Followers

മലയാളത്തെ ആര് സംരക്ഷിക്കും ..................?


''സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം തന്നെ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ട്...'' സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു - വാര്‍ത്ത 



 ലയാളം ഒന്നാം ഭാഷയാക്കേണ്ടത്  സ്കൂളുകളിളല്ല, മലയാളികളുടെ മനസ്സിലാണ് . മനസ്സല്ലേ എല്ലാത്തിന്റെയും പ്രഭവ സ്ഥാനം. അതി  ല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. സ്കൂളുകളില്‍ മലയാളം നിര്‍ ബന്ധമാക്കി എന്നിരിക്കട്ടെ. അതിനു വേണ്ട പ്രോത്സാഹനം നല്കേണ്ട
അധ്യാപകരും, രക്ഷകര്‍ത്താക്കളും  പിന്തിരിപ്പന്‍ നയം സ്വീകരി ച്ചാലോ ..........?  സര്‍ക്കാരിന്റെ ഉദ്ദേശ്യം ലക്‌ഷ്യം കാണില്ല. മലയാളം 
മീഡിയ ങ്ങളോട്  ഇപ്പോള്‍ തന്നെ പുച്ഛമാണ് . മലയാളം മീഡിയ ത്തില്‍  പഠിച്ചാല്‍ കുട്ടികള്‍ രക്ഷപെടില്ല എന്നാണു രക്ഷിതാക്കള്‍ വിശ്വസിക്കുന്നത്. രക്ഷപെടലും , വിദ്യാഭാസവും തമ്മില്‍ കടലും ,കടലാടിയും തമ്മിലുള്ള സാമ്യമേ ഉള്ളൂ എന്ന് ഇവര്‍ അറിയുന്നുണ്ടോ.  ഭാഷ , അത് ഏതാണെങ്കിലും പവിത്രമാണ്. ജീവിത സന്ധാരണ ത്തിനു ഇംഗ്ലീഷ് അത്യന്താ പേക്ഷിത മാണെന്നതു സത്യം. മലയാളത്തിനു കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്നത് കൊണ്ട് മറ്റു ഭാഷകളെ രണ്ടാം നിരയിലേക്ക് തരം താഴ്ത്തുന്നു എന്ന ധാരണ തിരുത്തണം. കേരളത്തിന്റെ പ്രാദേശിക വിദ്യാലയങ്ങളില്‍ പഠിച്ചവരല്ലേ ലോകത്തിന്റെ നാനാ തുറകളില്‍ പേരും പ്രശസ്തിയും  ആര്‍ജിച്ച മലയാളികള്‍. അവരെയൊന്നും മുലക്കുപ്പിയുമായി ലണ്ടനിലോ , അമേരിക്കയിലോ കൊണ്ട് പോയി പഠിപ്പിച്ചില്ല.
മലയാള ഭാഷ മരിച്ചു കൊണ്ടിരിക്കുന്നു എന്ന തോന്നലില്‍  നിന്നാണ് ,   അതിനെ  ഏതു  വിധേനയും സംരക്ഷിക്കണം എന്ന ആശയം  ഉദിക്കുന്നത്.  ഈ മരണ ശയ്യ  ഇന്നോ  ഇന്നലയോ   വിരിച്ചതല്ല. കാലങ്ങളായി  വിദ്യാഭാസ  മേഖലയിലും , സാമൂഹ്യ  ഘടനയിലും  ഉരുത്തിരിഞ്ഞ  മാറ്റങ്ങള്‍ ആണ്  ഭാഷയെ മൃതാവസ്ഥയില്‍ എത്തിച്ചത്.   പാഠപുസ്തകങ്ങള്‍  ഓരോ  തവണ  പരിക്ഷ്ക്കരിക്കുമ്പോഴും അതിന്റെ മൂല്യം ചോര്‍ന്നു കൊണ്ടിരുന്നു . ഞങ്ങളുടെ കുട്ടിക്കാലത്ത് ഒന്നിലും  രണ്ടിലും ഉള്ള  മലയാള പാഠാവലിയില്‍ ഉള്‍ക്കൊണ്ടിരുന്ന ജീവിത ദര്‍ശനം ഇന്നത്തെ പത്താം തരത്തില്‍ പോലും കാണാന്‍ പ്രയാസമാണ്. മഹാന്മാരുടെ ജീവിതവും കഥയും കൊച്ചു മനസ്സുകളെ വല്ലാതെ  വശീകരിക്കും  എന്നു മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്തവരാണോ ഇന്നത്തെ വിദ്യാഭ്യാസ  വിചക്ഷണര്‍.


 T . M . ജേക്കബ്  വിദ്യാഭ്യാസ  മന്ത്രി ആയിരുന്നപ്പോള്‍ ഒരു ചൈനാ സന്ദര്‍ശനം നടത്തി. മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിനു തോന്നി പാഠ പുസ്തകങ്ങള്‍ ഒന്ന് വലിപ്പം കൂട്ടിയേക്കാം എന്ന്. പിന്നെ അമാന്തിച്ചില്ല .ഒപ്പം വേറൊരു കോലാഹല ത്തിനും കൂടി തിരി യിട്ടു. അന്നത്തെ ഒന്നാം പാഠ പുസ്തക ത്തില്‍ "റാകി പ്പറക്കുന്ന  ചെമ്പരുന്തേ " എന്നു തുടങ്ങുന്ന ഒരു മനോഹരമായ നാടന്‍ പാട്ടുണ്ടായിരുന്നു അതിലെ ' റാകി ' എന്താണെന്ന് ഒരു  അന്വേഷണം ആരംഭിച്ചു. അതില്‍ അന്നത്തെ ജ്ഞാനികള്‍ എല്ലാം പങ്കെടുത്തെന്നാണ് വിശ്വാസം .അങ്ങനൊരു വാക്ക് ഒരിടത്തും കണ്ടെത്തി യില്ല. ഒടുവില്‍ 'വാനില്‍ പറക്കുന്ന ചെമ്പരുന്തായി ' ആ കവിത വികലമാക്കപ്പെട്ടു. വിദ്യാഭ്യാസ  രംഗ ത്ത് കാലാ കാലങ്ങളായി കൊണ്ട് വരുന്ന പരിഷ്ക്കാരങ്ങള്‍ ഭാഷയുടെ തനിമ നഷ്ടപ്പെടാന്‍ കൂടി കാരണമായി. വിദ്യാഭാസ സ്ഥാപനങ്ങള്‍ ഇംഗ്ലീഷ് സ്കൂളുകള്‍ എന്ന പദവി നേടിയെടുക്കാന്‍ നടത്തുന്ന മത്സരം മല യാളത്തെ പിന്നോക്കാവസ്തയിലേക്ക് കൊണ്ടെത്തിച്ചു.
 മുമ്പ് ഗ്രാമങ്ങളിലെ സ്കൂളുകളില്‍ പന്തളം കേരള വര്‍മയുടെ 'ദൈവമേ കൈതൊഴാം ' എന്ന മനോഹരമായ പച്ച മലയാള കാവ്യമായിരുന്നു പ്രാര്‍ഥനാ ഗാനമായി സ്വീകരിച്ചിരുന്നത്. അതൊക്കെ പിന്‍വലിച്ചു കൊച്ചു കുട്ടികളെ കൊണ്ട് ഇംഗ്ലീഷില്‍ തന്നെ പ്രാര്‍ഥിപ്പിക്കണം എന്നൊ ക്കെ  വാശി പിടിച്ചിടത്ത് നിന്നാണ് മലയാളം മരിക്കാന്‍ തുടങ്ങിയത്. ഈ മരണത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ നമ്മള്‍ മലയാളികള്‍ തന്നെ. ചാനലുകളുടെ കടന്നു വരവോടെ സമൂഹത്തിലും മലയാളത്തോട്  ഒരു ചിറ്റമ്മ നയം രൂപീകരിക്ക പ്പെട്ടു. മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളില്‍ എന്തിനാണ് ഇംഗ്ലീഷിനെ  വലി ച്ചിഴച്ചത് . രണ്ജിനീ ഹരിദാസിന്റെ നാട്യങ്ങള്‍ കണ്ടാല്‍ തോന്നും അവര്‍ ഏതോ സായിപ്പിന് ജനിച്ചതാണെന്ന്. അവരെ പോലുള്ള അവതാരകള്‍ ആണ് പുതിയ തലമുറയെ മലയാളത്തില്‍ നിന്ന് തെറ്റിക്കുന്നത്. കീറിയ നിക്കറുമിട്ടു ആനപ്പുറ ത്തിരിക്കുന്ന ഹരിദാസുമാര്‍ ആകാനാണ് പുതിയ തല മുറ ആഗ്രഹിക്കുന്നത്. അത്രത്തോളം സ്വാധീനം കുട്ടികളില്‍ ജനിപ്പി ക്കാന് രണ്ജിനിയെ പോലുള്ളവര്‍ക്ക് കഴിഞ്ഞു. ഏതെങ്കിലും ഒരു ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാമുകളില്‍ അന്യ ഭാഷാ കസര്‍ത്ത് നടത്തുന്നുണ്ടോ ............? സര്‍ക്കാര്‍ ആദ്യം തടയേണ്ടത് ഇത്തരം അവതാര ശൈലികളെ യാണ്. രഞ്ജിനി ഇത്തിരി ഇംഗ്ലീഷ് പറയുന്നത് കൊണ്ട് എന്താ ദോഷം എന്ന് ചിന്തി ക്കരുത്. നാം കടന്നു പോകുന്നത് ഒരു ഭാഷയുടെ മൃത ശരീരത്തില്‍ ചവുട്ടിയാണ്. അതിനു ജീവന്‍ തിരി ച്ചു നല്‍കാന്‍ കഴിയുന്നതെന്തും ചെയ്തെ മതിയാകൂ. കേരള പിറവിയ്ക്കോ, തിരുവോണ ത്തിനോ കസവ് സാരി ഉടുത്തതു കൊണ്ട് ആരും മലയാളി ആവുകയില്ല . നാം മലയാളികള്‍ എന്ന ബോധം നമ്മുടെ മനസ്സില്‍ ഉണ്ടാവണം. നമുക്കൊരു വശ്യമായ ഭാഷ ഉണ്ടെന്നു വിശ്വാസം വേണം . അത് സംരക്ഷി ക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തര വാദിത്വം ആണെന്ന് വിശ്വാസം വേണം. രണ്ടു ഇംഗ്ലീഷ് വാക്ക് അസ്ഥാനത്ത് പറഞ്ഞത് കൊണ്ട് ഒരു രണ്ജിനിമാരും മഹത്തുക്കള്‍ ആകുന്നുമില്ല. മുലയുടെ ആകാര വടിവ് നഷ്ടപ്പെടുമെന്ന് ഭയന്ന് മുലയൂട്ടാതെ പാല്‍പ്പൊടി കലക്കി കൊടുത്തു വളര്‍ത്തിയവര്‍ ഒരു പക്ഷെ ഈ കൊച്ചു മലയാളത്തിന്റെ സൌന്ദര്യം അറിയാതെ പോയേക്കും .അവരാണ്   രഞ്ജിനി മാര്‍ ചമയുന്നത്.

This entry was posted by Kattil Abdul Nissar. Bookmark the permalink.

One thought on “മലയാളത്തെ ആര് സംരക്ഷിക്കും ..................?”

  1. ഭാഷ ജനകീയമാകുന്നത് വിജയം വരിക്കുന്നതും അതുള്‍ക്കൊള്ളുന്ന ജനതയുടെ ചലനാത്മകതയ്ക്ക് ആക്കം കൂട്ടുമ്പോഴാണ്.
    അതിജീവനത്തില്‍ അതി വിദഗ്ദനായ 'മലയാളി' അത് കൊണ്ടും കൂടെയാണ് 'മലയാളത്തെ' മറന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 'വാക്കുകളാണ്'. അവ സത്യത്തെ പ്രധിനിധാനം ചെയ്യുന്നില്ലാ എങ്കില്‍ തീര്‍ച്ച. സമൂഹം പരാജയത്തില്‍ തന്നെ..!! നമ്മുടെ, മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നായകര്‍ നടത്തുന്ന വാചക കസര്‍ത്തുകളില്‍ എന്താത്മാവിനെയാണ് കാണാന്‍ സാധിക്കുന്നത്..?
    സമസ്ത മേഖലയിലും മലയാളവും, മലയാളിയും ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, മലയാളം മരിക്കുന്നു എന്ന അഭിപ്രായം ശരിയല്ലാ,, 'മലയാളിയോളം തന്നെയും മലയാളം ഉണ്ടാകും.' മേല്‍ പറയപ്പെട്ട രൂപത്തില്‍ ഒക്കെയും..!!!

    ഭാഷാ ഭ്രാന്തിനേക്കാള്‍ ഭാഷാ സ്നേഹമാണ്
    നമുക്ക് വേണ്ടത്. ഭാഷയോട് മാത്രമല്ല ഭാഷയിലും വേണം ആ സ്നേഹം. ജീവിപ്പിക്കുന്ന ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്നേഹം.

Leave a Reply