Followers

കോണ്ഗ്രസ് എന്ന കീടനാശിനി

എന്‍ഡോ - സള്‍ഫാന്‍ നിരോധിച്ചു എന്ന് കേട്ടപ്പോഴേ പാവം ജനം പടക്കം പൊട്ടിക്കാനും ,ദീപം കൊളുത്താനും തുടങ്ങി.പക്ഷെ ജനീവാ സമ്മേളനം എടുത്ത തീരുമാനം കൊണ്ട് കേരളത്തിനു എന്തെങ്കിലും
ഗുണം ഉണ്ടാകുമോ ...?എന്‍ഡോ- സള്‍ഫാന്‍ ഉള്‍പ്പെടെ ഒന്‍പതു കീടനാശിനികള്‍ നിരോധിച്ചു .പക്ഷെ,അവിടെ ചില ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. 22 വിളകളെ ബാധിക്കുന്ന 44 കീടനാശിനികള്‍ അഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കാം ,അതിനുള്ളില്‍ ബദലായ മറ്റൊന്ന് കണ്ടുപിടിച്ചില്ലെങ്കില്‍ വീണ്ടും അഞ്ചു വര്ഷം കൂടി നിലവിലുള്ള  'കീടം' തുടരും .അതായത് അടുത്ത 11വര്‍ഷത്തേക്ക് കൂടി എന്‍ഡോ-സള്‍ഫാന്‍ കേരളത്തിന്റെ നെഞ്ചില്‍ വിതറും എന്ന് സാരം .അങ്ങനെ
ഒരു തലമുറ കൂടി പുഴുക്കുത്തു വീണു പോകും. 1974 ലാണ് എന്‍ഡോസള്‍ഫാന്‍തോട്ടങ്ങളില്‍ഉപയോഗിച്ച്
തുടങ്ങിയത്. അതിന്റെ പ്രത്യാഘാതം കണ്ടു തുടങ്ങിയത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
1998ല്‍ ലീലാകുമാരി എന്ന കൃഷി വകുപ്പ് ജീവനക്കാരി എന്‍ഡോ-സള്‍ഫാന്‍എതിരെ താല്‍ക്കാലിക നിയമ സംരക്ഷണം നേടിയിരുന്നു.ഒരു തലമുറ തന്നെ കെട്ട് പോയിട്ടും,ലോക മാധ്യമങ്ങള്‍ ദുരവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും  കൊണ്ഗ്രസ്സുകാര്‍ ജനീവയില്‍ പറഞ്ഞത് ഇതുവരെ ആരോഗ്യ പ്രശ്നം ഒന്നുംഉണ്ടായിട്ടില്ല എന്നാണു. മാത്രമല്ല ,ജനകീയ സമരങ്ങളെ അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും
                                  
നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ ജനങ്ങള്‍ വായിച്ചിട്ടുണ്ടാവണം.എന്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഈ കീടനാശിനി നിരോധിച്ചില്ല എന്നാണ് അദ്ദേഹം ചോദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ഒരു സ്ഥാപനത്തെ ഏത് രീതിയില്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രിക്കാനാവും ....?ശരത് പവാറിന്റെ ബിസിനസ്‌ സാമ്രാജ്യം വിപുലപ്പെടുത്താന്‍ വേണ്ടി ഇന്ത്യയിലെ നൂറ്റഞ്ചു  കോടി ജനങ്ങളെ തള്ളിപ്പറഞ്ഞ ഈ കോണ്ഗ്രസ് ഹിജഡകള്‍ ജനീവാ സമ്മേളനത്തിനു ശേഷം വീണ്ടും പ്രസ്താവന ഇറക്കി. കോണ്ഗ്രസ് ആണത്രേ കീടനാശിനി നിരോധിക്കാന്‍
സമര നേതൃതം നല്‍കിയതു .ഒരു ഉളുപ്പും ഇല്ലാതെ ഉമ്മന്‍ചാണ്ടി നടത്തിയ  ഈ പ്രസ്താവനയില്‍ കേരളത്തിലെ ജനങ്ങള്‍ ലജ്ജിക്കേണം.മുഖ്യമന്ത്രി നടത്തിയ കൂട്ട ഉപവാസത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം പങ്കെടു ത്തപ്പോഴും അതില്‍ സഹകരിക്കാത്ത,നാണം കേട്ടവരാണ് ഇപ്പോള്‍ വിഡ്ഢിവേഷം കെട്ടുന്നത്

ബ്ലോഗ്‌ സാഹിത്യം

സാഹിത്യകാരന്‍ ആകാന്‍ കൊതിച്ചു ഓരോന്ന് കുത്തിക്കുറിച്ച് മാസികകള്‍ക്ക് അയച്ചു കൊടുത്തി രു ന്ന ഒരു കാലം ഉണ്ടായിരുന്നു.എല്ലാം തന്നെ പ്രസിദ്ധീകരിക്കാതെ പത്രാധിപരുടെ ഒരു കുറിപ്പുമായി മടങ്ങി വന്നിരുന്നു.പ്രസിദ്ധീകരണ യോഗ്യമല്ല എന്നുമാത്രം  ഉണ്ടാവും ആ കുറിപ്പില്‍ . എന്ത് കൊ ണ്ടാ ണ് എന്ന് ആരും ഉത്തരം തന്നിരുന്നില്ല.ഇത് സംബന്ധിച്ച് ഒരിക്കല്‍ ചന്ദ്രികയുടെ പത്രാധിപരോട് ഞാന്‍ അല്‍പ്പം മുഷിഞ്ഞു. അപ്പോള്‍ അദ്ദേഹം തന്ന മറുപടി വളരെ വിചിത്രമായിരുന്നു.കഥയില്‍പലയിടത്തും'ഞാന്‍','ആ'തുടങ്ങിയവാക്കുകള്‍ആവര്‍ത്തിക്കുന്നുഎന്ന്
അദ്ദേഹംകണ്ടുപിടിച്ചു.ഞാന്‍മാധവിക്കുട്ടിയുടെ'നെയ്പ്പായസം'പോലുള്ളകഥകള്‍പരിശോധിച്ച
പ്പോള്‍പത്രാധിപര്‍പറഞ്ഞതില്‍കഴമ്പില്ലെന്ന്മനസ്സിലായി.മലയാളത്തില്‍പ്രഗല്‍ഭരായപത്രാധിപ
ന്മാര്‍ഉണ്ടായിട്ടുണ്ട്.എന്‍.വി.കൃഷ്ണവാര്യര്‍,എം.ടി.അങ്ങനെ ഒട്ടനവധി പേര്‍. എന്നാല്‍ ഒരു മഹാഭൂരിപക്ഷം ഇന്നും കസേരകളില്‍ വെറും നോക്കുകുത്തികള്‍ ആണ്.ഒരിക്കല്‍ അയ്യപ്പപ്പണിക്കരുടെ ഒരു കൃതി പത്രാധിപര്‍മടക്കി അയച്ചു. അത് പിന്നീട് മലയാളത്തിന്റെ ഒരു നാഴികക്കല്ലായി എന്ന് കേട്ടിട്ടുണ്ട്.ഒരു കഴിവുകെട്ട പത്രാധിപര്‍,സാഹിത്യ ലോകത്തിനു ശാപമാണ്.ബ്ലോഗു സാഹിത്യം പ്രചാരത്തില്‍ വന്നതോടെ എഴുത്തുകാര്‍ക്ക് ,പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് എഴുതാന്‍ സ്വകാര്യഎഴുത്ത് പുറങ്ങള്‍ ലഭിച്ചു.പ്രശസ്തര്‍ പത്രമാസികകളില്‍ തന്നെ തുടരുമ്പോള്‍ ,ഒരു പുതിയ തലമുറ ബ്ലോഗില്‍ ,നുറുങ്ങുകള്‍ എഴുതി സായൂ ജ്യം നേടി.പക്ഷെ,ഏറെ ചിന്തിക്കേണ്ട ഒരു വസ്തുത നമ്മുടെ സമകാലീന സാഹിത്യ ഭാഷയ്ക്ക് ഉള്ള തുപോലെ ഒരു കുലീനത ബ്ലോഗ്‌ സാഹിത്യത്തിനു കൈവരിക്കാന്‍ ഇതുവരെ ആയിട്ടില്ല .അതിനു ഒരു പ്രധാന കാരണമായി എനിക്ക് തോന്നുന്നത് മുഖ്യധാരാ സാഹിത്യത്തിലേക്ക് ബ്ലോഗുകളെ കൊണ്ടു വരാന്‍ വേണ്ടത്ര ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്.കമ്പ്യൂടര്‍ ഒരു അവിഭാജ്യ ഘട കമായി ക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ ബ്ലോഗ്‌ സാഹിത്യം ഊര്‍ജം സ്വീകരിക്കേണ്ടത് മലയാള ഭാഷയുടെ ആവശ്യമാണ്‌ .

വേദനിപ്പിക്കുന്ന ഒരു ഓര്മ

എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് എന്നെയും കൈക്ക് പിടിച്ചു എന്റെ അമ്മ ജീവിതത്തിന്റെ അവ്യക്തകള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി നടന്നത്. അടുക്കള പ്പുറത്തിനപ്പുറം ലോകം
കണ്ടിട്ടില്ലാത്ത  ഒരു സ്ത്രീ ആയിരുന്നു അവര്‍. എന്ത് പണി എടുത്തും എന്റെ കുഞ്ഞിനെ വളര്‍ത്തും എന്നദൃഡ  നിശ്ച്ചയത്തിന്റെ ബലത്തില്‍ രാ പകലില്ലാതെ കഷ്ടപ്പെട്ടു. എന്റെ അമ്മയുടെ ലോകത്തില്‍ ഞാന്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവിനാല്‍ തിരസ്ക്കരിക്കപ്പെട്ടു എന്നറിഞ്ഞ നാളുകളില്‍അമ്മ പറയുമായിരുന്നു, 'ഈ നരുന്തിനെ ഓര്‍ത്തു മാത്രമാണ് ജീവിക്കുന്നത് ,അല്ലെങ്കില്‍ എവിടേലും പോയി തുലഞ്ഞെനെ'. ഇപ്പോഴും എവിടെയും തഴയപ്പെട്ട വ്യക്തി ആയിരുന്നു എന്റെ അമ്മ.കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ കൂട്ടി വച്ച് ഒരു വീട് കെട്ടിപ്പടുത്ത്,എന്നെ കോളജില്‍ അയച്ചു പഠിപ്പിച്ചു. മകന്‍ ഒരു ജോലി സമ്പാദിച്ചു ,ഇത്തിരി നാളെങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.അമ്മയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.വൈകിയാണെങ്കിലും ആശാവഹമായ ഒരു തുരുത്തില്‍ എത്തുന്നതിനു മുമ്പ് അമ്മ ഈ ലോകത്ത് നിന്നും യാത്രയായി.         

ആറു മാസത്തോളം കിടപ്പിലായിരുന്നെന്കിലും അത് മരണ ശയ്യ ആയിരിക്കുമെന്ന് ആരും വിചാരിച്ചില്ല. ഒരു ദിവസം എന്നെ കിടയ്ക്കരികില്‍ വിളിച്ചിട്ട് പറഞ്ഞു.,'മോനെ ഞാന്‍ മരിച്ചു പോകും,എങ്കിലും നിനക്കൊരു നല്ല കാലം കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ .....അപ്പോള്‍ ഞാന്‍ ക്ഷോഭിച്ചു - കാലൊടിഞ്ഞു കിടക്കുന്നവര് മരിക്കുകെ ......നല്ലത് ചിന്തിക്കൂ ..
അത് മരണ ക്കിടക്ക യാണെന്ന് അമ്മയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ബോധ മണ്ഡലത്തില്‍ നിന്നും അമ്മ മറഞ്ഞു കൊണ്ടിരുന്നു. പ്രജ്ഞ പറന്നു പോകാന്‍ വെമ്പുന്ന നേരത്തും അമ്മ എന്റെ ശബ്ദത്തെ തിരിച്ചരിഞ്ഞിരുന്നു.

ഒരു ദിവസം അബോധാവസ്തയിലേക്ക് മറയുന്ന അമ്മയെ എന്റെ ഭാര്യയും, അയല്‍ക്കാരും കൂടിഅമ്മയെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കയാണ്. ആളുകള്‍ മാറി മാറി അമ്മയെ വിളിച്ചു കൊണ്ടിരുന്നു. അതിനൊന്നും അവര്‍ പ്രതികരിച്ചില്ല. ഇപ്പോള്‍ തന്നെ മരിയ്ക്കും എന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. ചുറ്റും കൂടി നിന്നവരില്‍ ആരോ അപ്പോള്‍ പറഞ്ഞു.'മകനോടോന്നു വിളിക്കാന്‍ പറ'.ഞാന്‍ അമ്മയുടെ കാതുകളിലേക്ക് മെല്ലെ വിളിച്ചു. ആദ്യം മറുപടി ഉണ്ടായില്ല. പതുക്കെ , എന്റെ വിളികള്‍ക്ക് അമ്മ മൂളിത്തുടങ്ങി.  അപ്പോള്‍ അയല്‍ക്കാര്‍ പറഞ്ഞു ,'ഇത്തിരിയുള്ളപ്പോള്‍ മുതല്‍ കൊണ്ട് നടക്കുന്നതെല്ലേ. ആ മനസ്സില്‍ ഇപ്പോഴും മോന്‍ തന്നാ' .......! ഞാന്‍ അത് കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി. അമ്മ മരിച്ചു. കാലം കടന്നു പോയി. ഇപ്പോഴും എന്റെ വിളിക്ക് അമ്മ
ഉത്തരം നല്കിക്കൊണ്ടിരിക്കുന്നു.

കാലം

നാല്‍പ്പത്തഞ്ചു വയസ്സ് വരെ അന്വേഷിക്കേണ്ടി വന്നു എനിക്ക് കാലം എന്ന സത്യത്തെ തിരിച്ചറിയാന്‍.ഒരു യോഗിയെപോലെ, ഭൌതിക തൃഷ്ണകളോട് മുഖം തിരിച്ചു കൊണ്ടല്ല ഞാന്‍ ആ സത്യത്തിലേക്ക് ആമാഗ്നനായത് .
വാക്കുകള്‍ ചേര്‍ത്ത് വച്ച് ഭംഗി നോക്കുകയല്ല ഞാന്‍. എന്റെ ഭൂതകാലത്തെ ഭംഗി വാക്കുകള്‍ കൊണ്ട് നിരത്താനും സാധ്യമല്ല.എല്ലാ സൌഭാഗ്യങ്ങളില്‍ നിന്നും ഒരു പാതിരാത്രിയില്‍ ഇറങ്ങി പോരെണ്ടിവന്ന എന്റെ ബാല്യം..!അനാഥത്വവും പേറി അലഞ്ഞ ദിനങ്ങള്‍,അതൊക്കെ ഒരു ഷോട്ട് ഫിലിം പോലെ ഹൃസ്വക്കാഴ്ച്ചകളില്‍ തെളിയുന്ന വലിയ നേരുകളാണ്.ഋതുക്കള്‍ മാറി വരൂ ന്നത് പോലെ ഞാന്‍ ആടിത്തീര്‍ത്ത വേഷങ്ങള്‍ ,അതില്‍ നിന്നൊക്കെയാണ് ഞാന്‍ സത്യത്തിലേക്ക് ജീവിച്ചു കയറിയത്.വലിയ നഷ്ടങ്ങള്‍ ഞാന്‍ വില കൊടുത്തു വാങ്ങിയവയല്ല,വന്നു ചേര്‍ന്ന കൊച്ചു കൊച്ചു സൌഭാഗ്യങ്ങള്‍ ഞാന്‍ മത്സരിച്ചു നേടിയതുമല്ല .എല്ലാം കാലം തന്നതാണ്.എന്നാണു എന്റെ മനസ്സില്‍ ഈശ്വരന് രൂപം നഷ്ടപ്പെട്ടതെന്ന് കുറിച്ച് വച്ചിട്ടുമില്ല . അത് ഒരു പുഴ വറ്റുന്നത് പോലെ അനിര്‍വചനീയം. ആദ്യം ഇസ്ലാമിന്റെ വഴിയില്‍ ദൂരത്തിരുന്നു ശിക്ഷിക്കുന്ന ഒരു രൂപം,അത് തെറ്റാണെന്ന് മനസ്സ് പറഞ്ഞപ്പോള്‍ ,തൂണിലും തുരുമ്പിലും ,പിന്നെ എന്നെ ത്തന്നിലും ഒരു അന്വേഷണം. പലയിടത്തും ഈശ്വരന്മാര്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ ആ സങ്കല്‍പ്പത്തെ മാനിച്ചു കൊണ്ട് ഞാന്‍ പിന്‍വാങ്ങി. പക്ഷെ,ദൈവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ തീര്‍ത്ത കല്‍ വിളക്കുകളും,ആല്‍ത്തറകളും എന്നെ ഒരു പൂര്‍വ ജന്മത്തിലേക്കു ചിന്തിപ്പിച്ചു .അതും പൂര്‍ത്തിയാക്കപ്പെടാത്ത ശില്‍പ്പം പോലെ അവ്യക്ത്തത ബാക്കി വക്കുന്നു.ഞാന്‍ കൈ നീട്ടിയ വാതിലുകള്‍ തുറന്നില്ല , ഭജിച്ച ശ്രീകൊവിലുകള്‍ തുറന്നുമില്ല .അപ്പോഴേക്കും ഞാന്‍ കുറെ നടന്നു കഴിഞ്ഞിരുന്നു .അത് അവ്യക്തതകളിലേക്ക് ആയിരുന്നു.അത് കാലം എന്ന മഹാ സത്യത്തിലേക്ക് ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങി.ഭജിക്കുന്ന നാവു അടപ്പിക്കുന്ന,ദാനം നല്‍കുന്ന കൈ വെട്ടുന്ന ഈശ്വരന്‍ എന്ന് ദുഖിതര്‍ പരിതപിച്ചപ്പോള്‍ തെറ്റുന്നത് നമ്മുടെ സങ്കല്പ്പങ്ങളാണ് .അങ്ങനെയാണ് ഞാന്‍ എഴുതപ്പെട്ട ഒരു പുസ്തകമാണ് ജീവിതം എന്ന് മനസ്സിലാക്കിയത് .ഞാന്‍ ഈ എഴുതുന്നതും ,നിങ്ങള്‍ ഇത് വായിക്കുന്നതും മുമ്പേ എഴുതപ്പെട്ടു പോയി. കാലത്തിന്റെ ചുവരില്‍ .അപ്പോള്‍ കാലമല്ലേ എല്ലാം .അത് ദൂരത്തോ,ബോധിവൃക്ഷ ചുവട്ടിലോ ഇരുന്നോട്ടെ,മാറ്റത്തിന് അതീതമായ ആ കാലമാണ് എന്റെ ഈശ്വരന്‍...

ആമുഖം

നല്ല വായനയുടെ ഒരു ഇഴ പാകുകയാണ് ഞാന്‍ ഇവിടെ .നമുക്ക് കൈമോശം വന്ന ഭാഷ, ജീവിതം, നന്മ,ഇതൊന്നും പുനസ്ഥാപിക്കാം എന്നു വ്യാമോഹം ഇല്ല. എങ്കിലും നമ്മുടേതെന്നു അവകാശപ്പെടുന്ന കുറെ നല്ല ഓര്‍മകളെ വീണ്ടിടുക്കാനെങ്കിലും  പറ്റിയാല്‍ ഞാന്‍ കൃതാര്ഥന്‍ . പുതിയ തലമുറയ്ക്ക് മലയാളം തന്നെ അന്യമാകുന്ന അവസരത്തില്‍ നമ്മള്‍ അവര്‍ക്ക് ഒരു കൈ ചൂണ്ടിയാവണം.  ഇവിടെ ഇങ്ങനെ ഒരു ഭാഷ ഉണ്ടായിരുന്നെന്നും, ഗ്രാമവും, നാട്ടു വഴികളും,പാടങ്ങളും നിറഞ്ഞ, ഓണവുംവിഷുവും പൂവിടര്‍ത്തിയ, തിരുവാതിരയും, ഞാറ്റുവേലയും,ഋതു ഭേതമാടിയ ശാന്ത സൌന്ദര്യം തുളുമ്പിയ ഒരു ജീവിത ശൈലി എവിടെയാണ് നമുക്ക് കൈമോശം വന്നത് ...? ആരാണ് മാവേലിത്തമ്പുരാനെ തെരുവില്‍
ഇറക്കിയത് ...? എവിടെ പോയി നമ്മുടെ തിരുവാതിര രാവുകള്‍ ...? പകരം ആരാണ് നമ്മില്‍ വാലന്റൈന്‍ ദിനങ്ങള്‍ അടിച്ചേല്‍പ്പിച്ചത്......?
തിരുത്താന്‍ ആയില്ലെങ്കിലും തെറ്റും ശരിയും , നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ , ഓര്‍മകളിലെ പഴയ മലയാളത്തെ ഒന്ന് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ ,അത്രയും മതി ,ഈ ഹൃസ്വമായ ജീവിതംധന്യമാകാന്‍ ............! ആശംസകളോടെ ...