Followers

ബ്ലോഗ്‌ സാഹിത്യം

സാഹിത്യകാരന്‍ ആകാന്‍ കൊതിച്ചു ഓരോന്ന് കുത്തിക്കുറിച്ച് മാസികകള്‍ക്ക് അയച്ചു കൊടുത്തി രു ന്ന ഒരു കാലം ഉണ്ടായിരുന്നു.എല്ലാം തന്നെ പ്രസിദ്ധീകരിക്കാതെ പത്രാധിപരുടെ ഒരു കുറിപ്പുമായി മടങ്ങി വന്നിരുന്നു.പ്രസിദ്ധീകരണ യോഗ്യമല്ല എന്നുമാത്രം  ഉണ്ടാവും ആ കുറിപ്പില്‍ . എന്ത് കൊ ണ്ടാ ണ് എന്ന് ആരും ഉത്തരം തന്നിരുന്നില്ല.ഇത് സംബന്ധിച്ച് ഒരിക്കല്‍ ചന്ദ്രികയുടെ പത്രാധിപരോട് ഞാന്‍ അല്‍പ്പം മുഷിഞ്ഞു. അപ്പോള്‍ അദ്ദേഹം തന്ന മറുപടി വളരെ വിചിത്രമായിരുന്നു.കഥയില്‍പലയിടത്തും'ഞാന്‍','ആ'തുടങ്ങിയവാക്കുകള്‍ആവര്‍ത്തിക്കുന്നുഎന്ന്
അദ്ദേഹംകണ്ടുപിടിച്ചു.ഞാന്‍മാധവിക്കുട്ടിയുടെ'നെയ്പ്പായസം'പോലുള്ളകഥകള്‍പരിശോധിച്ച
പ്പോള്‍പത്രാധിപര്‍പറഞ്ഞതില്‍കഴമ്പില്ലെന്ന്മനസ്സിലായി.മലയാളത്തില്‍പ്രഗല്‍ഭരായപത്രാധിപ
ന്മാര്‍ഉണ്ടായിട്ടുണ്ട്.എന്‍.വി.കൃഷ്ണവാര്യര്‍,എം.ടി.അങ്ങനെ ഒട്ടനവധി പേര്‍. എന്നാല്‍ ഒരു മഹാഭൂരിപക്ഷം ഇന്നും കസേരകളില്‍ വെറും നോക്കുകുത്തികള്‍ ആണ്.ഒരിക്കല്‍ അയ്യപ്പപ്പണിക്കരുടെ ഒരു കൃതി പത്രാധിപര്‍മടക്കി അയച്ചു. അത് പിന്നീട് മലയാളത്തിന്റെ ഒരു നാഴികക്കല്ലായി എന്ന് കേട്ടിട്ടുണ്ട്.ഒരു കഴിവുകെട്ട പത്രാധിപര്‍,സാഹിത്യ ലോകത്തിനു ശാപമാണ്.ബ്ലോഗു സാഹിത്യം പ്രചാരത്തില്‍ വന്നതോടെ എഴുത്തുകാര്‍ക്ക് ,പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് എഴുതാന്‍ സ്വകാര്യഎഴുത്ത് പുറങ്ങള്‍ ലഭിച്ചു.പ്രശസ്തര്‍ പത്രമാസികകളില്‍ തന്നെ തുടരുമ്പോള്‍ ,ഒരു പുതിയ തലമുറ ബ്ലോഗില്‍ ,നുറുങ്ങുകള്‍ എഴുതി സായൂ ജ്യം നേടി.പക്ഷെ,ഏറെ ചിന്തിക്കേണ്ട ഒരു വസ്തുത നമ്മുടെ സമകാലീന സാഹിത്യ ഭാഷയ്ക്ക് ഉള്ള തുപോലെ ഒരു കുലീനത ബ്ലോഗ്‌ സാഹിത്യത്തിനു കൈവരിക്കാന്‍ ഇതുവരെ ആയിട്ടില്ല .അതിനു ഒരു പ്രധാന കാരണമായി എനിക്ക് തോന്നുന്നത് മുഖ്യധാരാ സാഹിത്യത്തിലേക്ക് ബ്ലോഗുകളെ കൊണ്ടു വരാന്‍ വേണ്ടത്ര ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്.കമ്പ്യൂടര്‍ ഒരു അവിഭാജ്യ ഘട കമായി ക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ ബ്ലോഗ്‌ സാഹിത്യം ഊര്‍ജം സ്വീകരിക്കേണ്ടത് മലയാള ഭാഷയുടെ ആവശ്യമാണ്‌ .

This entry was posted by Kattil Abdul Nissar. Bookmark the permalink.

7 thoughts on “ബ്ലോഗ്‌ സാഹിത്യം”

  1. തികച്ചും ശരിയാണു ശ്രീ നിസ്സാര്‍. ഇപ്പോള്‍ അര്‍ക്കും തന്നെ സമകാലീക വീക്ഷണ സാഹിത്യം അത്രക്കു ഇഷ്ടമല്ലാത്ത ഒരു അവസ്ഥയായി മാറീരിക്കുന്നു ഇപ്പോള്‍. നുറുങ്ങുമര്‍മ്മങ്ങള്‍ ആയുധമായി ചിലര്‍ ബ്ലൊഗുകളില്‍ വന്നു എങ്കിലും ഇപ്പോള്‍ സ്ഥിതി മാറ്റി മറിച്ചിരിക്കുന്നു ട്വീട്ടര്‍..
    പത്രാധിപരുടെ നടപടിയെ അപലപിക്കുന്നു ഈ ഉള്ളവനും കാരണം ഇതുപോലെ അനുഭവങ്ങള്‍ കുറവൊന്നുമല്ല എനിക്കും ..
    മലയാളം എഴുതുന്ന അത്ര സുഖം ഉണ്ടാവില്ലല്ലോ ടൈപ്പ് ചെയ്തെടുക്കുമ്പോള്‍.. അതിന്റെ ഒരു പ്രയാസം വേറേ...
    http://www.thaniyaavarthanam.blogspot.com/

  2. ചെറുതെങ്കിലും പ്രസക്തമായ ഒരു ചിന്തയുടെ സ്പാര്‍ക്ക് ഉളവാക്കിയ രചന. സഭാഷ് നാസ്സര്‍ക്ക !!
    ഞങ്ങള് ത്രിശൂക്കാര് പറയണ പോലെ സംഗതി കളറായീണ്ട് !

    ഒന്നുമില്ലയ്കകളെ ക്കുറിച്ചു എഴുതാനണെനീക്കിക്കിഷ്ടം കാരണം അതെക്കുറിച്ചാണ്
    എനിക്കെന്തെങ്കിലും അറിയാവുന്നത് എന്ന് പറഞ്ഞത് ഓസ്കാര്‍ വൈല്‍ഡ്‌ അണെന്നാണോര്‍മ്മ.
    ഒരു പാട് പേര്‍ക്ക് വൈല്‍ഡ്‌ പറഞ്ഞ അതേ ഒന്നുമില്ലയ്മകളെക്കുറിച്ചു സ്വതന്ത്രമായി എഴുതാനുനിടം നല്‍കുകയാണ് ബ്ലോഗ്‌കള്‍.

    എല്ലാവരും സമന്മാര്‍ പക്ഷേ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സമന്മാര്‍
    എന്ന മാതൃകയില്‍ ‍ നിലനിന്ന് പോരുന്ന കപട ജനാധിപത്യ രീതികള്‍ പരിചയിച്ച നമുക്ക്
    ആത്മപ്രകാശനത്തിന് കൂടുതല്‍ സ്വതന്ത്രമായ ഒരു ബദല്‍ ഇടം നല്‍കുന്നുണ്ട്
    വലിയരോളവോളം സമത്വം നിലനില്കുന്ന ഈ പുതിയ ഇടം ‍.

    സംവാദങ്ങള്‍ക്കും സംവേടനതിനും നൂതനമായ ഒരു മാര്‍ഗം എന്ന നിലക്കും
    എഴുത്ത്കാരനും വായനക്കാരനും ഇടയ്ക്കു കത്രികയും മതിലുമോക്കെയാവുന്ന,
    നെല്ലും പതിരും വേര്‍ തിരിച്ചു പതിര് അച്ചടിക്കുന്നവനെന്നു ഫലിതോക്തിയാല്‍
    പഴിയേറെക്കേട്ട പ്രസാധകനും/എഡിറ്റര്‍ക്കും സുല്ല് പറഞ്ഞ് പൂര്‍ണമായും
    എഴുത്തുകാരനില്‍ കേന്ദ്രീകൃതമായി നിര്‍മ്മിക്കപ്പെട്ട ഒരു പുതിയ
    സംവേദന മാധ്യമം എന്ന നിലക്കും പ്രസക്തമാവുന്നുണ്ട് ഇവിടം.

    ഒരിടത്തു വായനയുടെ പുതു മാര്‍ഗങ്ങളെ ഭയന്ന് കാലിക്കോ ബൈന്റിങ്ങിനെയും
    ലാമിനേറ്റട് മള്‍ട്ടിക്കളര്‍ പുറംചട്ടകളുടെയും കാലം കടന്നു പോയെന്നു വേവലാതിപ്പെട്ടു
    ത്രിമാന ഗ്രാഫിക്സ് പുറം ചട്ടകള്‍ വരെ നിര്‍മിച്ചു വായനക്കാരനെ പിടച്ചു നിര്‍ത്താന്‍
    അച്ചടി പുസ്തകങ്ങളുടെ പരിശ്രമം.

    മറു വശത്ത്‌, വായനക്കാരനിലേക്ക് ഇടനിലക്കാരന്റെ ഇടപെടലുകളില്ലാതെ നേരിട്ടെത്തുന്നുവ്രെങ്കിലും
    സൈബര്‍ സ്പൈയിസിന്റെ അവസ്തവികമായ ഇടത്ത് മഴി പുരണ്ടില്ല എന്ന അസിത്വ ദുഃഖം പേറി എഴുത്തിന്റെയും വായനയുടെയും പ്രസധനത്തിന്റെയും നവരീതികള്‍.

    അര്‍ഹതയുള്ളത് അതിജീവിക്കുമെന്ന ലോക തത്വം നിലനില്‍ക്കുനുന്ടെങ്കിലും പത്രവും ടെലിവിഷനും
    സമാന്തരമായി അവരവരുടെ ഇടങ്ങളില്‍ പരസ്പര പൂരകങ്ങളായി എങ്ങിനെ നിലനിന്നോ അത് പോലെ ഈ വായനയുടെ സാമ്പ്രദായിക രീതികളും നൂതന മാര്‍ഗങ്ങളും ഒരു പാരസ്പര്യം
    നേടിയെടുക്കും എന്ന് തനെയാണ്‌ വിശ്വസിക്കേണ്ടത്.

    അച്ചടിമഷി പുരണ്ട സാഹിത്യരൂപങ്ങളെക്കുറിച്ചു ബ്ലോഗ്‌ കളില്‍ നടക്കുന്ന
    ചര്‍ച്ചകളും, ബ്ലോഗ്‌കളെക്കുറിച്ചു അച്ചടിമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഇത് സാധ്യമാവും
    എന്ന് തന്നെയാണ് ‌ സൂചിപ്പിക്കുന്നത്.
    മാതൃഭൂമി ആഴ്ചപതിപ്പിലെ 'ബ്ലോഗന'യും പുസ്തകങ്ങളായി പ്രകാശിപ്പിക്കപ്പെട്ട
    ബ്ലോഗ്‌ കളും ഇവിടെ ഓര്‍ക്കാം.

    ഡിജിറ്റല്‍ ഡിവൈഡ എന്ന പദത്തെത്തന്നെ തന്നെ അതിവേഗം അപ്രസ്ക്തമാക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യകളുടെ അതിവേഗ വളര്‍ച്ചയും വ്യാപനവും പ്രായ ലിങ്ക ജാതി മത വര്‍ണ്ണ ഭേദമന്യേ സര്‍വരും സമം വാഴുന്ന, കല്പനകളില്‍ മാത്രം നിലനിന്നിരുന്ന, ആയിടം സാധ്യമാക്കിയിരിക്കുന്നു.
    വരും നാളുകളില്‍ കൂടുതല്‍ ഇടങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ സാധ്യാവുന്ന
    ഒന്നായി ഇത് വളരും എന്നതില്‍ തര്‍ക്കമില്ല, അത് വഴി പ്രസാധനത്തിന്റെ
    ഈ പുതു തലമുറയും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും

    എഡിറ്ററും വേസ്റ്റ് ബിന്നും ഇല്ലാത്ത ഒരിടം എന്ന നിലക്ക് ബ്ലോഗ്‌ കളില്‍
    സാധ്യമായ സ്വാതന്ത്ര്യം കൊണ്ടുണ്ടായ പ്രളയം പതിരുകള്‍ക്കിടയില്‍ കതിരുകള്‍‍
    തിരയുന്നത് വായനക്കാരന്റെ ജോലിയായപ്പോഴാവണം ബ്ലോഗ്‌ സാഹിത്യം
    നിലവാരം കുറഞ്ഞ എന്തോ ഏര്‍പ്പടനെന്ന ചിന്തയുളവായത്.
    അല്ലെങ്കില്‍ സാമ്പ്രദായിക രീതികളോടുള്ള നമ്മുടെയൊക്കെ വിധേയത്വമോ ?

    സാഹിത്യത്തെ ഏതു മാനദണ്ഡം ഉപയോഗിച്ചും വിഭജിക്കുന്നത് ശരിയായ
    കാര്യമല്ല എന്ന് വിശ്വസിക്കുമ്പോഴും ബ്ലോഗ്‌ സാഹിത്യം എന്ന പദം കൊണ്ടു
    ലേഖനത്തില്‍ വിവക്ഷിക്കപ്പെടുന്നത് മറ്റൊന്നിനേക്കാള്‍ പുറകിലാണ് എന്ന
    അപകര്‍ഷത ആസ്ഥാനത്താണ്.

    നല്ല ചിന്തകളുടെ സ്പര്‍ക്കള്‍ ഇനിയും പ്രതീക്ഷിക്കുന്നു
    തുടരുക വായനാക്കൂട്ടത്തിനു എലാവിധ ഭാവുകങ്ങളും !!

    സ്നേഹപൂര്‍വ്വം സുധീഷ്‌

Leave a Reply