Followers

ശ്രീനിയാണ്‌ താരം




2002ല്‍ അമേരിക്കയില്‍ റിലീസ്‌ ചെയ്ത ' Big Fat Liar' എന്ന സിനിമയോട് ഏറെ കടപ്പാടുണ്ട്, 2005 ല്‍  മലയാളത്തില്‍ ഇറങ്ങിയ ഉദയനാണ് താരത്തിന്. ഇംഗ്ലീഷ്‌ സിനിമയില്‍ Paul  Giamithi  എന്ന നടന്‍ അവതരിപ്പിച്ച  Matri Wolf എന്ന കഥാപാത്രമാണ് നമ്മുടെ തെങ്ങുംമൂട്ടില്‍ രാജപ്പന്‍. . Big Fat Liar - ല്‍  ജയ്സണ്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥി , സിനിമാ നിര്‍മ്മാതാവായ Matri Wolfന്‍റെ  കാറില്‍ കഥ മറന്നു വച്ച് പോകുന്നു. അടുത്ത ദിവസം ടി. വിയില്‍ പരസ്യം കണ്ട ജയ്സണ്‍ ഞെട്ടി പോയി. കാറില്‍ നഷ്ടപ്പെട്ട തന്റെ കഥ യുടെ  ഒരു ചലച്ചിത്ര പരസ്യമായിരുന്നു അത്. തുടര്‍ന്ന്  ജയ്സണ്‍   Matri Wolf നെ സമീപിച്ചു , ' Big Fat Liar' തന്റെ കഥയാണെന്ന്   തന്റെ പിതാവിനോട് പറയാന്‍ ആവശ്യപ്പെടുന്നു. അയാള്‍ അതിനു വിസമ്മ തിക്കുന്നതോടെ  സത്യം തെളിയിക്കാന്‍ ജയ്സണ്‍  നടത്തുന്ന രസകരമായ ശ്രമങ്ങളാണ് കഥയുടെ പൊരുള്‍. ഒടുവില്‍, ഉദയനാണ് താരത്തില്‍ ശ്രീനിവാസനെ കൊണ്ട്  സൂത്രത്തില്‍ പണി പറ്റിക്കുന്നത് പോലെ ,ഒളി ക്യാമറ വച്ച്, Matri Wolf നെ കൊണ്ട് സത്യം സമ്മ തിപ്പിക്കുന്നു .

മലയാളത്തിലേക്ക് ഈ കഥ മാറിയ പ്പോള്‍ കൂടുതല്‍ പ്രസക്തമായത്, ശ്രീനിവാസന്‍  മലയാള സിനിമയുടെ പൊള്ള ത്തരങ്ങള്‍ എടുത്തു കാണിക്കാന്‍ ഈ കഥയെ ഉപയോഗപ്പെടുത്തി എന്നതാണ്. എന്നും സ്വയം നാറുന്ന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍  'മിടുക്ക് ' കാണിക്കാറുള്ള ഈ മഹാ നടന്‍  താര രാജാക്കന്മാരുടെ പൊങ്ങച്ചങ്ങള്‍  മധുരം നുണയുന്ന ലാഘവത്തോടെ അവതരിപ്പിച്ചു. ഇതിന്റെ രണ്ടാം ഭാഗമെന്നു പറയാവുന്ന 'സരോജ് കുമാര്‍ ' എന്ന സിനിമയില്‍ ശ്രീനിവാസന്റെ തൂലിക കുറച്ചു കൂടി 'ഷാര്‍പ്പ്‌ ' ആകുകയാണ് ചെയ്തത്. പേരെടുത്തു പറയുന്നില്ല എന്നേയുള്ളൂ. മോഹന്‍ ലാല്‍ എന്ന പരിവേഷത്തിന് നേരെ ആക്ഷേപ ഹാസ്യ ശരങ്ങള്‍ നിര്‍ദാക്ഷിണ്യം തൊടുത്തു വിടുന്നു. ഒരു  അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. ഇത് മോഹന്‍ ലാല്‍ എന്ന അവസ്ഥയെ ആണ് പരിഹസിക്കുന്നത് . കാവാലം ജട്ടി യുടെ പരസ്യം ഒന്ന് മാത്രം മതി  പണത്തിനു വേണ്ടി സൂപ്പര്‍ താരങ്ങള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഉദാഹരണമായി.






വിഖ്യാത താരം ചാര്‍ളി ചാപ്ലിന്‍  'Gold rush ' എന്ന സിനിമയിലൂടെ യൂറോപ്പിലെ അരാജകത്വം എടുത്തു കാട്ടിയപ്പോള്‍ ,  ആ ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തി. പക്ഷെ, ഹിട്ലര്‍ അതിന്റെ കോപ്പി രഹസ്യമായി കണ്ടു, ചിരിച്ചു എന്ന് പറയുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിനു എന്നും മൂര്‍ച്ച കൂടും. ശ്രീനി സ്വീകരിച്ചിരിക്കുന്നതും ഈ ആയുധം തന്നെ. സന്ദേശം  എന്ന സിനിമ കണ്ട കൊണ്ഗ്രസ്സുകാരും, കമ്മ്യൂണിസ്റ്റുകളും ഏറെ ലജ്ജിച്ചിട്ടുണ്ടാവും എന്ന് വേണം കരുതാന്‍.

നൈമിഷികമായ ചിരി സമ്മാനിക്കുക എന്നതിലുപരി  മനസ്സിനെ മഥിക്കുന്ന സത്യാസത്യങ്ങളുടെ അന്ത: സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്  ഇദ്ദേഹം . അഭിനേതാക്കള്‍ കേവലം പ്രചാരകര്‍ മാത്രമാവുമ്പോള്‍  വ്യത്യസ്ത സ്വഭാവ സവിശേഷതകളോടെ അതിന്റെ സൃഷ്ടി നടത്തുക എന്നത് ചില്ലറ കാര്യമല്ല. ശ്രീനി വാസനോളം ജീനിയസ്  ആയ ഒരാള്‍ക്കേ അദ്ദേഹത്തോടൊപ്പം നിന്നാല്‍  ശോഭിക്കാന്‍ പറ്റൂ.'കഥ പറയുമ്പോള്‍ എന്ന സിനിമ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ , അതിന്റെ സംവിധായകന്‍ ആരാണെന്ന്  ഒരു വലിയ വിഭാഗം ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല. അതിനു കാരണം ശ്രീനിവാസന്‍ എന്ന നടന്റെ  പ്രഭയില്‍ എല്ലാം മുങ്ങി പ്പോയി.സരോജ് കുമാറിലും അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. അത് കൊണ്ട് ശ്രീനിവാസന്റെ നമുക്ക് ചിരിപ്പിക്കുന്ന  അപകടകാരി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം

2 thoughts on “ശ്രീനിയാണ്‌ താരം”

  1. :) മ്..
    സരോജ്കുമാര്‍ എന്ന സിനിമ സൂപ്പര്‍താരങ്ങളുടെ പൊളിച്ചെഴുത്തിനേക്കാള്‍ പ്രശസ്തമായ വഴി പക്ഷെ മാറിപ്പോയീ!

  2. അത് കൊണ്ട് ശ്രീനിവാസന്റെ നമുക്ക് ചിരിപ്പിക്കുന്ന അപകടകാരി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം..അതാണ്‌.

Leave a Reply