Followers

ബ്ലോഗും മലയാള സാഹിത്യവും


ശ്രീ : കെ.പി.രാമനുണ്ണി ബ്ലോഗ്‌ ലോകത്തേക്ക് വന്നത് ആശാ വഹമായ ഒരു വഴിത്തിരിവിനെയാണ്  സൂചിപ്പിക്കുന്നത്. സര്‍ഗാത്മക സാഹിത്യം സമീപ ഭാവിയില്‍ ബ്ലോഗിലൂടെയാവും ലോകം കാണുക എന്നതിന്റെ സൂചനയാണ് മുഖ്യ ധാരയിലുള്ള അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ ബ്ലോഗിനെ ശ്രദ്ധി ക്കാന്‍ തുടങ്ങിയിരിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ലോകത്തിന്റെ മുഖച്ഛായ മാറ്റപ്പെടുന്ന ഒരു കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ അതിന്റെ ഗതി വേഗം വര്‍ധിച്ചു. നോക്കിനില്‍ക്കെ നാടന്‍ കൊട്ടകകള്‍ അപ്രത്യക്ഷമായി. പകരം ഡിജിറ്റല്‍ സൌകര്യ ത്തോടെ കൊച്ചു കൊച്ചു തിയേറ്റര്‍ വീടുകളില്‍ രൂപപ്പെട്ടു. ഇടവഴികളും,നാട്ടുപാതകളും അപ്രത്യക്ഷമായി. ജീവിത രീതിയില്‍ ഒരു ധൃത ചലനം അനുഭവപ്പെട്ടു.സമസ്ത മേഖലകളും ഈ മാറ്റ ത്തിനോട് സമരസപ്പെട്ടു . മാധ്യമ ലോകത്ത് ചാനല്‍ സംസ്ക്കാരം രൂപപ്പെട്ടു. ചുരുക്കി പ്പറഞ്ഞാല്‍ ലോകം വിരല്‍ തുമ്പിലേക്ക്‌ ചുരുങ്ങി.






സാഹിത്യത്തില്‍ നൂതന ശൈലികള്‍ പരീക്ഷിക്കപ്പെട്ടു.ഇത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടും പ്രസി ദ്ധീകരണ രംഗത്ത് പഴയ നാട്ടാചാരം നില നിന്നു പോന്നു. ഒരു പത്രാധിപര്‍, കുറെ സഹ പത്രാധി പന്മാര്‍ ,അവരുടെ നിയന്ത്രണത്തില്‍ സാഹിത്യത്തിലെ നന്മ തിന്മകളെ വേര്‍തിരിക്കപ്പെട്ടു. നല്ല സാഹിത്യം കണ്ടെത്തുന്നതില്‍ പ്രാഗത്ഭ്യം കാണിച്ചവര്‍ പരിമിതമായിരുന്നു. പ്രതിഭകള്‍ എഴുതി തെളിഞ്ഞു . സര്‍ഗ വാസനയുള്ള ഒരു ബഹു ഭൂരിപക്ഷം പത്രാധിപ സമിതിയുടെ ചവറ്റു കൊട്ടയില്‍
 ഇല്ലാതായി. ഇത്തരം നിയമ വ്യവസ്ഥിതിയുടെ ചട്ട ക്കൂട്ടില്‍ ഭാഷാപോഷിണി,മാതൃഭൂമി, തുടങ്ങിയ സാഹിത്യ തറവാടുകള്‍ രൂപപ്പെട്ടു. പതിറ്റാണ്ട് കളോളം ഇതൊരു ആചാരമായി തുടര്‍ന്ന് കൊണ്ടി രുന്നു. എന്നാല്‍ സൈബര്‍ ലോകം കൂടുതല്‍ വിപുലമായതോടെ ആവിഷ്ക്കാര ത്തിനു  പുതിയ വഴികള്‍ ഉരു ത്തിരിഞ്ഞു വന്നു.രാമനുണ്ണിയുടെ നിഗമന ത്തില്‍ ആവിഷ്ക്കാരത്തിന്റെ പൂര്‍ണ ജനാധിപത്യ സ്വഭാവമുള്ള ബ്ലോഗുകള്‍ പ്രത്യക്ഷ പ്പെട്ടതോടെ എഴുതാന്‍ കഴിവുള്ളവര്‍ അവിടെയ്ക്ക് വ്യാപരിച്ചു

 പക്ഷെ ബ്ലോഗുകള്‍ സാഹിത്യത്തിന്റെ എഴുത്ത് പുരകള്‍ ആയില്ല. അതിന്റെ കാരണംസര്‍ഗാധനന്‍  
മാരായവര്‍ ബ്ലോഗിലേക്ക് കടന്നു വന്നില്ല അഥവാ സൈബര്‍ ലോകത്തേക്ക് കടന്നു വരാന്‍ മാത്ര മുള്ള ഗ്രാഹ്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഇല്ലാതെ പോയി. പൊതുവേ എഴുത്തുകാര്‍ വിഹരിക്കുന്ന ലോകത്തില്‍ നിന്നു അതി വിദൂരമാണ് എല്ലായ്പ്പോഴും ബ്ലോഗുകളുടെ ലോകം.  യന്ത്ര വല്‍കൃത  ജീവി തത്തോടു വിമുഖരായിരിക്കുക എന്നത് സര്‍ഗാത്മകതയുടെ പ്രത്യേകത കൂടിയാണ്. ഇപ്പോഴും ഒരു സൈക്കിള്‍ പോലും ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഉണ്ട്. സി. രാധാകൃഷ്ണന്‍  കമ്പ്യൂട്ടറില്‍ കഥ എഴുതി മലയാളികളെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞെട്ടിച്ചിരുന്നു. സമീപ ഭാവിയില്‍ ഉത്തമ സാഹിത്യങ്ങള്‍ ബ്ലോഗ്ഗുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. അതിന്റെ ഒരു തുടക്കമാണ് രാമനുണ്ണിയെ പോലുള്ളവരുടെ കടന്നു വരവ്.




This entry was posted by Kattil Abdul Nissar. Bookmark the permalink.

Leave a Reply