Followers

വിഷം തീണ്ടുന്നവര്‍

The Soul  of  India lives in it 's villege 
                                                    Gandhiji 

തലയണ മന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനും, ഉര്‍വശിയുംആധുനിക മലയാളിയുടെ പ്രതിനിധികളാണ്. ഉപഭോഗസംസ്ക്കാരം ഒരു ഭ്രാന്ത് ആകുമ്പോഴാണ് അവര്‍ ഫ്രിഡ്ജും ,വാഷിംഗ് മെഷീനും ഒക്കെ കടം വാങ്ങി ക്കൂട്ടുന്നത്. അനാവശ്യമായ ബാധ്യത വലിച്ചു വച്ചിട്ടു , ഒടുവില്‍ അഭിമാനം വരെ ചോദ്യം ചെയ്യപ്പെടുന്നു  സിനിമയില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങളെ  ആത്മഹത്യ കൊണ്ടാണ് പരിഹരിക്കപ്പെടുന്നത്.

ഒറ്റ മുറിയുള്ള ഒരു ഓലപ്പുരയിലാണ് ഞാന്‍ ഏറെക്കാലം ജീവിച്ചത്.ഒരു വീടുണ്ടാക്കാന്‍ അന്ന്  തുച്ഛമായ പണമേ ചിലവാക്കേണ്ടി വന്നുള്ളൂ. എന്റെ ഇത്തിരി മണ്ണില്‍ നിന്ന് തന്നെ കട്ടകള്‍ ഉണ്ടാക്കി .ചുട്ടു വട്ടങ്ങളില്‍ നിന്ന് കാട്ടു കല്ലുകള്‍ ശേഖരിച്ചു. പനയോല അയല്‍ക്കാര്‍ തന്നു. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഞാന്‍ ഒരു കൊച്ചു വീട് നിര്‍മ്മിച്ചു. സ്വച്ഛന്തമായ ഒരു ജീവിതം ആയിരുന്നു അത്. പതിനായിരങ്ങളുടെ കണക്കുകളെ ക്കുറിച്ച് ഞാന്‍ ഒരിക്കലും   ബേജാര്‍ ആയില്ല.

ഒരു റേഡിയോ ഉണ്ടായിരുന്നു എന്റെ വിരസ വേളകളില്‍ കൂട്ടായി.. ആ ലളിതമായ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. എന്റെ മേശയ്ക്കരികില്‍ ഞാന്‍ ഒരു കിളി വാതില്‍ ഉണ്ടാക്കിയിരുന്നു. ചിലപ്പോള്‍ അസൌകര്യം എന്ന് തോന്നുമ്പോള്‍  അതിന്റെ രൂപവും ഭംഗിയും മാറി മാറി പരീക്ഷിച്ചിരുന്നു. അതിനുവേണ്ടി എനിക്ക് മാര്‍ക്കറ്റില്‍ നിന്ന് ഒന്നും പണം കൊടുത്തു വാങ്ങേണ്ട ആവശ്യം വന്നില്ല. എനിക്കെന്നല്ല  അതുപോലുള്ളയുള്ള കാര്യങ്ങള്‍ ആര് ചെയ്താലും ,ഇന്നും പണം, മുടക്ക്  വേണ്ടി വരികയില്ല. സുഹൃത്തുക്കളും വിരുന്നുകാരും വരുന്ന സന്ദര്‍ഭത്തില്‍ ആട്ടിന്‍പാല്‍ കറന്നെടുത്തു ഞാന്‍ അവര്‍ക്ക് ചായ കൊടുത്തു സല്ക്കരിക്കുമായിരുന്നു. അതിനു എനിക്ക് വരുന്ന ശ്രമം , ഒരു ആടിനെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു. കാലം കുറെ കഴിഞ്ഞു , ഇത്തിരി കൂടി സൌകര്യങ്ങളോടെ ഒരു വീട്  ആവശ്യമായി വന്നു. ബാങ്കില്‍ നിന്ന് കടമെടുത്ത് വീട് വച്ചു.  വര്‍ഷങ്ങള്‍ എടുത്തു ആ ബാധ്യതയില്‍ നിന്ന്  മോചനം കിട്ടാന്‍. ഒരു ചെറിയ തുകക്ക് പകരമായി ഞാന്‍ ഭീമമായ ഒരു തുക ബാങ്കില്‍ കൊടുത്തു. ഒപ്പം അത്രയും കാലം ഞാന്‍ അനുഭവിച്ച മാനസിക വ്യഥ  എവിടെയും രേഖപ്പെടുത്തിയതുമില്ല.

 
നമ്മള്‍ ഉപഭോഗ സംസ്ക്കാരത്തില്‍ വീണു പോയി. മീഡിയകള്‍ അതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. പക്ഷെ ,കുറ്റക്കാര്‍ നമ്മളാണ്. സച്ചിന്‍  പല്ലുതേക്കുന്ന ടൂത്ത് പേസ്റ്റ് തന്നെ എനിക്കും വേണം എന്ന് പറയിച്ചത് മീഡിയ ആണ്.  സച്ചിന്‍ ചിലപ്പോള്‍ ഉമിക്കരിയാണ് ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കാനുള്ള ബുദ്ധി അതിനു മുമ്പേ നമ്മള്‍ പരസ്യ കമ്പനിയ്ക്ക് പണയം വച്ചു കഴിഞ്ഞു. പാലിന്റെ കൊഴുപ്പ്  കാണിക്കാന്‍ വേണ്ടി പരസ്യക്കമ്പനിക്കാര്‍ പെയിന്റു ഒഴിച്ച് കാണിച്ചു. കാണികള്‍ അമ്പരന്നു പോയി. അന്ന് മുതല്‍  ആ കമ്പനിയുടെ പാല്‍ നമ്മളും ഉപയോഗിച്ച് തുടങ്ങി. എന്ത് കൊണ്ട് ആ നേരത്ത് നമുക്കൊരു ആടിനെ വളര്ത്തിക്കൂടാ എന്ന് തോന്നിയില്ല. കാലാ കാലമായി നമ്മുടെ മോഹങ്ങള്‍ നാം പുതുക്കി എടുക്കാറുണ്ട്. നമ്മുടെ ആഡം ഭര ഭ്രമത്തിന് വഴി തുറന്നു കൊണ്ട് വിപണികള്‍ ,നമ്മെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. വീട് എല്ലാവരുടെയും സ്വപ്നമാണ്. അതിനു വേണ്ടി കോടികള്‍ മുടക്കാതെ , ഒന്ന് ശ്രമിച്ചു കൂടെ. വിപണിയില്‍ നിരത്തി വച്ചിരിക്കുന്ന ഗൃഹോപകരണങ്ങള്‍ ഒന്നും തന്നെ നമുക്ക് ആവശ്യമുള്ളതല്ല.

ഫ്രിഡ്ജും , വാഷിംഗ് മെഷീനും അതുപോലെയുള്ള ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇല്ലെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കും.ഒരിക്കല്‍ നമ്മെ കൊള്ളയടിച്ച വിദേശ ശക്തികള്‍ ഇന്ന് വിപണിയുടെ കുപ്പായം ധരിച്ചു കൊണ്ട് നമ്മെ സമീപിച്ചിരിക്കയാണ്. അന്ന്, ഗാന്ധിജി നമ്മെ രക്ഷിച്ചത്‌  വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിലൂടെയാണ്. അദ്ദേഹം ഒരു കാര്യം കൂടി പഠിപ്പിച്ചു . ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ്. ലളിതമായ ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്.
ഉപഭോഗ സംസ്ക്കാരം മണ്ണിനോടുള്ള നമ്മുടെ ബന്ധം ഇല്ലാതാക്കും.ഗാന്ധി ദര്‍ശങ്ങളില്‍ അടിയുറച്ച ഒരു ജീവിത ശൈലി കൊണ്ടേ  ജീവിതത്തെ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിക്കൂ.                                                                                                                                                                       
ശ്രീനിയാണ്‌ താരം
2002ല്‍ അമേരിക്കയില്‍ റിലീസ്‌ ചെയ്ത ' Big Fat Liar' എന്ന സിനിമയോട് ഏറെ കടപ്പാടുണ്ട്, 2005 ല്‍  മലയാളത്തില്‍ ഇറങ്ങിയ ഉദയനാണ് താരത്തിന്. ഇംഗ്ലീഷ്‌ സിനിമയില്‍ Paul  Giamithi  എന്ന നടന്‍ അവതരിപ്പിച്ച  Matri Wolf എന്ന കഥാപാത്രമാണ് നമ്മുടെ തെങ്ങുംമൂട്ടില്‍ രാജപ്പന്‍. . Big Fat Liar - ല്‍  ജയ്സണ്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥി , സിനിമാ നിര്‍മ്മാതാവായ Matri Wolfന്‍റെ  കാറില്‍ കഥ മറന്നു വച്ച് പോകുന്നു. അടുത്ത ദിവസം ടി. വിയില്‍ പരസ്യം കണ്ട ജയ്സണ്‍ ഞെട്ടി പോയി. കാറില്‍ നഷ്ടപ്പെട്ട തന്റെ കഥ യുടെ  ഒരു ചലച്ചിത്ര പരസ്യമായിരുന്നു അത്. തുടര്‍ന്ന്  ജയ്സണ്‍   Matri Wolf നെ സമീപിച്ചു , ' Big Fat Liar' തന്റെ കഥയാണെന്ന്   തന്റെ പിതാവിനോട് പറയാന്‍ ആവശ്യപ്പെടുന്നു. അയാള്‍ അതിനു വിസമ്മ തിക്കുന്നതോടെ  സത്യം തെളിയിക്കാന്‍ ജയ്സണ്‍  നടത്തുന്ന രസകരമായ ശ്രമങ്ങളാണ് കഥയുടെ പൊരുള്‍. ഒടുവില്‍, ഉദയനാണ് താരത്തില്‍ ശ്രീനിവാസനെ കൊണ്ട്  സൂത്രത്തില്‍ പണി പറ്റിക്കുന്നത് പോലെ ,ഒളി ക്യാമറ വച്ച്, Matri Wolf നെ കൊണ്ട് സത്യം സമ്മ തിപ്പിക്കുന്നു .

മലയാളത്തിലേക്ക് ഈ കഥ മാറിയ പ്പോള്‍ കൂടുതല്‍ പ്രസക്തമായത്, ശ്രീനിവാസന്‍  മലയാള സിനിമയുടെ പൊള്ള ത്തരങ്ങള്‍ എടുത്തു കാണിക്കാന്‍ ഈ കഥയെ ഉപയോഗപ്പെടുത്തി എന്നതാണ്. എന്നും സ്വയം നാറുന്ന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍  'മിടുക്ക് ' കാണിക്കാറുള്ള ഈ മഹാ നടന്‍  താര രാജാക്കന്മാരുടെ പൊങ്ങച്ചങ്ങള്‍  മധുരം നുണയുന്ന ലാഘവത്തോടെ അവതരിപ്പിച്ചു. ഇതിന്റെ രണ്ടാം ഭാഗമെന്നു പറയാവുന്ന 'സരോജ് കുമാര്‍ ' എന്ന സിനിമയില്‍ ശ്രീനിവാസന്റെ തൂലിക കുറച്ചു കൂടി 'ഷാര്‍പ്പ്‌ ' ആകുകയാണ് ചെയ്തത്. പേരെടുത്തു പറയുന്നില്ല എന്നേയുള്ളൂ. മോഹന്‍ ലാല്‍ എന്ന പരിവേഷത്തിന് നേരെ ആക്ഷേപ ഹാസ്യ ശരങ്ങള്‍ നിര്‍ദാക്ഷിണ്യം തൊടുത്തു വിടുന്നു. ഒരു  അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. ഇത് മോഹന്‍ ലാല്‍ എന്ന അവസ്ഥയെ ആണ് പരിഹസിക്കുന്നത് . കാവാലം ജട്ടി യുടെ പരസ്യം ഒന്ന് മാത്രം മതി  പണത്തിനു വേണ്ടി സൂപ്പര്‍ താരങ്ങള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഉദാഹരണമായി.


വിഖ്യാത താരം ചാര്‍ളി ചാപ്ലിന്‍  'Gold rush ' എന്ന സിനിമയിലൂടെ യൂറോപ്പിലെ അരാജകത്വം എടുത്തു കാട്ടിയപ്പോള്‍ ,  ആ ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തി. പക്ഷെ, ഹിട്ലര്‍ അതിന്റെ കോപ്പി രഹസ്യമായി കണ്ടു, ചിരിച്ചു എന്ന് പറയുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിനു എന്നും മൂര്‍ച്ച കൂടും. ശ്രീനി സ്വീകരിച്ചിരിക്കുന്നതും ഈ ആയുധം തന്നെ. സന്ദേശം  എന്ന സിനിമ കണ്ട കൊണ്ഗ്രസ്സുകാരും, കമ്മ്യൂണിസ്റ്റുകളും ഏറെ ലജ്ജിച്ചിട്ടുണ്ടാവും എന്ന് വേണം കരുതാന്‍.

നൈമിഷികമായ ചിരി സമ്മാനിക്കുക എന്നതിലുപരി  മനസ്സിനെ മഥിക്കുന്ന സത്യാസത്യങ്ങളുടെ അന്ത: സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്  ഇദ്ദേഹം . അഭിനേതാക്കള്‍ കേവലം പ്രചാരകര്‍ മാത്രമാവുമ്പോള്‍  വ്യത്യസ്ത സ്വഭാവ സവിശേഷതകളോടെ അതിന്റെ സൃഷ്ടി നടത്തുക എന്നത് ചില്ലറ കാര്യമല്ല. ശ്രീനി വാസനോളം ജീനിയസ്  ആയ ഒരാള്‍ക്കേ അദ്ദേഹത്തോടൊപ്പം നിന്നാല്‍  ശോഭിക്കാന്‍ പറ്റൂ.'കഥ പറയുമ്പോള്‍ എന്ന സിനിമ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ , അതിന്റെ സംവിധായകന്‍ ആരാണെന്ന്  ഒരു വലിയ വിഭാഗം ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല. അതിനു കാരണം ശ്രീനിവാസന്‍ എന്ന നടന്റെ  പ്രഭയില്‍ എല്ലാം മുങ്ങി പ്പോയി.സരോജ് കുമാറിലും അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. അത് കൊണ്ട് ശ്രീനിവാസന്റെ നമുക്ക് ചിരിപ്പിക്കുന്ന  അപകടകാരി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം