Followers

കുട്ടികള്‍ രണ്ടോ മൂന്നോ മതി

ജനപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തില്‍ നിയമപരമായ കൃത്യത ഉണ്ടാക്കി യെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കുട്ടികള്‍ രണ്ടു മതി എന്ന കര്‍ശന നിയമം വന്നാല്‍ ജനസംഖ്യാ വര്‍ധനവ്‌ നിയന്ത്രണ വിധേയമാകും. പക്ഷെ, അത്തരമൊരു നിയമത്തെ സമൂഹം , പ്രത്യേകിച്ച് സന്താന നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കാത്ത ഇസ്ലാം സമൂഹം എങ്ങനെ കാണും എന്നതിനെ ക്കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ടാവണം. ജനപ്പെരുപ്പംതടയേണ്ടത് രാജ്യത്തിന്റെയും, ജനങ്ങളുടെയും ആവശ്യമാണ്‌. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 1952 ല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതി കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 1949 കാലത്ത് രാജ്യത്ത് വെറും 350 മില്ല്യന്‍  ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 1 . 21  ബില്ല്യന്‍ - ലേക്ക് ഉയര്‍ന്നു. ഇത് കുടുംബാസൂത്രണ പദ്ധതിയുടെ പരാജയമാണെന്ന് വിലയിരുത്താം.

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2035  ആകുമ്പോഴേക്കും ഇന്ത്യ  യു . എസ്. നോടും, ചൈനയോടും കിട പിടിക്കാന്‍ മാത്രം സമ്പന്ന മാകുമെന്ന് ' ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ മെന്റ് സര്‍വേയില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജന പ്പെരുപ്പം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം ഇതൊക്കെ നിയന്ത്രണ വിധേയമാകണമെങ്കില്‍ ജനപ്പെരുപ്പം തടഞ്ഞേ പറ്റൂ.

 2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ  1 ,210 , 193422 (1 .21 ബില്ല്യന്‍ )ആണ്. അതില്‍ പുരുഷന്മാര്‍ 623 ,700 000 (623 .7 മില്ല്യന്‍ ), സ്ത്രീകള്‍ 586 ,500 ,000 (586 .5 മില്ല്യന്‍ ) . രാജ്യത്തെ മൊത്തം ജനസംഖ്യ പരിഗണിക്കുമ്പോള്‍ സ്ത്രീ - പുരുഷാനുപാതം 940 / 1000 ആണ്.എന്നാല്‍ ഈ അനുപാതം കേരളത്തില്‍ വരുമ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 1054 സ്ത്രീകള്‍ എന്നുവരും. ഒരു മിനിറ്റില്‍ ഇന്ത്യയില്‍ 51  കുട്ടികള്‍ ജനിക്കുന്നുണ്ട്.  ലോക ജന സംഖ്യയുടെ 17 .31 % ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2030  ആകുമ്പോഴേക്കും ജന സംഖ്യ 1 .53 ബില്ല്യന്‍ കവിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പ്രധാന കാരണം  ഇപ്പോഴത്തെ ജന സംഖ്യയുടെ 50 % ആളുകള്‍ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരും,  65 % ആളുകള്‍ 35  വയസ്സില്‍ താഴെയുള്ളവരും ആണെന്നതാണ്‌.   ജനന നിരക്ക് 22 .22 ആയി വര്‍ദ്ധിച്ചപ്പോള്‍ മരണ നിരക്ക് വെറും 6 .4 % ആയി താഴ്ന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു ജനസംഖ്യാ വിസ്ഫോടനത്തെ യാണ്. ഉയര്‍ന്ന വിദ്യാഭാസവും ,ജീവിത സാഹചര്യങ്ങളുമായി നഗരങ്ങളില്‍ പാര്‍ക്കുന്നത് ആകെ ജനസംഖ്യയുടെ 27 .8 % മാത്രം. ബാക്കിയുള്ള 72 .2 % ആളുകള്‍ ഗ്രാമ വാസികള്‍ ആണ്. താഴ്ന്ന നിരക്ഷരതയും , ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ ഇതില്‍ നല്ലൊരു ശതമാനം ഉണ്ട്. ഇവിടെയാണ്‌ ജന സംഖ്യാ ഗ്രാഫുകള്‍ ഉയരുന്നത്. ലോകത്തെ ഏറ്റവും നിരക്ഷര രാജ്യം ഇന്ത്യയാണ്.2001 ലെ കണക്കു പ്രകാരം 65 .38 % ആയിരുന്നു ഇത്. കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 . 86 % സാക്ഷരത യോടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. തൊട്ടടുത്ത സംസ്ഥാനം മിസ്സോറാം ആണ്.കേരളത്തിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 3 , 33 ,87 ,677 ആണ്. ( 16 ,021 ,290 പുരുഷന്മാര്‍) -(17 ,366 387 സ്ത്രീകള്‍). ഉയര്‍ന്ന ജന സാന്ദ്രതയാണ് കേരളത്തിന്റെതു. 859 / ച . കീ . മി..ഉയര്‍ന്ന ജനസംഖ്യ ജില്ല അടിസ്ഥാനത്തില്‍ മലപ്പുറത്താണ്. രണ്ടാം സ്ഥാനം തിരുവനന്ത പുരത്തിനും. ജന സാന്ദ്രതയില്‍ തലസ്ഥാന ജില്ല മുമ്പില്‍ . ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഇടുക്കിയും.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജന സംഖ്യാ നിരക്കുകള്‍ നോക്കുക. ഉത്തര്‍ പ്രദേശ്‌ സംസ്ഥാനത്തെ ജന സംഖ്യ  ,ബ്രസീലിലെ ജനസംഖ്യയ്ക്ക്  തുല്യമാണ്. മഹാ രാഷ്ട്രയും ,മെക്സിക്കോയും ഒരേ അനുപാതത്തില്‍ പോകുന്നു. ജര്‍മ്മനിയില്‍ ഉള്ളത്ര ജനങ്ങള്‍ ബീഹാര്‍ സംസ്ഥാനത്തുണ്ട്. രണ്ടായിര ത്തി ഒന്നിലെ സെന്‍സസ് റിപ്പോര്‍ട്ടാണിത്.

ജന സംഖ്യാ നിയന്ത്രണ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയണം.ചിലപ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായെന്നു വരും. യാഥാസ്ഥിതികര്‍ ഇതൊന്നും അംഗീകരി ച്ചില്ലെന്നു വരും. സമൂഹത്തിലെ ചെറിയൊരു ശതമാനം അണുകുടുംബ ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത് വിദ്യാ സമ്പന്നരും, നഗര വാസികളും ആണ്. ജനപ്പെരുപ്പം ഉണ്ടാകുന്നത് ന്യൂന പക്ഷ സമൂഹങ്ങളിലും,നിരക്ഷര ദാരിദ്ര്യ മേഖലകളിലുമാണ്. മത വിശ്വാസങ്ങളെ ആരോഗ്യ കരമായി സമീപിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെ നാം സ്വീകരിക്കയാണ് ചെയ്യേണ്ടത്.
3 thoughts on “കുട്ടികള്‍ രണ്ടോ മൂന്നോ മതി”

  1. ഇതേ വിഷയത്തില്‍ ഒരു പാട് പോസ്റ്റുകള്‍ വായിച്ചു ,,തുറന്നു പറയാമല്ലോ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി താങ്കളുടെ പോസ്റ്റ്‌ എനിക്കിഷടപ്പെടാന്‍ കാരണം നന്നായി ഈ വിഷയത്തെക്കുറിച്ച് പഠിച്ചുകൊണ്ടും നന്നായി ഹാര്‍ഡ്‌വര്‍ക്ക്‌ ചെയ്തും ആധികാരകമായി എഴുതി എന്നതിനാലാണ് !!

Leave a Reply