാശ്മീര്‍ വിഘടന വാദികളെ കാണാന്‍ ഓടിയത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര സുഖിച്ചിട്ടില്ല.അപ്പോള്‍ തന്നെ ഇന്ത്യയിലെ ബുദ്ധി രാക്ഷസന്മാര്‍ വിലയിരുത്തി . പുതിയ സുന്ദരിയുടെ പിന്നില്‍ പാകിസ്താന്റെ ഭീകരന്മാര്‍ പതിയിരുപ്പുണ്ട്. എങ്കിലും പുതിയ വിദേശനയം ചര്‍ച്ച ചെയ്യപ്പെട്ടതില്‍ ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണുള്ളത്.

മിക്ക പത്രങ്ങളും ഹിന റബ്ബാനി ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെയും ,ചെരുപ്പിന്റെയും കമ്പനികളെ വരെ ഇന്റെര്‍വ്യൂ ചെയ്തു കഴിഞ്ഞു. The express tribune എന്ന പത്രം അതിനു വേണ്ടി എത്ര പേജാണ്‌ നീക്കി വച്ചത്. പൊതുവേ പാകിസ്ഥാന്‍ നേതാക്കള്‍  എല്ലാം ആഡംബര പ്രിയരാണ്. മുന്‍ഗാമികള്‍ എല്ലാം ആദ്യം രാഷ്ട്രീയം,പിന്നെ ഫാഷന്‍ എന്നാണു വിശ്വസിച്ചിരുന്നത്. ഹിന രബ്ബാനിയെ കണ്ടപ്പോള്‍ മനസ്സില്‍ കരുതിയിരുന്നതെല്ലാം  ഒലിച്ചു പോയി. അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഹിന റബ്ബാനി ഖര്‍ എന്ത് പറയുന്നു എന്നല്ല ,അവര്‍ എന്ത് അണിയുന്നു എന്നായിരുന്നു.കാച്ചെണ്ണ തേച്ചു കുളിച്ചു മുല്ലപ്പൂവും ചൂടി ബെഡ് റൂമിലേക്ക്‌ വന്നാല്‍ പറയാനുള്ള കാര്യം മറന്നു പോകുമെന്ന് പണ്ട് കാരണവന്മാര്‍ പറയുന്നത് ശരിയല്ലേ..                                                  

This entry was posted by Kattil Abdul Nissar. Bookmark the permalink.

Leave a Reply