Followers

ആമുഖം

നല്ല വായനയുടെ ഒരു ഇഴ പാകുകയാണ് ഞാന്‍ ഇവിടെ .നമുക്ക് കൈമോശം വന്ന ഭാഷ, ജീവിതം, നന്മ,ഇതൊന്നും പുനസ്ഥാപിക്കാം എന്നു വ്യാമോഹം ഇല്ല. എങ്കിലും നമ്മുടേതെന്നു അവകാശപ്പെടുന്ന കുറെ നല്ല ഓര്‍മകളെ വീണ്ടിടുക്കാനെങ്കിലും  പറ്റിയാല്‍ ഞാന്‍ കൃതാര്ഥന്‍ . പുതിയ തലമുറയ്ക്ക് മലയാളം തന്നെ അന്യമാകുന്ന അവസരത്തില്‍ നമ്മള്‍ അവര്‍ക്ക് ഒരു കൈ ചൂണ്ടിയാവണം.  ഇവിടെ ഇങ്ങനെ ഒരു ഭാഷ ഉണ്ടായിരുന്നെന്നും, ഗ്രാമവും, നാട്ടു വഴികളും,പാടങ്ങളും നിറഞ്ഞ, ഓണവുംവിഷുവും പൂവിടര്‍ത്തിയ, തിരുവാതിരയും, ഞാറ്റുവേലയും,ഋതു ഭേതമാടിയ ശാന്ത സൌന്ദര്യം തുളുമ്പിയ ഒരു ജീവിത ശൈലി എവിടെയാണ് നമുക്ക് കൈമോശം വന്നത് ...? ആരാണ് മാവേലിത്തമ്പുരാനെ തെരുവില്‍
ഇറക്കിയത് ...? എവിടെ പോയി നമ്മുടെ തിരുവാതിര രാവുകള്‍ ...? പകരം ആരാണ് നമ്മില്‍ വാലന്റൈന്‍ ദിനങ്ങള്‍ അടിച്ചേല്‍പ്പിച്ചത്......?
തിരുത്താന്‍ ആയില്ലെങ്കിലും തെറ്റും ശരിയും , നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ , ഓര്‍മകളിലെ പഴയ മലയാളത്തെ ഒന്ന് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ ,അത്രയും മതി ,ഈ ഹൃസ്വമായ ജീവിതംധന്യമാകാന്‍ ............! ആശംസകളോടെ ...

This entry was posted by Kattil Abdul Nissar. Bookmark the permalink.

One thought on “ആമുഖം”

  1. എഴുതി വച്ചതത്രയും സത്യം, ഈ വഴിയില്‍ ചിന്തിക്കുന്ന അധികം ആരെയും ഞാന്‍ കണ്ടിട്ടില്ല. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കൃതിയോടു വലിയ പ്രതിപത്തി ഉണ്ടെന്നു തോന്നുന്നില്ല, സ്വന്തം ജീവിതതിനോട് പോലും ആത്മാര്‍ത്ഥതയും സമര്‍പ്പണവും ഇല്ല എന്ന് തോന്നിയിട്ടുണ്ട്.

    വയനകൂട്ടത്തിന്റെ രൂപകല്‍പന നന്നായിട്ടുണ്ട്, കാഴ്ച്ചയില്‍ തന്നെ മനസ്സില്‍ ഒരു സുഖം, നമ്മുടെ നാട്ടിലെ വായനശാലയെ ഓര്‍മപ്പെടുത്തുന്ന ഒരു പശ്ചാതലം, പിന്നണി ഗാനവും മനസ്സില്‍ ഒരു പഴയ ഓര്‍മയെ ഉണര്‍ത്തുന്ന പോലെ. എന്റെ എല്ലാ ആശംസകളും, കൂടുതല്‍ എഴുതുക, മലയാളഭാഷയെ സ്നേഹിക്കുന്നവര്‍ എന്നും കൂടെ ഉണ്ടാകും.

    സ്നേഹപൂര്‍വ്വം,

    ഷൈജു പി എസ്

Leave a Reply