രക്തം കുടിക്കുന്ന ബ്യൂറോ ക്രാറ്റുകള്‍
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍
പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു , ശിഷ്ടമുള്ള കായികവും,
ബൌദ്ധികവുമായ കഴിവുകള്‍ രാജ്യത്തിന്റെ പുരോ ഗതിയ്ക്ക് വേണ്ടി
ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്
ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത്
ഭരണ കര്‍ത്താക്കള്‍.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അന്‍പത്തിയഞ്ചില്‍ നിന്ന് അറുപ തായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അറുപത്തി നാലോളം സര്‍വീസ് സംഘടനകളാണ് രംഗ ത്ത് വന്നിരിക്കുന്നത്. അതിനെന്താ കൂട്ടിയേക്കാം എന്ന് ഭരണ കര്‍ത്താക്കളും ഓശാന പാടുന്നു. അതി ലൂടെ സര്‍ക്കാരിന് 3200 കോടി രൂപ ലാഭാമുണ്ടാകുമെന്നു മുഖ്യമന്ത്രി യങ്ങു കൂട്ടി ക്കിഴിക്കലും നടത്തി.
കാര്യങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് തീരുമാനം ഉണ്ടാകുന്നത്. അതില്‍ കാര്യമുണ്ട്. ഈ അറുപത്തി നാലോളം വരുന്ന സംഘടനകളെ തൃപ്തിപ്പെടുത്തി നിര്‍ത്തിയില്ലെങ്കില്‍ ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് അതിന്റെ പാട്ടിനു പോകും .നമ്മുടെ രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് അതറിയാം. ഡി .വൈ എഫ് ഐ അതിന്റെ തനതു ശൈലിയുമായി രംഗത്ത് വന്നത് ഏതായാലും ആശ്വാസ്സമായി. ഒറ്റയടിക്ക് വിഴുങ്ങാം എന്ന പലരുടെയും ധാരണയ്ക്ക് അത് വിഘ്നം ഉണ്ടാക്കും എന്ന് വേണം പ്രത്യാശിക്കാന്‍.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുകൊണ്ട് രാജ്യത്തിനോ, പൊതു ജനങ്ങള്‍ക്കോ യാതൊരു പ്രയോജ നവുമില്ല. എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തിനു സൌകര്യങ്ങള്‍ അഞ്ചു വര്‍ഷം കൂടി നീട്ടി ക്കിട്ടും. ഉയര്‍ന്ന ശമ്പള സ്കെയില്‍, മറ്റാനുകൂല്യങ്ങള്‍ ,തോന്നുന്ന പോലെ പണി യെടുക്കാം. രജിസ്റ്ററില്‍ ഒപ്പ് വച്ചിട്ട് സ്വന്തം കാര്യത്തിനു പോണ(സ്വന്തംബിസ്സിനസ്സ് വരെ ചെയ്യുന്ന ) മഹാന്മാരുള്ള നാടാണ് കേരളം. ഇതിനിടയ്ക്ക് മരണപ്പെട്ടു പോയാല്‍ ആശ്രിതര്‍ക്ക് ജോലി. സര്‍വീസില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ മരണം വരെ പെന്‍ഷന്‍. രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇക്കൂട്ടര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്നു.പുറത്ത് പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.
സമയ ബന്ധിതമല്ലാത്ത ജോലി, ജീവനോ, ആരോഗ്യത്തിനോ സംരക്ഷണമില്ല,അര്‍ഹമായ വേതന നിര്‍ലഭ്യത,ജോലിയിലെ അസ്ഥിരത,പെന്‍ഷനോ, മറ്റു യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.എന്നിട്ട് പോലും ബ്യൂറോ ക്രാറ്റുകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സേവനമാണ് ഈ തൊഴിലാളിയില്‍ നിന്ന് രാജ്യത്തിനു ലഭിക്കുന്നത്. ഉറങ്ങിയും ,സൊറ പറഞ്ഞും സമയം കളയുന്ന ഉദ്യോഗസ്ഥ വൃന്ദം ജനശത്രുക്കളാണ് കൈക്കൂലിയുടെയും, കൃത്യ വിലോപത്തിന്റെയും കൂത്തരങ്ങാണ് ഇന്ന് ബ്യൂറോക്രസി. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുണ്ടും ചൊരിച്ചു കയറ്റി റോഡില്‍ ഇറങ്ങിയവരാണ് . എന്തിനാണ് ഇവരെ കനക സിംഹാസനങ്ങളില്‍ ഇരുത്തുന്നത്. ഒരു നാല്‍പ്പതു കഴിയുന്നതോടെ മനുഷ്യന്റെ ക്രിയാ ശേഷി കുറഞ്ഞു തുടങ്ങുന്നു. അന്‍പ ത്തഞ്ചില്‍ അത് പാരമ്യതയില്‍ എത്തും.

ഫയല്‍ ഫോട്ടോ |
പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു , ശിഷ്ടമുള്ള കായികവും,ബൌദ്ധികവുമായ കഴിവുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക് ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത് ഭരണ കര്‍ത്താക്കള്‍. 2009 ല്‍ കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 4 .3 മില്ല്യന്‍ ആയിരുന്നു. അത് 2010 ആയ പ്പോഴേക്ക് 4 .32 ലേക്ക് ഉയര്‍ന്നു. 161641 പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ നമ്മുടെ നാട്ടിലുണ്ട്. 2010 ലെ കണക്കുകള്‍ ശ്രദ്ധിക്കൂ. 1885 മെഡിക്കല്‍ ഗ്രാജുവേഴ്സ്, 6965 എന്ജിനിയെഴ്സ് , 34653 ഡിപ്ലോമ ക്കാര്‍ , 361 അഗ്രിക്കള്‍ച്ചറല്‍ ഗ്രാജുവേഴ്സ്, 345 വെറ്റിനറി ഗ്രാജുവേഴ്സ്, 44976 പോസ്റ്റ് ഗ്രാജുവേറ്റ്സ്. ഈ തൊഴിലന്വേഷകര്‍ പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് കണ്ണും നട്ടിരിപ്പാണ്. കുറഞ്ഞ മരണ നിരക്കും, ഉയര്‍ന്ന ജനസാന്ദ്രതയും ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ decadal population growth ( പത്ത് വര്‍ഷത്തിനിടയിലെ ജനസംഖ്യാ വര്‍ധനവിന്റെ അനുപാതം ) 4 . 86 % ( 1546303 ) ആണ്. ഇത് സൂചിപ്പിക്കുന്നത് വിസ്ഫോടനകരമായ ജനസംഖ്യാ വര്‍ധനവും, തൊഴിലന്വേഷകരും കേരളത്തില്‍ ഉണ്ടാവും എന്നാണ്.
39 വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,122 ഓളം പൊതു മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി ഓഫീസുകള്‍ , ആകെ കൂടി ആറു ലക്ഷത്തോളം ഉദ്യോഗ സ്തര്‍ കേരളത്തില്‍ ഉണ്ട്. ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം ആളുകള്‍ വിരമിച്ചെങ്കില്‍ മാത്രമേ നില നില്‍ക്കുന്ന തൊഴില്‍ പ്രതിസന്ധിക്ക് ഒരു പരിഹാരം ഉണ്ടാകൂ.2009 ല്‍ 20000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു. 2010 ല്‍ ഏകദേശം 22400 റി ട്ടയര്‍മെന്റ്റ് നടന്നു. പെന്‍ഷന്‍ പ്രായ പരിധി അന്‍പത്തിയഞ്ചു ആയിട്ട് പോലും റിട്ടയര്‍മെന്റിന്റെ കണക്കില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല. അപ്പോള്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്ന തുപോലെ പ്രായ പരിധി അറുപതു എന്ന കണക്കിനെ ക്കുറിച്ച് ചിന്തിക്കാനേ പറ്റു ന്നതല്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി 32 കോടി ലാഭം പ്രതീക്ഷിക്കുന്നത് ഏതു അര്‍ത്ഥത്തിലാണെന്നു മനസ്സിലാവുന്നില്ല.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദം ഇവിടെ വായിക്കുക
http://www.neyyasserykaran.blogspot.com/
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദം ഇവിടെ വായിക്കുക
http://www.neyyasserykaran.blogspot.com/
ഇതാണ് നമ്മുടെ നാട്, ഏത് പാര്‍ട്ടി ഭരിച്ചാലും ഭാരം നമുക്ക്