Followers

കാലം

നാല്‍പ്പത്തഞ്ചു വയസ്സ് വരെ അന്വേഷിക്കേണ്ടി വന്നു എനിക്ക് കാലം എന്ന സത്യത്തെ തിരിച്ചറിയാന്‍.ഒരു യോഗിയെപോലെ, ഭൌതിക തൃഷ്ണകളോട് മുഖം തിരിച്ചു കൊണ്ടല്ല ഞാന്‍ ആ സത്യത്തിലേക്ക് ആമാഗ്നനായത് .
വാക്കുകള്‍ ചേര്‍ത്ത് വച്ച് ഭംഗി നോക്കുകയല്ല ഞാന്‍. എന്റെ ഭൂതകാലത്തെ ഭംഗി വാക്കുകള്‍ കൊണ്ട് നിരത്താനും സാധ്യമല്ല.എല്ലാ സൌഭാഗ്യങ്ങളില്‍ നിന്നും ഒരു പാതിരാത്രിയില്‍ ഇറങ്ങി പോരെണ്ടിവന്ന എന്റെ ബാല്യം..!അനാഥത്വവും പേറി അലഞ്ഞ ദിനങ്ങള്‍,അതൊക്കെ ഒരു ഷോട്ട് ഫിലിം പോലെ ഹൃസ്വക്കാഴ്ച്ചകളില്‍ തെളിയുന്ന വലിയ നേരുകളാണ്.ഋതുക്കള്‍ മാറി വരൂ ന്നത് പോലെ ഞാന്‍ ആടിത്തീര്‍ത്ത വേഷങ്ങള്‍ ,അതില്‍ നിന്നൊക്കെയാണ് ഞാന്‍ സത്യത്തിലേക്ക് ജീവിച്ചു കയറിയത്.വലിയ നഷ്ടങ്ങള്‍ ഞാന്‍ വില കൊടുത്തു വാങ്ങിയവയല്ല,വന്നു ചേര്‍ന്ന കൊച്ചു കൊച്ചു സൌഭാഗ്യങ്ങള്‍ ഞാന്‍ മത്സരിച്ചു നേടിയതുമല്ല .എല്ലാം കാലം തന്നതാണ്.എന്നാണു എന്റെ മനസ്സില്‍ ഈശ്വരന് രൂപം നഷ്ടപ്പെട്ടതെന്ന് കുറിച്ച് വച്ചിട്ടുമില്ല . അത് ഒരു പുഴ വറ്റുന്നത് പോലെ അനിര്‍വചനീയം. ആദ്യം ഇസ്ലാമിന്റെ വഴിയില്‍ ദൂരത്തിരുന്നു ശിക്ഷിക്കുന്ന ഒരു രൂപം,അത് തെറ്റാണെന്ന് മനസ്സ് പറഞ്ഞപ്പോള്‍ ,തൂണിലും തുരുമ്പിലും ,പിന്നെ എന്നെ ത്തന്നിലും ഒരു അന്വേഷണം. പലയിടത്തും ഈശ്വരന്മാര്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ ആ സങ്കല്‍പ്പത്തെ മാനിച്ചു കൊണ്ട് ഞാന്‍ പിന്‍വാങ്ങി. പക്ഷെ,ദൈവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ തീര്‍ത്ത കല്‍ വിളക്കുകളും,ആല്‍ത്തറകളും എന്നെ ഒരു പൂര്‍വ ജന്മത്തിലേക്കു ചിന്തിപ്പിച്ചു .അതും പൂര്‍ത്തിയാക്കപ്പെടാത്ത ശില്‍പ്പം പോലെ അവ്യക്ത്തത ബാക്കി വക്കുന്നു.ഞാന്‍ കൈ നീട്ടിയ വാതിലുകള്‍ തുറന്നില്ല , ഭജിച്ച ശ്രീകൊവിലുകള്‍ തുറന്നുമില്ല .അപ്പോഴേക്കും ഞാന്‍ കുറെ നടന്നു കഴിഞ്ഞിരുന്നു .അത് അവ്യക്തതകളിലേക്ക് ആയിരുന്നു.അത് കാലം എന്ന മഹാ സത്യത്തിലേക്ക് ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി തുടങ്ങി.ഭജിക്കുന്ന നാവു അടപ്പിക്കുന്ന,ദാനം നല്‍കുന്ന കൈ വെട്ടുന്ന ഈശ്വരന്‍ എന്ന് ദുഖിതര്‍ പരിതപിച്ചപ്പോള്‍ തെറ്റുന്നത് നമ്മുടെ സങ്കല്പ്പങ്ങളാണ് .അങ്ങനെയാണ് ഞാന്‍ എഴുതപ്പെട്ട ഒരു പുസ്തകമാണ് ജീവിതം എന്ന് മനസ്സിലാക്കിയത് .ഞാന്‍ ഈ എഴുതുന്നതും ,നിങ്ങള്‍ ഇത് വായിക്കുന്നതും മുമ്പേ എഴുതപ്പെട്ടു പോയി. കാലത്തിന്റെ ചുവരില്‍ .അപ്പോള്‍ കാലമല്ലേ എല്ലാം .അത് ദൂരത്തോ,ബോധിവൃക്ഷ ചുവട്ടിലോ ഇരുന്നോട്ടെ,മാറ്റത്തിന് അതീതമായ ആ കാലമാണ് എന്റെ ഈശ്വരന്‍...

This entry was posted by Kattil Abdul Nissar. Bookmark the permalink.

2 thoughts on “കാലം”

  1. I have posted it @ http://www.facebook.com/pages/Malayalam/207052362659121 in your name, please check it and let me know ur comments....

Leave a Reply