If I want deliver messege ,
I would rather be a postman ............
[Abbas Kiarostami , Iran film maker ]
മലയാള സിനിമ, നിര്‍മ്മാണ മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യത്യസ്ത അഭിരുചി കള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരത്തിന്റെ ദിശാബോധമില്ലാത്തവ്യതിചലനം,വിതരണ രംഗത്ത് വ്യാജ സി .ഡി കളെയും,വെബ് സൈറ്റ് കളെയുംദുരീകരിക്കാന്‍ ആവാത്ത നിസ്സഹായത , ഇത് രണ്ടും കൂടി കടുത്തസാമ്പത്തിക നഷ്ടത്തിലേക്ക് സിനിമയെ കൊണ്ടെത്തിക്കുന്നു . റിലീസ് ചിത്രങ്ങള്‍ വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നിയമം കൊണ്ട് പഴുതുകള്‍ അടയ്ക്കുംതോറും ,പൈറേറ്റുകള്‍ മുന്നേറ്റം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.സെല്ലിലോയിഡില്‍ നിന്ന് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റം ഉണ്ടായിട്ടും ഫിലിം തിയേറ്റര്‍ കളിലേക്ക് നേരിട്ട് ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടും ,വാട്ടര്‍ മാര്‍ക്ക് കൊടുത്തിട്ടും ,സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും വ്യാജമാരെ ഒതുക്കാന്‍ നിയമത്തിനു ആകുന്നില്ല . കാരണം ഇവരുടെ ഒളി ത്താവളങ്ങള്‍ വിദേശങ്ങളാണ്.
![]() |
ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ' കൊട്ടക ' |
ഒരു നിര്‍ണ്ണായകമായ വഴിത്തിരിവിലേക്കാണ് ഈ പ്രതിസന്ധി കടന്നു പോകുന്നത്. തീയേറ്റര്‍ സംസ്ക്കാരം ഏറെക്കുറെ അവസാനിച്ചു. 30000 തിയേറ്റര്‍കളില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 600 നു താഴെയാണ് . റിലീസ് ചിത്രങ്ങള്‍ ആദ്യ ഷോ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റില്‍ ലഭിക്കുമെങ്കില്‍ തിയേറ്ററില്‍ പോകാന്‍ ആരാണ് തയ്യാറാവുക......? ചലച്ചിത്രത്തിന്റെ പ്രകൃതവും തിയേറ്ററും തമ്മില്‍ ചില ധാരണകള്‍ വന്നു കഴിഞ്ഞു. നമ്മുടെ ചലചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ഒരു പ്രധാന ഘടകം അല്ല. ടെലിവിഷനില്‍ ആയാലും പൂര്‍ണ്ണമായ ആസ്വാദനം ലഭിക്കും. എന്നാല്‍ ഹൈ ടെക്നോളജിയില്‍ നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് ഒരു തിയേറ്റര്‍ കൂടിയേ തീരു. ചലച്ചിത്ര ആസ്വാദനത്തിനു പുതിയ കല്‍പ്പനകള്‍ നമ്മള്‍ സ്വീകരിക്കുന്നതോടെ പട്ടണങ്ങളില്‍ വിദേശ സിനിമകള്‍ക്ക് വേണ്ടി മാത്രം തിയേറ്ററുകള്‍ നിലനില്‍ക്കും.

മലയാള സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടി യിരിക്കുന്നത് രണ്ടു തരം പ്രതിസന്ധികളെയാണ്. സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന നൂതനവും ,ആസ്വാദനത്തിന്റെ ഒരു പുത്തന്‍ വാതായനം തുറക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്നതുമായ ഒന്ന്, വിതരണ ശ്രുംഖലയില്‍ ഉണ്ടാകുന്ന തകര്‍ച്ചയാണ്.ടെക്നോളജിയുടെ വളര്‍ച്ച ഇന്റര്‍നെറ്റ് മേഖലയില്‍ ഇനിയും വ്യാജന്മാര്‍ നിര്‍ബാധം കടന്നുവരും. അങ്ങനെ ചിത്രങ്ങള്‍ തിയേറ്റര്‍ കളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന കാലം വിദൂരമല്ല.
1985 ലാണ് ടെലിവിഷന്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നത്. ജനവരി ഒന്നിന് കേരളത്തില്‍ ദൂര ദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ മറ്റു വന്‍കിട ചാനലുകളും എത്തി.തിയേറ്റര്‍ കളുടെ തകര്‍ച്ച ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ക്രമേണ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ 'അമ്മ 'ഉള്‍പ്പെടെ ഒന്‍പതോളം സംഘടനകള്‍ ഉണ്ടാക്കി. നിര്‍മ്മാണ ചിലവും, പ്രതിഫലവും കുറച്ചു.അതുകൊണ്ടൊന്നും പ്രതിസന്ധി അവസാനിച്ചില്ല. അതിപ്പോഴും തുടരുന്നു.
മലയാള സിനിമയുടെ ഭാവി
തിയേറ്ററുകള്‍ സിനിമാ റിലീസ് കേന്ദ്രങ്ങള്‍ എന്ന അവസ്ഥ മാറി , ചാനലുകള്‍ അത് ഏറ്റെടുക്കും . ഓരോ ഭവനവും റിലീസ് ചിത്രങ്ങള്‍ ആഘോഷിക്കും.സിനിമാ നിര്‍മ്മാണ ശൈലി തന്നെ പുതിയമുഖച്ഛായ കൈവരിക്കും.ചിലപ്പോള്‍ നക്ഷത്രങ്ങള്‍ അടര്‍ന്നു വീഴും. താരാപഥങ്ങളില്‍ നിന്ന് പലരും ഭൂമിയില്‍ കാല്‍ കുത്തും. കാരണം, പരിവേഷങ്ങളുടെ ചമയങ്ങള്‍ സ്വയം ചുമക്കെണ്ടുന്ന ഒരു അവസ്ഥയാവും അത്. കുടുംബ സദസ്സുകളെ കയ്യിലെടുക്കാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ മറ്റെല്ലാം മറക്കും. അത് മലയാള സിനിമയുടെ ഒരു ശുഭകാലം ആയിരിക്കും.