Followers

കൊച്ചു മുത്തശ്ശി




ഒരു ആറു വയസ്സ് കാരിയ്ക്ക് നല്‍കാവുന്ന പിറന്നാള്‍ സമ്മാനത്തെ ക്കുറിച്ചായിരുന്നു എന്റെ ചിന്ത. കളിപ്പാട്ടങ്ങളും,  മധുര  പലഹാരങ്ങളും  കൊണ്ട്  തൃപ്തി  പ്പെടുന്ന ഒരു പ്രകൃതം ആയിരുന്നില്ല അവളുടേത്‌.ഒരിക്കല്‍  ചൂലും  എടുത്തു  മുറ്റം  അടിക്കാന്‍  തുടങ്ങുകയായിരുന്നു അവള്‍. അപ്പോള്‍ സുലോചനപറഞ്ഞു,
'മോള് ചൂലവിടെ വയ്ക്ക്, അന്നിട്ട്‌ വന്നിരുന്നു വല്ലതും പഠിക്കൂ'.....
'അമ്മേ, ഇവിടെ നിന്ന് വേണം പഠിച്ചു തുടങ്ങാന്‍,  മുറ്റം എത്ര വൃത്തികേടായിട്ടാണ് കിടക്കുന്നതെന്ന് നോക്കൂ'.
സുലോചന പരിഭ്രമിച്ചു പോയി. എന്താ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. ആറു വയസ്സല്ലേ ആയുള്ളൂ. അവര്‍ വടിയുമെടുത്ത് കൊണ്ട് കുട്ടിയുടെ പിന്നാലെ ചെന്നു, ' നീ മുത്തശ്ശിയൊന്നും ആവണ്ട' .
 അച്ഛാ, രാമായണം മുറി ക്കവിതകള്‍ ആയിരുന്നെങ്കില്‍ ആരെങ്കിലും വായിക്കു മായിരുന്നോ......? എന്റെ ചില മുറി ക്കവിതകള്‍ കണ്ടിട്ട് മകള്‍ എന്നോട് ചോദിച്ചു.
അതിനു കുട്ടിക്ക് കവിത അറിയോ.....?
ഉം ...
എന്നിട്ട്    ലങ്കാ ദഹനം ചൊല്ലാന്‍ തുടങ്ങി. സുലോചന അടുക്കള പ്പണി മതിയാക്കി,  കോലായിലെ ജനല്‍   പ്പടികളില്‍ ചാരി നിന്ന് പൊട്ടി  ക്കരഞ്ഞു. "ഇന്റെ കുട്ടിക്ക് എന്തോ പറ്റീട്ടുണ്ട്‌". അവള്‍ തൊടിയിലേക്ക്‌ ഇറങ്ങുമ്പോള്‍   പറഞ്ഞു' നിങ്ങള്‍ പരിഭ്രമിക്കേണ്ട കുട്ടികളെ, എല്ലാം ശരിയാവുംന്നെ '. ആ ശബ്ദത്തിനു കേട്ട് മറന്ന ഒരു സാദൃശ്യം അന്വേഷിക്കുകയായിരുന്നു ഞാന്‍.
നമുക്ക് മോളെ ആരെയെങ്കിലും കാണിക്കണം. സാരിത്തലപ്പില്‍ കണ്ണ് നീര്‍ തുടച്ചു    കൊണ്ട് സുലോചന പറഞ്ഞപ്പോള്‍ ഒരു പഴയ പ്രതാപത്തിലെ ഉമ്മറത്ത്, കാലും നീട്ടിയിരുന്നു കവിത ചൊല്ലിയിരുന്ന എന്റെ വല്യ മുത്തശ്ശിയുടെ മുമ്പില്‍ ഞാന്‍ ഇരിക്കുകയായിരുന്നു.

സുലോചനയ്ക്കു മകളെ ഭയമായിരുന്നു. മകളുടെ അരികില്‍ തനിച്ചു   ചെല്ലാന്‍  മടിച്ചപ്പോള്‍  മകള്  തന്നെ അമ്മയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു," കുട്ടി ഭയപ്പെടേണ്ട, ഇവിടെ ഞാനില്ലേ"..........അത് കേട്ടതും സുലോചന നിലവിളിച്ചു പോയി. ബോധം വീണ്ടുകിട്ടിയപ്പോള്‍ ആശുപത്രി ക്കിടക്കയില്‍ മകള്‍ ഇരിപ്പുണ്ടായിരുന്നു." അമ്മ കൊച്ചു കുട്ടികലെപ്പോലെയാണ്", അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോള്‍ തന്നില്‍ നിന്ന് മാതൃത്വം വറ്റി പോവുകയാണോ എന്ന് സുലോചന അസ്വസ്ഥയായി.

മകള്‍ക്ക് വേണ്ടി പിറന്നാള്‍ സമ്മാനം കണ്ടെത്താന്‍ എനിക്ക് ആയില്ല.എങ്കിലും കുറച്ചു ചോക്ലേറ്റുകള്‍കരുതി യിരുന്നു.അത് നല്‍കുമ്പോള്‍ സുലോചന ചോദിച്ചു,ഇത് കുട്ടീടെ എത്രാമത്തെ പിറന്നാള്‍ ആണെന്നറിയുമോ.............?പല്ല് കൊഴിഞ്ഞ മോണ കാട്ടി ചിരിച്ചുകൊണ്ട് മകള്‍ പറഞ്ഞു." എണ്‍പത്തി രണ്ടു." അത് കേട്ടപ്പോള്‍ ഞാനും,സുലോചനയും ഒന്നുകൂടി ഞെട്ടി. പിന്നെ, അതൊരു തമാശയാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു.

 പെട്ടെന്ന്  മകള്‍   എന്നെയും കൈക്ക് പിടിച്ചു ടെറസ്സിലേക്ക് പോയി.   വീടിനു       അപ്പുറത്ത്,       കൂറ്റന്‍    മതിലും      കഴിഞ്ഞു   ഉയര്‍ന്നു  നില്‍ക്കുന്ന    ഒരു         അനാഥാലയത്തിന്റെ   ബോര്‍ഡിലേക്ക് ചൂണ്ടി ക്കൊണ്ട് അവള്‍  ചോദിച്ചു, അച്ഛന്‍ ആലോചിച്ചിട്ടുണ്ടോ , അനാഥ ക്കുട്ടികള്‍ക്ക് ജന്മ ദിനമില്ല. അതുകൊണ്ട് ഈ പിറന്നാള്‍ സമ്മാനം അവര്‍ക്കിരിക്കട്ടെ .അതും പറഞ്ഞു അവള്‍ ചോക്ലേറ്റുകള്‍ അനാഥാലയത്തിന്റെ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.

വാല്മീകം



നമ്മുടെ പ്രണയ വഴിയില്‍ നിന്റെ 
വസ്ത്ര മുരിയില്ല.............
വാടക മുറിയില്‍ നേര്‍ത്തൊരു തേങ്ങലായ് ,
നീ നഷ്ടപ്പെടില്ല   ........ 

ഓര്‍മകളില്‍  താഴിട്ടു പൂട്ടുവാനായ്  ഭയം,
കരുതി വയ്ക്കില്ല .................
പിരിയും വഴിയില്‍ നിനക്കായൊരു ,
മുള്ളു പാകില്ല ............
പേയും ,പിശാചുമായ്  വന്നു നിന്‍ ,
സ്വപ്നം തകര്‍ക്കില്ല .............

സഖീ .........
ഇനി നമുക്ക് പ്രണയിക്കാം ..............
തോളുരുമ്മി  ഇത്തിരി നേരം നടക്കാം .
പറയാ കഥകള്‍ തന്‍ പാഥേയം
പങ്കു വക്കാം ............
നാമെന്ന നേരിന്‍ കമ്പളത്തില്‍ ,
ഗാഡം പുണര്‍ന്നു ശയിക്കാം............
ഒടുവിലൊരു  വാല്മീകത്തിനു  മീതെ ,
ബലി ക്കാക്കകള്‍ കൊത്തി പ്പറക്കും,
പുണ്യമാകാം.........................
പിന്നെയീ , ആകാശം നമുക്ക് സ്വന്തം ................................!